അമ്പലപ്പുഴ:സാമൂഹിക സാംസ്‌കാരിക സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുവാന്‍ പട്ടികജാതി വനിതകള്‍ വികസനരംഗത്ത് മുന്നേറ്റം സൃഷ്ടിക്കണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍. സംവരണ സീറ്റുകളില്‍ മാത്രം പട്ടികവിഭാഗങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ കൂടുതല്‍ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ ജില്ലാ സമ്മേളനം അമ്പലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി ബൈജു കലാശാല സന്ദേശവും ജില്ലാ സെക്രട്ടറി സി.സി. ബാബു ചികിത്സാ സഹായവും നല്‍കി. മഹിളാ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് തങ്കമണി അച്യുതന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബിനോമ, ആര്‍. രമ്യ, ശുഭ സതീഷ്, ബിന്ദു ശ്രീക്കുട്ടന്‍, ലളിതമ്മ തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
20 July, 2015
പട്ടികജാതി വനിതകള്‍ വികസനരംഗത്ത് മുന്നേറണം- പി.കെ. രാജന്‍
21 June, 2015
01 April, 2015
22 February, 2015
പഞ്ചമി സ്വയം സഹായ സംഘം സംസ്ഥാന സമ്മേളനം 24 ന്
തിരുവനന്തപുരം:പഞ്ചമി സ്വയംസഹായ സംഘത്തിന്റെ വാര്‍ഷിക സമ്മേളനം 24 ന് തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന ചെയര്‍മാന്‍ പുന്നല ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനം പട്ടികജാതി-ടൂറിസം വകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഷികസേമ്മളനത്തില്‍ 1200 പ്രതിനിധികള്‍ പങ്കെടുക്കുെമന്ന് പഞ്ചമിയുടെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.കെ.രാജന്‍, വി.ശ്രീധരന്‍, സി.സത്യവതി, ദേവരാജ് പാറശ്ശാല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
21 February, 2015
സാമൂഹികജീര്‍ണത കേരളത്തിന് അപമാനം -പുന്നല ശ്രീകുമാര്‍
കടുത്തുരുത്തി:പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിനെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കാത്തത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പ്രസ്താവിച്ചു. കെ.പി.എം.എസ്. കടുത്തുരുത്തി യൂണിയന്റെ 44-ാമത് വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എം.എസ്. കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എം.വി.കുട്ടപ്പന്‍ അധ്യക്ഷതവഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പുത്തന്‍കാലാ, യൂണിയന്‍ സെക്രട്ടറി ടി.കെ.ഉത്തമന്‍, പി.ജനാര്‍ദ്ദനന്‍, സാബു കാരിശ്ശേരി, അജിത്ത് കല്ലറ, ചെല്ലമ്മ ഗോപിനാഥ്, അനില്‍ കാരിക്കോട്, അജീഷ് പെരുവ, തങ്കമ്മ രവി, ഷാംജി സി.ജി. തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച ശാഖ, മികച്ച പഞ്ചമി എന്നിവയ്ക്കുള്ള ട്രോഫികളും എസ്.എസ്.എല്‍.സി. ഡിഗ്രി വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും വിതരണംചെയ്തു. സമ്മേളനത്തിന് മുന്നോടിയായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സാംസ്‌കാരികഘോഷയാത്രയും നടന്നു.
13 February, 2015
സിപിഎം നേതാക്കളുടെ മാനസികനില തെറ്റി: കെപിഎംഎസ്
കുന്നത്തൂര്‍: മലബാര്‍ മേഖലയില്‍ കെപിഎംഎസിന്റെ വളര്‍ച്ച കണ്ട് സിപിഎമ്മിന്റെ പല നേതാക്കള്‍ക്കും മാനസികനില തെറ്റിയിരിക്കുകയാണെന്ന് കെപിഎംഎസ് സംസ്ഥാനജനറല്‍സെക്രട്ടറി ബൈജു കലാശാല.
ശൂരനാട് തെക്ക് ഇരവിചിറ കെപിഎംഎസ് ശാഖയുടെ ഉദ്ഘാടനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിഎംഎസ് സമുദായ നേതാക്കളെ കൈകാര്യം ചെയ്യുമെന്നാണ് സിപിഎം നേതാവ് ഗോവിന്ദന്‍ മാസ്റ്ററിന്റെ പ്രസ്താവന. ഇത് മാനസികവിഭ്രാന്തിയുടെ മനോഗതമാണെന്നും അദ്ദേഹം പറഞ്ഞു. പുലയസമുദായത്തില്‍ നിന്നും മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ തിരികെ വന്നാല്‍ കെപിഎംഎസ് അവരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാഖാപ്രസിഡന്റ് ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം എന്‍.ജെ.ഉത്തമന്‍, ജില്ലാസെക്രട്ടറി ടി.എസ്.അജികുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീദേവി, പഞ്ചായത്തംഗം ബിജു രാജന്‍, ബിജെപി പട്ടികമോര്‍ച്ച നേതാവ് ഡി.സുഗതന്‍, ഗോപാലകൃഷ്ണന്‍, പി.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
06 February, 2015
കെ.പി.എം.എസ്. ഇരവിച്ചിറ ശാഖ ഉദ്ഘാടനം ചെയ്തു
ശാസ്താംകോട്ട:അധഃസ്ഥിത ജനസമൂഹത്തിന്റെ മോചനത്തിനായി പോരാടിയ പരിഷ്‌കര്‍ത്താക്കള്‍ സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അവരെ ചില രാഷ്ട്രീയ-സമുദായിക സംഘടനകള്‍ സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുമെന്നും കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. ശൂരനാട് തെക്ക് ഇരവിച്ചിറ ടി.വി. സെന്റര്‍ കെ.പി.എം.എസ്. ശാഖയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീദേവി, അംഗം ബിജു രാജന്‍, ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍, ഡി.സുഗതന്‍, എം.ജെ.ഉത്തമന്‍, ശകുന്തള, സി.ഉദയസേനന്‍, രതീഷ് കെ.മണ്ണൂര്‍ക്കാവ്, ടി.രമേശന്‍, ജി.ഗോപകുമാര്‍, ബിന്ദു, ശരത്ചന്ദ്രബാബു, ശ്രീലാല്‍, രാജി സുധീഷ് എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്.ശ്രീകുമാര്‍ സ്വാഗതവും ട്രഷറര്‍ പ്രകാശ് നന്ദിയും പറഞ്ഞു.
13 January, 2015
10 January, 2015
യുവജാഗ്രത - yuvajagratha
സുഹൃത്തേ,
നിഷ്പക്ഷത ഒരു മിഥ്യാബോധമാണ്.
ഇന്ന്, ഒന്നിനും നിഷ്പക്ഷത പുലർത്താൻ കഴിയുന്നില്ല.
ഇവിടെ നിശബ്ദത
ഉപരിവർഗ്ഗ ചേഷ്ടകളോടുളള
തർക്കമുറ്റ അടിയറവും.
വർത്തമാനകാലം
മനുഷ്യാവസ്ഥയെ ചൊല്ലിയുളള ആധികൾ
കൈയൊഴിയുബോൾ
വർദ്ധിച്ച ഉത്തരവാദിത്തബോധമുളള
ഒരു യുവസമൂഹം
കാലത്തിന്റ്റെ അനിവാര്യതയാകുന്നു.
ധൈര്യവും പ്രതീക്ഷയുമുളള ഒരു സമൂഹത്തെയാണവർ പ്രതിനിധീകരിക്കേണ്ടത്.
സാമൂഹ്യജീവിതവും വ്യക്തിബന്ധങളും വിനാശകരമായ ചതുപ്പുകളിലേക്ക് വഴിതിരിച്ചുവിടുന്ന
അധികാര മേലാളന്മാർക്കെതിരെയുളള നിരന്തരമായ പോരാട്ടവും
വ്യവസ്ഥാപിത നിലപാടുകളോടുളള
വിയോജിപ്പുമാണ് ഇവിടെ പ്രതിധ്വനി കൊള്ളേണ്ടത്.
ദേശീയ യുവജന ദിനമായ
ജനുവരി 12 ന്
കേരളം ഒരു സർഗ്ഗ സമരത്തിന് സാക്ഷ്യമാവുകയാണ്.
യുവജാ(ഗത
ഭാരതത്തിന്റ്റെ ആധ്യാത്മിക - സാമൂഹ്യ ചരിത്രത്തിലെ
മേഘഗർജ്ജനമായിരുന്ന
സ്വാമി വിവേകാനന്ദന്റ്റെ 151-ആം ജയന്തി ദിനത്തിന്
കൂടുതല്‍ പ്രസക്തിയും സജീവതയും നൽകുന്ന ഈ
സമര മാതൃക
പ്രതിഷേധത്തിന്റ്റെ സാ(ബദായിക മാർഗ്ഗങൾക്കപ്പുറം
ചൂഷണത്തിന്റ്റെയും നിഷ്ഠൂരവാഴ്ചയുടെയും
വിന്യാസങൾ തകർത്തെറിയാൻ
ചിന്താശേഷി പണയപ്പെടുത്താത്ത
ക്ഷുഭിത യൗവനങളെ സജ്ജരാക്കും.
വിവേകാനന്ദന്റ്റെ ഉദ്ബോധനങൾക്ക് കാരണമായ ചിത്ത(ഭമത്തിലേക്ക് അനുദിനം ആഴ്ന്നുകൊണ്ടിരിക്കുന്ന
കേരള മനസ്സുകളിൽ
അർബുദംപോലെ പടർന്നുപിടിക്കുന്ന
സാമൂഹ്യ ജീർണ്ണതയ്ക്കെതിരെ
ജില്ലാ കേന്ദ്രങളിൽ സാമൂഹ്യ-സാംസ്കാരിക നായകർ പടയണി ചേരുബോൾ
ഗൗരവപൂർവ്വമായൊരു സംവാദത്തിനും
(കിയാത്മക വിമർശനങൾക്കും കേരളം വഴിതുറക്കും
എന്ന പ്രത്യാശയോടെ,
കെ. ടി. ധർമ്മജൻ
ജനറല്‍ സെക്രട്ടറി,
കെ പി വൈ എം




















