Showing posts with label Venganoor. Show all posts
Showing posts with label Venganoor. Show all posts

19 June, 2015

"നവോത്ഥാന സ്മൃതി സംഗമം" അധഃസ്ഥിത വിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് അയ്യങ്കാളി ചിന്തകള്‍ പ്രചോദനമാകണം-രമേശ് ചെന്നിത്തല

തിരുവനന്തപുരം:അധഃസ്ഥിത വിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് അയ്യങ്കാളിയുടെ ചിന്തകള്‍ പ്രചോദനമാകണമെന്ന് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
അയ്യങ്കാളിയുടെ 74-ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് വെങ്ങാനൂരില്‍ കെ.പി.എം.എസ്സിന്റെയും സാധുജന പരിപാലന സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നവോഥാന സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയ നവോഥാനത്തില്‍ അയ്യങ്കാളി നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍ അധ്യക്ഷനായി. സാധുജന പരിപാലന സംഘം ജനറല്‍ സെക്രട്ടറി സി.രജേന്ദ്രകുമാര്‍, കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍, സി.ദിവാകരന്‍ എം.എല്‍.എ., ജമീലാ പ്രകാശം എം.എല്‍.എ., ബി.ജെ.പി. ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്‍, ബൈജു കലാശാല, മാവേലിക്കര ഉണ്ണികൃഷ്ണന്‍, എന്‍. തങ്കപ്പന്‍, ആലംകോട് സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Photo:Dilush saji.