29 November, 2015

"ചെറുത്തുനിൽപ്പിൻറ്റെ സർഗ്ഗാരവം"

കെ.പി.എം.എസ് രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ദളിത് പീഡനങ്ങൾക്കും സംവരണ അട്ടിമറി നീക്കങ്ങൾക്കുമെതിരെ "ചെറുത്തുനിൽപ്പിൻറ്റെ സർഗ്ഗാരവം" കലാസാംസ്കാരികരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഠപത്തിൽ 2015 ഡിസം:1 ന് വൈകുന്നേരം 4 മണിക്ക് നടത്തുന്നു

ചെറുത്തുനിൽപ്പിൻറ്റെ പെൺപക്ഷം

കെ.പി.എം.എസ് രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ദളിത് പീഡനങ്ങൾക്കും സംവരണ അട്ടിമറി നീക്കങ്ങൾക്കുമെതിരെ കെ.പി.എം.എഫിൻറ്റെ നേതൃത്വത്തിൽ "ചെറുത്തുനിൽപ്പിൻറ്റെ പെൺപക്ഷം" വിളംബര ജാഥ വെങ്ങാനൂർ മുതൽ പാളയം രക്തസാക്ഷി മണ്ഠപം വരെ 2015 ഡിസം:1 ന്.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരെ പ്രോസിക്യൂട്ട് ചെയ്യണം- കെ.പി.എം.എസ്.

മാന്നാര്‍: പട്ടികജാതിക്കാരുടെ പേരില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കെ.പി.എം.എസ്. മാന്നാര്‍ യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അക്ഷയ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്റേയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുടേയും അടിസ്ഥാനത്തില്‍ മറ്റ് പരിശോധനകളൊന്നും നടത്താതെ ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ ഓഫീസില്‍നിന്ന് വ്യാപകമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെതിരെ സമരം നടത്താന്‍ യോഗം തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി സി.സി. ബാബു യോഗം ഉദ്ഘാടനം ചെയ്തു. എന്‍.കെ. രഘു, ടി.സി. രവീന്ദ്രന്‍, കെ. രാജു, ടി.ടി. രവീന്ദ്രന്‍, ടി.ആര്‍. ഷീജ, പി.ഡി. വിക്രമന്‍, വി. സോമന്‍ എന്നിവര്‍ സംസാരിച്ചു.

ദളിത്പീഡനത്തിലും സംവരണം അട്ടിമറിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിസ്സംഗത -കെ.പി.എം.എസ്.

അമ്പലപ്പുഴ: രാജ്യത്ത് ദളിത്വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന പീഡനത്തിലും സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിലും രാഷ്ട്രീയപാര്‍ട്ടികള്‍ പുലര്‍ത്തുന്ന നിസ്സംഗതയാണ് കെ.പി.എം.എസ്സിനെ സമരത്തിന് പ്രേരിപ്പിച്ചതെന്ന് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍.
കെ.പി.എം.എസ്. നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി അമ്പലപ്പുഴയില്‍ നടത്തിയ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ കേരളത്തില്‍ തിരുത്തല്‍ശക്തിയായി അടിസ്ഥാനജനവിഭാഗങ്ങള്‍ മാറുമെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. പിന്നാക്കവിഭാഗങ്ങളുടെ അവകാശസമരങ്ങളുടെ ചരിത്രമായി രാജ്ഭവന്‍ മാര്‍ച്ച് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ഒ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.സി. ബാബു, കാട്ടൂര്‍ മോഹനന്‍, എം. സുരേഷ്, കെ.കെ. വിനോമ, കെ. സിബിക്കുട്ടന്‍, കെ. ദയാനന്ദന്‍, എന്‍.സി. സുരേഷ്‌കുമാര്‍, ടി.സി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

22 November, 2015

രാജ്ഭവൻ മാർച്ച് സംവരണ വിഭാഗങ്ങളുടെ പൊതുപ്രക്ഷോഭമാകും:പുന്നല ശ്രീകുമാർ

കോട്ടയം:രാജ്യത്ത് വർധിച്ചു വരുന്ന ദളിത് പീഡനങ്ങൾക്കും സംവരണ അട്ടിമറി നീക്കങ്ങൾക്കുമെതിരെ ഡിസംബർ ഏഴിന് കെ.പി.എം.എസ് സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ച് സംവരണ വിഭാഗങ്ങളുടെ പൊതുപ്രക്ഷോഭമായി മാറുമെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ പറഞ്ഞു.

രാജ്ഭവൻ മാർച്ചിൻറ്റെ വിജയത്തിന് വേണ്ടിയുള്ള പഞ്ചമിയുടെ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചമി വൈസ് ചെയർമാൻ സുജാ സതീഷ് അധ്യക്ഷയായി,കോ-ഓർഡിനേറ്റർ പി.കെ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.പി.എം.എസ് ജനറൽ സെക്രട്ടറി ബൈജു കലാശാല,വി ശ്രീധരൻ,ദേവരാജ് പാറശ്ശാല,ബി സത്യവതി,ഭാർഗവി തുടങ്ങിയവർ സംസാരിച്ചു.

21 November, 2015

KPMS MEMBERSHIP

കെ.പി.എം.എസ്സിന്റെ 2016 വർഷത്തേക്കുള്ള അംഗത്വം ചേർക്കലും പുതുക്കലും  നടന്നു കൊണ്ടിരിക്കുകയാണല്ലോ അംഗത്വത്തിനുള്ള അപേക്ഷ ഫോറവും പുതുക്കൽ/ഒഴിവാക്കൽ ഫോറവും പലഭാഗത്ത് നിന്നും ആവശ്യപ്പെട്ടിരുന്നു. ആയവ ചുവടെ കൊടുക്കുന്നു

അംഗത്വത്തിനുള്ള അപേക്ഷ
View Download
അംഗത്വം പുതുക്കുന്നതിനു
View Download
ഒഴിവാക്കുന്നതിനു 
View Download

06 November, 2015

കെ.പി.എം.എസ് നടത്തുന്ന രാജ്ഭവൻ മാർച്ചിന് വേടർ സർവ്വീസ് സൊസൈറ്റിയുടെ ഐക്യദാർഢ്യം

കൊല്ലം: വര്‍ധിച്ചു വരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെയും സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും കെപിഎംഎസ് ഡിസംബര്‍ ഏഴിന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് വേടർ സർവ്വീസ് സൊസൈറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം വേണ്ടെന്ന സുപ്രീം കോടതി നിരീക്ഷണം അംഗീകരിക്കാനാവില്ലന്നും കേന്ദ്രനേതൃയോഗം അഭിപ്രായപ്പെട്ടു.യോഗത്തിൽ ജനറൽ സെക്രട്ടറി വെളിയം ശിവദാസ്,പ്രസിഡൻറ്റ് മണിക്കുട്ടൻ ഇടവരിക്കൽ,ഹരിദാസ് മാലയിൽ എന്നിവർ പ്രസംഗിച്ചു.

01 November, 2015

ദളിത് പീഡനം: കെപിഎംഎസ് രാജ്ഭവന്‍ മാര്‍ച്ച് ഡിസംബര്‍ ഏഴിന്

കോട്ടയം:വര്‍ധിച്ചു വരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെയും സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും കെപിഎംഎസ് ഡിസംബര്‍ ഏഴിന് ഏഴലക്ഷം പേര്‍ പകെടുക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കലും സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വികസനവും സംവരക്ഷണമുള്ള വിഭാഗങ്ങളുടെ പരിരക്ഷ വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ അമര്‍ച്ചചെയ്യുന്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല -പുന്നല പറഞു
എസ്എന്‍ഡിപി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് ആത്മഹത്യാപരമായ നിലപാടാണ്. സാമൂഹിക പ്രതിബദ്ധതയും മതേതര നിലപാടും വികസനോന്മുഖ കാഴ്ചപ്പാടുമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടു ചെയ്യാനാണ് കെപിഎംഎസിന്‍റെ നിലപാടെന്നും പ്രസിഡന്‍റ് പി.കെ രാജന്‍,ജനറല്‍ സെക്രട്ടറി ബൈജു കലാശാല എന്നിവര്‍ പറഞു.