ചെങ്ങന്നൂര്‍:രാജ്യം ലക്ഷ്യമിടുന്ന വ്യാവസായികവളര്‍ച്ചയില്‍ പട്ടികവിഭാഗങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് കെ.പി.എം.എസ്. രക്ഷാധികാരിയും പഞ്ചമി ചെയര്‍മാനുമായ പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ പട്ടികവിഭാഗങ്ങളുടെ ദാരിദ്ര്യലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വ്യാവസായിക വികസനത്തില്‍ ഇടപെടാന്‍ ക്ലസ്റ്റര്‍ രൂപവത്കരണത്തിന് കെ.പി.എം.എസ്. നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് മനോജ് പാറക്കുഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല മുഖ്യപ്രഭാഷണം നടത്തി. സി.കെ. ബാബുരാജ്, സി.സി. ബാബു, കെ. രാജന്‍, സിബിക്കുട്ടന്‍, എന്‍. സുരേഷ്, ശശിധരന്‍ ചാരുംമൂട്, വി.കെ. ശശിധരന്‍, എം.കെ. സന്തോഷ് കുമാര്‍, ആര്‍. രമ്യ, ഭാര്‍ഗ്ഗവി, ശുഭ സതീഷ്, ഷൈന്‍ എഴുപുന്ന, കെ.കെ. രാജമ്മ, വിനായകി സുരേഷ്, ബിനു രാജേഷ്, മിനി ബോസ്, വിലാസിനി രാജു, കെ.ജി. ബിജു, അനുപ്രിയ, പി.കെ. ചെല്ലപ്പന്‍, പി.എം. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
Pages
▼
No comments:
Post a Comment