തിരുവനന്തപുരം:ആറു മണിക്കൂറോളം നീണ്ട കെപിഎംഎസ് രാജ്ഭവൻ മാർച്ച് തലസ്ഥാന നഗരത്തിനു സമ്മാനിച്ചതു നീണ്ട ഗതാഗതക്കുരുക്ക്. തമ്പാനൂർ മുതൽ പട്ടം വരെ മണിക്കൂറുകളോളം വാഹനങ്ങൾ ഇഴഞ്ഞു നീങ്ങി. സമരാനുകൂലികളും പ്രതിഷേധക്കാരും കാഴ്ചക്കാരുമായി വലിയ സംഘം ആളുകൾ നഗരത്തിലെ പ്രധാന റോഡുകളിലും പാളയം, വെള്ളയമ്പലം, കവടിയാർ, പിഎംജി, പട്ടം, ശാസ്തമംഗലം എന്നിവിടങ്ങളിലും തടിച്ചുകൂടിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു മുമ്പു തന്നെ വാഹനങ്ങൾ നിയന്ത്രിച്ചിരുന്നെങ്കിലും പൊലീസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണു ലക്ഷക്കണക്കിനു ജനങ്ങൾ ഒഴുകിയെത്തിയത്.പ്രകടനം കിഴക്കേക്കോട്ടയിൽനിന്ന് ആരംഭിച്ചതോടെ കുരുക്കു കനത്തു. സമരക്കാരുടെയും വാഹനങ്ങളുടെയും ബഹളത്തിനിടെ ഗതാഗതം എങ്ങനെ നിയന്ത്രിക്കുമെന്നറിയാതെ പൊലീസ് വലഞ്ഞു. രാജ്ഭവനു സമീപം പ്രകടനം സമാപിച്ച് ഉദ്ഘാടനം കഴിഞ്ഞപ്പോഴും കിഴക്കേക്കോട്ടയിൽനിന്നുള്ള സമരാനുകൂലികളുടെ ഒഴുക്കു നിലച്ചിരുന്നില്ല.സമരത്തിൽ പങ്കെടുക്കാനാകാതെയും നൂറുകണിക്കിന് വാഹനങ്ങൾ ഗതാഗതകുരുക്കിൽ പെട്ടിരിന്നു.
No comments:
Post a Comment