വള്ളികുന്നം:സ്വയംപര്യാപ്തതയിലെത്താന്‍ പട്ടികജാതിസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കേരള പുലയര്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. മഹാസഭയും ഇലിപ്പക്കുളം പഞ്ചമി സ്വയംസഹായസംഘവും വിളവിറക്കിയ നെല്‍ക്കൃഷിയുടെ സംസ്ഥാനതല വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈരിക്കല്‍ പാടശേഖരത്തിലെ തരിശുകിടന്ന രണ്ട് ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. യോഗത്തില്‍ ഹരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല, ജില്ലാ സെക്രട്ടറി സി.ഡി. ബാബു, യൂണിയന്‍ സെക്രട്ടറി സുരേഷ് വെട്ടിക്കോട്, വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. രാജലക്ഷ്മി, കെ.ബി. ബാബുരാജ്, അഡ്വ. വി.ആര്‍. അജയഘോഷ്, ബിനുകുമാര്‍, എന്‍. മോഹന്‍കുമാര്‍, ജി. രാജീവ്കുമാര്‍, മനോജ് കീപ്പള്ളി, കെ.വി. അരവിന്ദാക്ഷന്‍, എസ്.എസ്. അഭിലാഷ്‌കുമാര്‍, കെ.ബി. രാജ്‌മോഹന്‍, കെ. മണിയമ്മ, ശ്രീരംഗം ശ്രീകുമാര്‍, ഗോപിനാഥന്‍ പിള്ള, വിജയന്‍, പി. സുധാകരന്‍, ഗീത, സന്ധ്യ രാജ്‌മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
19 January, 2015
പട്ടികജാതിക്കാര്‍ സ്വയംപര്യാപ്തത നേടണം- പുന്നല ശ്രീകുമാര്‍
13 January, 2015
11 January, 2015
10 January, 2015
യുവജാഗ്രത - yuvajagratha
സുഹൃത്തേ,
നിഷ്പക്ഷത ഒരു മിഥ്യാബോധമാണ്.
ഇന്ന്, ഒന്നിനും നിഷ്പക്ഷത പുലർത്താൻ കഴിയുന്നില്ല.
ഇവിടെ നിശബ്ദത
ഉപരിവർഗ്ഗ ചേഷ്ടകളോടുളള
തർക്കമുറ്റ അടിയറവും.
വർത്തമാനകാലം
മനുഷ്യാവസ്ഥയെ ചൊല്ലിയുളള ആധികൾ
കൈയൊഴിയുബോൾ
വർദ്ധിച്ച ഉത്തരവാദിത്തബോധമുളള
ഒരു യുവസമൂഹം
കാലത്തിന്റ്റെ അനിവാര്യതയാകുന്നു.
ധൈര്യവും പ്രതീക്ഷയുമുളള ഒരു സമൂഹത്തെയാണവർ പ്രതിനിധീകരിക്കേണ്ടത്.
സാമൂഹ്യജീവിതവും വ്യക്തിബന്ധങളും വിനാശകരമായ ചതുപ്പുകളിലേക്ക് വഴിതിരിച്ചുവിടുന്ന
അധികാര മേലാളന്മാർക്കെതിരെയുളള നിരന്തരമായ പോരാട്ടവും
വ്യവസ്ഥാപിത നിലപാടുകളോടുളള
വിയോജിപ്പുമാണ് ഇവിടെ പ്രതിധ്വനി കൊള്ളേണ്ടത്.
ദേശീയ യുവജന ദിനമായ
ജനുവരി 12 ന്
കേരളം ഒരു സർഗ്ഗ സമരത്തിന് സാക്ഷ്യമാവുകയാണ്.
യുവജാ(ഗത
ഭാരതത്തിന്റ്റെ ആധ്യാത്മിക - സാമൂഹ്യ ചരിത്രത്തിലെ
മേഘഗർജ്ജനമായിരുന്ന
സ്വാമി വിവേകാനന്ദന്റ്റെ 151-ആം ജയന്തി ദിനത്തിന്
കൂടുതല്‍ പ്രസക്തിയും സജീവതയും നൽകുന്ന ഈ
സമര മാതൃക
പ്രതിഷേധത്തിന്റ്റെ സാ(ബദായിക മാർഗ്ഗങൾക്കപ്പുറം
ചൂഷണത്തിന്റ്റെയും നിഷ്ഠൂരവാഴ്ചയുടെയും
വിന്യാസങൾ തകർത്തെറിയാൻ
ചിന്താശേഷി പണയപ്പെടുത്താത്ത
ക്ഷുഭിത യൗവനങളെ സജ്ജരാക്കും.
വിവേകാനന്ദന്റ്റെ ഉദ്ബോധനങൾക്ക് കാരണമായ ചിത്ത(ഭമത്തിലേക്ക് അനുദിനം ആഴ്ന്നുകൊണ്ടിരിക്കുന്ന
കേരള മനസ്സുകളിൽ
അർബുദംപോലെ പടർന്നുപിടിക്കുന്ന
സാമൂഹ്യ ജീർണ്ണതയ്ക്കെതിരെ
ജില്ലാ കേന്ദ്രങളിൽ സാമൂഹ്യ-സാംസ്കാരിക നായകർ പടയണി ചേരുബോൾ
ഗൗരവപൂർവ്വമായൊരു സംവാദത്തിനും
(കിയാത്മക വിമർശനങൾക്കും കേരളം വഴിതുറക്കും
എന്ന പ്രത്യാശയോടെ,
കെ. ടി. ധർമ്മജൻ
ജനറല്‍ സെക്രട്ടറി,
കെ പി വൈ എം
01 January, 2015
കെ.പി.എം.എസ്. പ്രവര്‍ത്തക യോഗം
പെരുമ്പാവൂര്‍:മതപരിവര്‍ത്തനം മതേതരത്വത്തിന് വെല്ലുവിളിയായെന്ന് കെപിഎംഎസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു.
എം.കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പി.ടി. ഷാജി, പി. സജീവ് കുമാര്‍, രാജഗോപാല്‍, എന്‍.എ. കുഞ്ഞപ്പന്‍, ഗോപി ചുണ്ടമല, ടി.വി. ശശി എന്നിവര്‍ പ്രസംഗിച്ചു.
ചർച്ചാവേദി
പ്രിയ സുഹൃത്തേ
ഒരു ആശയ സംവാദ വേദിയായി
ഇവിടെ രേഖപ്പെടുത്തിതന്നെ പോവുക.
അഭിപ്രായത്തിന്റെ ഉറവിടമോ അല്ല പ്രധാനം;
ഉപരിപ്ലവമായ ചർച്ചകൾക്ക് പുറകെ പായാതെ
എല്ലാ പോസ്റ്റുകൾക്കും അഭിപ്രായം രേഖപ്പെടുത്താൻ
എല്ലാവർക്കും അനുവാദമുണ്ട്.
Comments കോളം അല്ലെങ്കിൽ Reply കോളം ക്ലിക്ക് ചെയ്തു
നമ്മുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.
വിശദമായ മറുപടി ആഗ്രഹിക്കുന്നില്ലെങ്കിൽ
"Like", "+1" എന്നീ
ബട്ടണുകൾ ഉപയോഗിക്കാവുന്നതാണ്.
സുരക്ഷിതത്വത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യം
കൊടുക്കുന്നത് കൊണ്ട് നമ്മുടെ യൂസർ ഐഡിയും പാസ്‌വേർഡും
ഉപയോഗിച്ച് ലോഗിൻ ചെയ്‌താൽ മാത്രമേ അഭിപ്രായങ്ങൾ
രേഖപ്പെടുത്താനുള്ള വിൻഡോ ആക്റ്റീവ് ആകൂ.
നമ്മുടെ ഏതെങ്കിലും അക്കൗണ്ട് -ഇമെയിൽ / ഫേസ് ബുക്ക് etc-
ഓപ്പണ്‍ ആയിരിക്കുമ്പോൾ ലോഗിൻ ചെയ്യാതെ തന്നെ
അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.
പുലർവെട്ടം എഴുത്തുകാരെ തേടുന്നു.
നമ്മുടെ സമൂഹവുമായി
ബന്ധപ്പെടുന്ന
എന്തുമാവട്ടെ...
നമ്മുടെ സമൂഹത്തിനു
പ്രയോജനം ചെയ്യും എന്നുറപ്പുള്ള
ഒരാശയമുണ്ടോ
നിങ്ങളുടെ ഉള്ളിൽ?
അതൊരു കവിതയോ കഥയോ
ചരിത്ര ലേഖനമോ ആയി
എഴുതാനുള്ള ഭാഷയുണ്ടോ?
പങ്കുവെക്കാം നമ്മുക്ക് പുലർവെട്ടത്തിൽ.
പകുത്തുനല്കാം...
ലോകമെങ്ങുമുള്ള നമ്മുടെ
സഹോദരങ്ങൾക്കായ്...
ഒരു തീപ്പൊരിമതിയാകും
ചിലപ്പോൾ
ഒരു ജനതയെ ആകെ
ആവേശം കൊള്ളിക്കാൻ...
ഒരു പുതിയ ചരിത്രം നിർമ്മിക്കാൻ...
സംവേദനത്തിന്റെ
ആ പുതുവഴികൾ താണ്ടാൻ
നമ്മുക്കൊരേ താളമായ്
ഇവിടെ ഒന്നിക്കാം...
Writer's Corner Membership