06 December, 2012

സ്മരണാഞ്ജലി

നല്ല മഞ്ഞുള്ള ഒരു ദിവസം. ഡല്‍ഹി നഗരത്തിലൂടെ ഒരു വിദേശ പത്രപ്രവര്‍ത്തകന്‍ കാറോടിച്ചു പോവുകയായിരുന്നു. നേരം വെളുക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. പാതയോരത്ത് ഒരു ഇരു നിലമാളികയുടെ മട്ടുപ്പാവില്‍ വെളിച്ചം കണ്ടു അദ്ദേഹം തന്റെ കാ
ര്‍ നിര്‍ത്തി നോക്കി. അവിടെ കുറെ പുസ്തകങ്ങളുടെ നടുവില്‍ ഒരു മനുഷ്യനിരുന്നു എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. നഗരമാകെ ഉറക്കത്തില്‍ ആണ്ടു കിടക്കുന്ന രാത്രിയുടെ ഈ അന്ത്യയാമത്തിലും ആരാണ് ഇങ്ങനെ ഉറക്കമോഴിച്ചിരിക്കുന്നതെന്നറിയാന്‍ അദ്ദേഹത്തിന് ജിജ്ഞാസ വര്‍ദ്ധിച്ചു. കാറില്‍ നിന്നിറങ്ങി അദ്ദേഹം മന്ദിരത്തിനു താഴെ ചെന്ന് കതകിനു മുട്ടി. വാതില്‍ തുറന്ന പരിചാരനകനോട് അദ്ദേഹം തന്റെ ആഗമനോദ്യേശ്യം അറിയിച്ചു. അനുവാദം കിട്ടി അകത്തു കയറിയ അദ്ദേഹം കണ്ടത് ഡോക്ടര്‍ ബി ആര്‍ അംബേദ്‌കറെ ആയിരുന്നു. അദ്ദേഹത്തിന് അതിശയം തോന്നി. അദ്ദേഹം പറഞ്ഞു: "മഹാത്മന്‍, ഞാന്‍ ഇതിനു മുന്‍പ് രണ്ടു പേരെ ഇതേ സമയം കാണാന്‍ ശ്രമിച് ചെന്നപ്പോഴൊക്കെ അവരെ കാണാന്‍ കഴിഞ്ഞില്ല. അതിലൊരാള്‍ മുഹമ്മദാലി ജിന്നയായിരുന്നു. മറ്റെയാള്‍ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി ആയിരുന്നു. അന്നേരം ആ രണ്ടു വ്യക്തികളും അഗാധ നിദ്രയില്‍ ആയിരുന്നു". ഉള്ളിലെ ജിജ്ഞാസ അടക്കാനാവാതെ അദ്ദേഹം അംബേദ്കറോഡ്‌ ചോദിച്ചു, "ഡല്‍ഹിയിലെ തെരുവീഥികള്‍ പോലും ഉറക്കതിലാണ്ട് കിടക്കുന്ന ഈ നേരത്ത് ഗാന്ധിയും ജിന്നയും ഉറക്കത്തിലായ ഈ നേരത്ത് അങ്ങെന്താണ് ഉണര്‍ന്നിരിക്കുന്നത്?". അംബേദ്‌കര്‍ പറഞ്ഞു: "ഗാന്ധിയും ജിന്നയും പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയിലെ ഉണര്‍ന്ന ജനവിഭാഗങ്ങലെയാണ്. ഞാനാവട്ടെ ഇനിയും ഉറക്കത്തില്‍ നിന്നും ഉണരാത്ത ജനവിഭാഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്, അവര്‍ക്ക് വേണ്ടി എനിക്ക് ഉണര്ന്നിരുന്നെ പറ്റൂ."

09 November, 2012


സംവരണ കമ്മീഷനെ നിയോഗിക്കണം - ദളിത് പിന്നാക്ക മുന്നണി

തിരുവനന്തപുരം: പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിക്കൊണ്ട് വിദ്യാഭ്യാസ, ഉദ്യോഗ സംവരണം പുനര്‍നിര്‍ണയം ചെയ്യാന്‍ സംവരണ കമ്മീഷനെ നിയോഗിക്കണമെന്ന് കേരള ദളിത്പിന്നാക്ക മുന്നണി ആവശ്യപ്പെട്ടു. ഇതുള്‍പ്പെടെ പത്തിന ആവശ്യങ്ങളടങ്ങിയ അവകാശ പ്രഖ്യാപന രേഖ തയാറാക്കിയതായി മുന്നണി ഭാരവാഹികളായ പുന്നല ശ്രീകുമാര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, വി.ദിനകരന്‍, ബി.സുഭാഷ്‌ബോസ്, ഡോ.പാച്ചല്ലൂര്‍ അശോകന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ എല്ലാ ശുപാര്‍ശകളും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വ്യക്തിഗത ഭൂപരിധി കര്‍ക്കശമാക്കി രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണം. എയിഡഡ് വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായം പറ്റുന്ന എല്ലാ മേഖലകളിലും സംവരണം നടപ്പാക്കണം. ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാരടക്കമുള്ള ജീവനക്കാരുടെ നിയമനത്തിന് പട്ടികജാതി-വര്‍ഗ ദുര്‍ബല പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കണം. ഇതിനായി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണം. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ദളിത്പിന്നാക്ക മുന്നണി അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനാണ് പ്രഖ്യാപനരേഖ തയാറാക്കിയത്. ജനവരി 13 മുതല്‍ ദളിത്-പിന്നാക്ക സന്ദേശയാത്ര സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. കാസര്‍കോട്ട് നിന്നാരംഭിക്കുന്ന സന്ദേശയാത്ര എല്ലാ ജില്ലകളും സന്ദര്‍ശിച്ച് 31ന് നെയ്യാറ്റിന്‍കരയില്‍ സമാപിക്കും. തുടര്‍ന്ന് ഫിബ്രവരി രണ്ടിന് തിരുവനന്തപുരത്ത് ദളിത്-പിന്നാക്ക സംഗമം നടക്കും.

25 October, 2012

'പരിണയം' ഫണ്ട് ഏറ്റുവാങ്ങി.

തൃപ്പൂണിത്തുറ: കെപിഎംഎസ് തൃപ്പൂണിത്തുറ യൂണിയന്റെ 'പരിണയം' ഫണ്ട്‌ശേഖരണ പരിപാടി കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഖജാന്‍ജി സി.കെ. രത്‌നമ്മയില്‍നിന്ന് പുന്നല ശ്രീകുമാര്‍ ഫണ്ട് ഏറ്റുവാങ്ങി.


നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. സുരേഷ്, കൗണ്‍സിലര്‍മാരായ സേതുമാധവന്‍, പി.സി. വര്‍ഗീസ്, കെപിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ. സിബി, കെ.കെ. സോമസുന്ദരന്‍, പൊന്നമ്മ ഗോവിന്ദന്‍, കെ.എം. സുരേഷ്, സുരേഷ് എടമ്പാടം, അനിതാ രാജു, ടി.വി. ശശി, സേതുനാഥ് പി.ടി., കെ.കെ. ഭാസുരന്‍, തങ്കമ്മ കുട്ടപ്പന്‍, മനോഹരന്‍, വത്സ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

25 September, 2012

Panchami Nethru Sangamam | 20 Sep 2012 | Villege Gaurden Chengannur

പഞ്ചമി നേതൃത്വ സംഗമം ചെങ്ങന്നൂരില്‍ കെ..പി.എം.എസ് പ്രസിഡന്റ്‌ പി.കെ.രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

30 August, 2012

ഹിന്ദു ലീഗിനെ പരാജയപ്പെടുത്തും -കെപിഎംഎസ്

മൂവാറ്റുപുഴ: ദളിത് വിഭാഗങ്ങളെ അവഗണിക്കുന്ന ഹിന്ദു ലീഗിനെ പരാജയപ്പെടുത്തുമെന്ന് കെപിഎംഎസ് മുന്‍ സംഘടനാ സെക്രട്ടറി കെ.കെ. പുരുഷോത്തമന്‍ പറഞ്ഞു. കെപിഎംഎസ് മൂവാറ്റുപുഴ യൂണിയന്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ. കുട്ടപ്പന്‍ അധ്യക്ഷനായി. വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി സംസ്ഥാന കമ്മിറ്റി അംഗം ഒ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി. ധര്‍മ്മജന്‍ ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു. മികച്ച അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കെ.വി. ശാന്തയെ ആദരിച്ചു. കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. ദിലീപ് കുമാര്‍, യൂണിയന്‍ സെക്രട്ടറി ഗോപി ചുണ്ടമല, സ്വാഗതസംഘം ചെയര്‍മാന്‍ ടി.എ. രാജു, കെ.സി. അനീഷ്, ഒ.കെ. കുട്ടപ്പന്‍, ബിനി ശശി, ബീന വിജിത്, സിന്ധു തങ്കച്ചന്‍, എം.എം. രതീഷ്, കലേഷ് കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ടി. ചന്ദ്രന്‍, പി. ശശി എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തിനു മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു. യു.സി.രാജേഷ്, എ.സി. ബിജുകുമാര്‍, സി.എ. ഗോപാലന്‍, ടി.ടി. റെജി, ടി.പി. സുബി, സി.ടി. കുഞ്ഞുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.