ശാസ്താംകോട്ട:അധഃസ്ഥിത ജനസമൂഹത്തിന്റെ മോചനത്തിനായി പോരാടിയ പരിഷ്കര്‍ത്താക്കള്‍ സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അവരെ ചില രാഷ്ട്രീയ-സമുദായിക സംഘടനകള്‍ സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുമെന്നും കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. ശൂരനാട് തെക്ക് ഇരവിച്ചിറ ടി.വി. സെന്റര്‍ കെ.പി.എം.എസ്. ശാഖയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീദേവി, അംഗം ബിജു രാജന്, ഗോപാലകൃഷ്ണന് ഉണ്ണിത്താന്, ഡി.സുഗതന്, എം.ജെ.ഉത്തമന്, ശകുന്തള, സി.ഉദയസേനന്‍, രതീഷ് കെ.മണ്ണൂര്‍ക്കാവ്, ടി.രമേശന്, ജി.ഗോപകുമാര്‍, ബിന്ദു, ശരത്ചന്ദ്രബാബു, ശ്രീലാല്‍, രാജി സുധീഷ് എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്.ശ്രീകുമാര്‍ സ്വാഗതവും ട്രഷറര്‍ പ്രകാശ് നന്ദിയും പറഞ്ഞു.
No comments:
Post a Comment