17 December, 2012
06 December, 2012
സ്മരണാഞ്ജലി
നല്ല മഞ്ഞുള്ള ഒരു ദിവസം. ഡല്‍ഹി നഗരത്തിലൂടെ ഒരു വിദേശ പത്രപ്രവര്‍ത്തകന്‍ കാറോടിച്ചു പോവുകയായിരുന്നു. നേരം വെളുക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. പാതയോരത്ത് ഒരു ഇരു നിലമാളികയുടെ മട്ടുപ്പാവില്‍ വെളിച്ചം കണ്ടു അദ്ദേഹം തന്റെ കാ
ര്‍ നിര്‍ത്തി നോക്കി. അവിടെ കുറെ പുസ്തകങ്ങളുടെ നടുവില്‍ ഒരു മനുഷ്യനിരുന്നു എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. നഗരമാകെ ഉറക്കത്തില്‍ ആണ്ടു കിടക്കുന്ന രാത്രിയുടെ ഈ അന്ത്യയാമത്തിലും ആരാണ് ഇങ്ങനെ ഉറക്കമോഴിച്ചിരിക്കുന്നതെന്നറിയാന്‍ അദ്ദേഹത്തിന് ജിജ്ഞാസ വര്‍ദ്ധിച്ചു. കാറില്‍ നിന്നിറങ്ങി അദ്ദേഹം മന്ദിരത്തിനു താഴെ ചെന്ന് കതകിനു മുട്ടി. വാതില്‍ തുറന്ന പരിചാരനകനോട് അദ്ദേഹം തന്റെ ആഗമനോദ്യേശ്യം അറിയിച്ചു. അനുവാദം കിട്ടി അകത്തു കയറിയ അദ്ദേഹം കണ്ടത് ഡോക്ടര്‍ ബി ആര്‍ അംബേദ്‌കറെ ആയിരുന്നു. അദ്ദേഹത്തിന് അതിശയം തോന്നി. അദ്ദേഹം പറഞ്ഞു: "മഹാത്മന്‍, ഞാന്‍ ഇതിനു മുന്‍പ് രണ്ടു പേരെ ഇതേ സമയം കാണാന്‍ ശ്രമിച് ചെന്നപ്പോഴൊക്കെ അവരെ കാണാന്‍ കഴിഞ്ഞില്ല. അതിലൊരാള്‍ മുഹമ്മദാലി ജിന്നയായിരുന്നു. മറ്റെയാള്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ആയിരുന്നു. അന്നേരം ആ രണ്ടു വ്യക്തികളും അഗാധ നിദ്രയില്‍ ആയിരുന്നു". ഉള്ളിലെ ജിജ്ഞാസ അടക്കാനാവാതെ അദ്ദേഹം അംബേദ്കറോഡ് ചോദിച്ചു, "ഡല്‍ഹിയിലെ തെരുവീഥികള്‍ പോലും ഉറക്കതിലാണ്ട് കിടക്കുന്ന ഈ നേരത്ത് ഗാന്ധിയും ജിന്നയും ഉറക്കത്തിലായ ഈ നേരത്ത് അങ്ങെന്താണ് ഉണര്‍ന്നിരിക്കുന്നത്?". അംബേദ്‌കര്‍ പറഞ്ഞു: "ഗാന്ധിയും ജിന്നയും പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയിലെ ഉണര്‍ന്ന ജനവിഭാഗങ്ങലെയാണ്. ഞാനാവട്ടെ ഇനിയും ഉറക്കത്തില്‍ നിന്നും ഉണരാത്ത ജനവിഭാഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്, അവര്‍ക്ക് വേണ്ടി എനിക്ക് ഉണര്ന്നിരുന്നെ പറ്റൂ."
Subscribe to:
Posts (Atom)