മൂവാറ്റുപുഴ: ദളിത് വിഭാഗങ്ങളെ അവഗണിക്കുന്ന ഹിന്ദു ലീഗിനെ പരാജയപ്പെടുത്തുമെന്ന് കെപിഎംഎസ് മുന്‍ സംഘടനാ സെക്രട്ടറി കെ.കെ. പുരുഷോത്തമന് പറഞ്ഞു. കെപിഎംഎസ് മൂവാറ്റുപുഴ യൂണിയന് മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ യൂണിയന് പ്രസിഡന്റ് കെ. കുട്ടപ്പന് അധ്യക്ഷനായി. വാര്‍ദ്ധക്യകാല പെന്ഷന് പദ്ധതി സംസ്ഥാന കമ്മിറ്റി അംഗം ഒ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി. ധര്മ്മജന് ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു. മികച്ച അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കെ.വി. ശാന്തയെ ആദരിച്ചു. കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. ദിലീപ് കുമാര്‍, യൂണിയന് സെക്രട്ടറി ഗോപി ചുണ്ടമല, സ്വാഗതസംഘം ചെയര്മാന് ടി.എ. രാജു, കെ.സി. അനീഷ്, ഒ.കെ. കുട്ടപ്പന്, ബിനി ശശി, ബീന വിജിത്, സിന്ധു തങ്കച്ചന്, എം.എം. രതീഷ്, കലേഷ് കുമാര്‍, സ്വാഗതസംഘം ചെയര്മാന് ടി. ചന്ദ്രന്, പി. ശശി എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിനു മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നിരവധി പേര് പങ്കെടുത്തു. യു.സി.രാജേഷ്, എ.സി. ബിജുകുമാര്‍, സി.എ. ഗോപാലന്, ടി.ടി. റെജി, ടി.പി. സുബി, സി.ടി. കുഞ്ഞുമോന് എന്നിവര്‍ നേതൃത്വം നല്കി.
30 August, 2012
21 August, 2012
16 August, 2012
13 August, 2012
07 August, 2012
Subscribe to:
Posts (Atom)