Showing posts with label kpym. Show all posts
Showing posts with label kpym. Show all posts

03 August, 2015

ഐക്യം കൊണ്ട് അവസരസമത്വം ഉണ്ടാകില്ല- പുന്നല ശ്രീകുമാര്‍

തിരുവല്ല:നൂറ്റാണ്ടുകളോളം നിലനിന്ന ഉച്ചനീചത്വങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് കേവലം ഐക്യത്തിലൂടെ അവസരസമത്വം ഉണ്ടാകില്ലെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണത്തിന്റെ അടിസ്ഥാന തത്വത്തില്‍ മാറ്റം വരുത്താനുള്ള ഒരു നീക്കവും അനുവദിക്കില്ല. നവോത്ഥാനപാരമ്പര്യമുള്ള എസ്.എന്‍.ഡി.പി.യെ പോലുളള പ്രസ്ഥാനങ്ങള്‍ മൂല്യങ്ങള്‍ കൈവെടിയരുതെന്ന് ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കെ.പി.വൈ.എം. പ്രസിഡന്റ് സാബു കാരിശ്ശേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി.ധര്‍മ്മജന്‍, സുധീന്ദ്രന്‍, പി.കെ.രാജന്‍, ബൈജു കലാശാല, എല്‍.രമേശന്‍, പി.ജനാര്‍ദനന്‍, രാജന്‍ തോട്ടപ്പുഴ, കെ.എന്‍.അച്യുതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കടപ്പാട്:മാതൃഭൂമി,kpms kakkanad

06 February, 2015

കെ.പി.എം.എസ്. ഇരവിച്ചിറ ശാഖ ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട:അധഃസ്ഥിത ജനസമൂഹത്തിന്റെ മോചനത്തിനായി പോരാടിയ പരിഷ്‌കര്‍ത്താക്കള്‍ സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അവരെ ചില രാഷ്ട്രീയ-സമുദായിക സംഘടനകള്‍ സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുമെന്നും കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. ശൂരനാട് തെക്ക് ഇരവിച്ചിറ ടി.വി. സെന്റര്‍ കെ.പി.എം.എസ്. ശാഖയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീദേവി, അംഗം ബിജു രാജന്‍, ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍, ഡി.സുഗതന്‍, എം.ജെ.ഉത്തമന്‍, ശകുന്തള, സി.ഉദയസേനന്‍, രതീഷ് കെ.മണ്ണൂര്‍ക്കാവ്, ടി.രമേശന്‍, ജി.ഗോപകുമാര്‍, ബിന്ദു, ശരത്ചന്ദ്രബാബു, ശ്രീലാല്‍, രാജി സുധീഷ് എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്.ശ്രീകുമാര്‍ സ്വാഗതവും ട്രഷറര്‍ പ്രകാശ് നന്ദിയും പറഞ്ഞു.

10 January, 2015

യുവജാഗ്രത - yuvajagratha

സുഹൃത്തേ,

നിഷ്പക്ഷത ഒരു മിഥ്യാബോധമാണ്.
ഇന്ന്, ഒന്നിനും നിഷ്പക്ഷത പുലർത്താൻ കഴിയുന്നില്ല.
ഇവിടെ നിശബ്ദത
ഉപരിവർഗ്ഗ ചേഷ്ടകളോടുളള
തർക്കമുറ്റ അടിയറവും.
വർത്തമാനകാലം
മനുഷ്യാവസ്ഥയെ ചൊല്ലിയുളള ആധികൾ
കൈയൊഴിയുബോൾ
വർദ്ധിച്ച ഉത്തരവാദിത്തബോധമുളള
ഒരു യുവസമൂഹം
കാലത്തിന്റ്റെ അനിവാര്യതയാകുന്നു.
ധൈര്യവും പ്രതീക്ഷയുമുളള ഒരു സമൂഹത്തെയാണവർ പ്രതിനിധീകരിക്കേണ്ടത്.
സാമൂഹ്യജീവിതവും വ്യക്തിബന്ധങളും വിനാശകരമായ ചതുപ്പുകളിലേക്ക് വഴിതിരിച്ചുവിടുന്ന
അധികാര മേലാളന്മാർക്കെതിരെയുളള നിരന്തരമായ പോരാട്ടവും
വ്യവസ്ഥാപിത നിലപാടുകളോടുളള
വിയോജിപ്പുമാണ് ഇവിടെ പ്രതിധ്വനി കൊള്ളേണ്ടത്.
ദേശീയ യുവജന ദിനമായ
ജനുവരി 12 ന്
കേരളം ഒരു സർഗ്ഗ സമരത്തിന് സാക്ഷ്യമാവുകയാണ്.
യുവജാ(ഗത
ഭാരതത്തിന്റ്റെ ആധ്യാത്മിക - സാമൂഹ്യ ചരിത്രത്തിലെ
മേഘഗർജ്ജനമായിരുന്ന
സ്വാമി വിവേകാനന്ദന്റ്റെ 151-ആം ജയന്തി ദിനത്തിന്
കൂടുതല്‍ പ്രസക്തിയും സജീവതയും നൽകുന്ന ഈ
സമര മാതൃക
പ്രതിഷേധത്തിന്റ്റെ സാ(ബദായിക മാർഗ്ഗങൾക്കപ്പുറം
ചൂഷണത്തിന്റ്റെയും നിഷ്ഠൂരവാഴ്ചയുടെയും
വിന്യാസങൾ തകർത്തെറിയാൻ
ചിന്താശേഷി പണയപ്പെടുത്താത്ത
ക്ഷുഭിത യൗവനങളെ സജ്ജരാക്കും.
വിവേകാനന്ദന്റ്റെ ഉദ്ബോധനങൾക്ക് കാരണമായ ചിത്ത(ഭമത്തിലേക്ക് അനുദിനം ആഴ്ന്നുകൊണ്ടിരിക്കുന്ന
കേരള മനസ്സുകളിൽ
അർബുദംപോലെ പടർന്നുപിടിക്കുന്ന
സാമൂഹ്യ ജീർണ്ണതയ്ക്കെതിരെ
ജില്ലാ കേന്ദ്രങളിൽ സാമൂഹ്യ-സാംസ്കാരിക നായകർ പടയണി ചേരുബോൾ
ഗൗരവപൂർവ്വമായൊരു സംവാദത്തിനും
(കിയാത്മക വിമർശനങൾക്കും കേരളം വഴിതുറക്കും
എന്ന പ്രത്യാശയോടെ,

കെ. ടി. ധർമ്മജൻ
ജനറല്‍ സെക്രട്ടറി,
കെ പി വൈ എം

24 February, 2012

കെ.പി.വൈ.എം. സംസ്ഥാനസമ്മേളനം ചെങ്ങന്നൂരില്‍

ചെങ്ങന്നൂര്‍: കേരളാ പുലയര്‍ യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം ഏപ്രില്‍ 7, 8 തീയതികളില്‍ ചെങ്ങന്നൂരില്‍ നടക്കും. ഇതോടനുബന്ധിച്ച് ചെങ്ങന്നൂരില്‍ നടന്ന സംഘാടക സമിതിയോഗം കെ.പി.വൈ.എം. ജനറല്‍ സെക്രട്ടറി സി.സി. ബാബു ഉദ്ഘാടനം ചെയ്തു. ജിതിന്‍ കെ. രാജ് അധ്യക്ഷത വഹിച്ചു. പുന്നല ശ്രീകുമാര്‍, കെ.എസ്. ലീലാബായി, ഇന്ദിര രവീന്ദ്രന്‍, തങ്കമണി അച്യുതന്‍, എന്‍. സുരേഷ്, കെ. ചെല്ലപ്പന്‍ ശ്രീനിലയം, അനില്‍ മാറനാട്, കുഞ്ഞുമോന്‍ തകഴി, ടി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.