01 January, 2015

കെ.പി.എം.എസ്. പ്രവര്‍ത്തക യോഗം

പെരുമ്പാവൂര്‍:മതപരിവര്‍ത്തനം മതേതരത്വത്തിന് വെല്ലുവിളിയായെന്ന് കെപിഎംഎസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു.
എം.കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പി.ടി. ഷാജി, പി. സജീവ് കുമാര്‍, രാജഗോപാല്‍, എന്‍.എ. കുഞ്ഞപ്പന്‍, ഗോപി ചുണ്ടമല, ടി.വി. ശശി എന്നിവര്‍ പ്രസംഗിച്ചു.

ചർച്ചാവേദി

പ്രിയ സുഹൃത്തേ

പുലർവെട്ടം പതിവായി സന്ദർശിക്കുന്നെന്നറിയുന്നതിൽ സന്തോഷം.

കേവലം കാഴ്ചയ്ക്ക് അപ്പുറം. 
ഒരു ആശയ സംവാദ വേദിയായി
പുലർവെട്ടം മാറുകയാണ്.
നിങ്ങളുടെ ഗൌരവപൂർണമായ അഭിപ്രായങ്ങൾ 
ഇവിടെ രേഖപ്പെടുത്തിതന്നെ പോവുക.
ആശയത്തിന്റെ ഗംഭീര്യമോ 
അഭിപ്രായത്തിന്റെ ഉറവിടമോ അല്ല പ്രധാനം;
അത് നമ്മുക്കെന്ത് പ്രയോജനം ചെയ്യും എന്നതാണ്.

അപ്രധാനമായി ഒന്നുമില്ല. നിങ്ങളുടെ അഭിപ്രായങ്ങൾ
ഞങ്ങൾ വിലമതിക്കുന്നു. 
ഉപരിപ്ലവമായ ചർച്ചകൾക്ക് പുറകെ പായാതെ
നമ്മുടേത്‌ മാത്രമായ ഒരിടത്തിൽ നമ്മുക്ക് സംവദിക്കാം.

നിങ്ങളുടെ ഐഡി / പാസ്സ്‌വേർഡ്‌ ഉപയോഗിച്ചുമാത്രമേ
ഇവിടെ കമന്റ്സ് രേഖപ്പെടുത്താൻ കഴിയു.

എല്ലാ പോസ്റ്റുകൾക്കും അഭിപ്രായം രേഖപ്പെടുത്താൻ 
എല്ലാവർക്കും അനുവാദമുണ്ട്. 
Comments കോളം അല്ലെങ്കിൽ  Reply കോളം ക്ലിക്ക് ചെയ്തു  
നമ്മുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. 

വിശദമായ മറുപടി  ആഗ്രഹിക്കുന്നില്ലെങ്കിൽ  
"Like", "+1"  എന്നീ 
ബട്ടണുകൾ ഉപയോഗിക്കാവുന്നതാണ്. 

സുരക്ഷിതത്വത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യം 
കൊടുക്കുന്നത് കൊണ്ട് നമ്മുടെ യൂസർ ഐഡിയും പാസ്‌വേർഡും 
ഉപയോഗിച്ച് ലോഗിൻ ചെയ്‌താൽ മാത്രമേ അഭിപ്രായങ്ങൾ 
രേഖപ്പെടുത്താനുള്ള വിൻഡോ ആക്റ്റീവ് ആകൂ.  
നമ്മുടെ ഏതെങ്കിലും അക്കൗണ്ട്‌ -ഇമെയിൽ / ഫേസ് ബുക്ക്‌ etc- 
ഓപ്പണ്‍ ആയിരിക്കുമ്പോൾ ലോഗിൻ ചെയ്യാതെ തന്നെ 
അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. 

നമ്മുടെ ഐടെന്റിടി കാത്തു സൂക്ഷിച്ചു കൊണ്ട് തീര്ത്തും
ആരോഗ്യപരമായ ഒരു സംവാദത്തിനു ക്ഷണിച്ചു കൊണ്ട്

സ്നേഹപൂർവ്വം,
പുലർവെട്ടം ടീം

പുലർവെട്ടം എഴുത്തുകാരെ തേടുന്നു.

പുലർവെട്ടം എഴുത്തുകാരെ തേടുന്നു.  
നമ്മുടെ സമൂഹവുമായി 
ബന്ധപ്പെടുന്ന 
എന്തുമാവട്ടെ... 
നമ്മുടെ സമൂഹത്തിനു 
പ്രയോജനം ചെയ്യും എന്നുറപ്പുള്ള 
ഒരാശയമുണ്ടോ 
നിങ്ങളുടെ ഉള്ളിൽ?
അതൊരു കവിതയോ കഥയോ 
ചരിത്ര ലേഖനമോ ആയി 
എഴുതാനുള്ള ഭാഷയുണ്ടോ?
പങ്കുവെക്കാം നമ്മുക്ക് പുലർവെട്ടത്തിൽ. 
പകുത്തുനല്കാം...
ലോകമെങ്ങുമുള്ള നമ്മുടെ 
സഹോദരങ്ങൾക്കായ്... 
ഒരു തീപ്പൊരിമതിയാകും 
ചിലപ്പോൾ 
ഒരു ജനതയെ ആകെ 
ആവേശം കൊള്ളിക്കാൻ... 
ഒരു പുതിയ ചരിത്രം നിർമ്മിക്കാൻ... 
സംവേദനത്തിന്റെ 
ആ പുതുവഴികൾ താണ്ടാൻ 
നമ്മുക്കൊരേ താളമായ് 
ഇവിടെ ഒന്നിക്കാം...

Writer's Corner Membership

നമ്മുക്ക് സംവദിക്കാം.

പ്രിയ സുഹൃത്തേ

പുലർവെട്ടം പതിവായി
സന്ദർശിക്കുന്നെന്നറിയുന്നതിൽ
സന്തോഷം.

കേവലം
കാഴ്ചയ്ക്ക് അപ്പുറം.
ഒരു ആശയ സംവാദ വേദിയായി
പുലർവെട്ടം മാറുകയാണ്.
നിങ്ങളുടെ ഗൌരവപൂർണമായ
അഭിപ്രായങ്ങൾ
ഇവിടെ രേഖപ്പെടുത്തിതന്നെ പോവുക.
ആശയത്തിന്റെ ഗംഭീര്യമോ
അഭിപ്രായത്തിന്റെ ഉറവിടമോ
അല്ല പ്രധാനം;
അത് നമ്മുക്കെന്ത് പ്രയോജനം ചെയ്യും
എന്നതാണ്.

അപ്രധാനമായി ഒന്നുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ
ഞങ്ങൾ വിലമതിക്കുന്നു.
ഉപരിപ്ലവമായ ചർച്ചകൾക്ക്
പുറകെ പായാതെ
നമ്മുടേത്‌ മാത്രമായ ഒരിടത്തിൽ
നമ്മുക്ക് സംവദിക്കാം.

നിങ്ങളുടെ ഐഡി / പാസ്സ്‌വേർഡ്‌
ഉപയോഗിച്ചുമാത്രമേ
ഇവിടെ കമന്റ്സ്
രേഖപ്പെടുത്താൻ കഴിയു.

നമ്മുടെ ഐടെന്റിടി
കാത്തു സൂക്ഷിച്ചു കൊണ്ട്
തീര്ത്തും
ആരോഗ്യപരമായ ഒരു സംവാദത്തിനു
ക്ഷണിച്ചു കൊണ്ട്

സ്നേഹപൂർവ്വം,
പുലർവെട്ടം ടീം.
പ്രിയ സുഹൃത്തേ 

പുലർവെട്ടം പതിവായി 
സന്ദർശിക്കുന്നെന്നറിയുന്നതിൽ 
സന്തോഷം.

കേവലം 
കാഴ്ചയ്ക്ക് അപ്പുറം.
ഒരു ആശയ സംവാദ വേദിയായി 
പുലർവെട്ടം മാറുകയാണ്.
നിങ്ങളുടെ ഗൌരവപൂർണമായ 
അഭിപ്രായങ്ങൾ 
ഇവിടെ രേഖപ്പെടുത്തിതന്നെ പോവുക.
ആശയത്തിന്റെ ഗംഭീര്യമോ 
അഭിപ്രായത്തിന്റെ ഉറവിടമോ 
അല്ല പ്രധാനം; 
അത് നമ്മുക്കെന്ത് പ്രയോജനം ചെയ്യും 
എന്നതാണ്.

അപ്രധാനമായി ഒന്നുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ  
ഞങ്ങൾ വിലമതിക്കുന്നു.
ഉപരിപ്ലവമായ ചർച്ചകൾക്ക് 
പുറകെ പായാതെ 
നമ്മുടേത്‌ മാത്രമായ ഒരിടത്തിൽ 
നമ്മുക്ക് സംവദിക്കാം.

നിങ്ങളുടെ ഐഡി / പാസ്സ്‌വേർഡ്‌ 
ഉപയോഗിച്ചുമാത്രമേ 
ഇവിടെ കമന്റ്സ് 
രേഖപ്പെടുത്താൻ കഴിയു.

നമ്മുടെ ഐടെന്റിടി 
കാത്തു സൂക്ഷിച്ചു കൊണ്ട് 
തീര്ത്തും 
ആരോഗ്യപരമായ ഒരു സംവാദത്തിനു 
ക്ഷണിച്ചു കൊണ്ട് 

സ്നേഹപൂർവ്വം,
പുലർവെട്ടം ടീം.







26 December, 2014

ലോകസമാധാനത്തിനായി ദൈവദശകം എഴുതിത്തുടങ്ങി

ശിവഗിരി:ലോകസമാധാനത്തിനായി 10 കിലോമീറ്റര്‍ നീളുന്ന വെള്ളക്കടലാസില്‍ ഒരുക്കിയ കാന്‍വാസിന് മുന്നില്‍ ജാതിമതഭേദമന്യേ ഗുരുഭക്തര്‍ ഒന്നിച്ചു. വിവിധ ഭാഷകളില്‍ ഒരേലക്ഷ്യത്തിനായി ദൈവദശകം എഴുതിത്തുടങ്ങി. സന്ന്യാസിമാരും ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ യജ്ഞത്തില്‍ പങ്കാളികളായി.
ദൈവദശക രചനാശതാബ്ദി ലോകമെങ്ങും ആഘോഷിക്കുമ്പോള്‍ 82-ാമത് ശിവഗിരി തീര്‍ത്ഥാടനത്തില്‍ ലോകസമാധാനത്തിന് ദൈവദശകം സമര്‍പ്പിക്കുന്നതിനായാണ് ഈ പരിപാടിക്ക് ശിവഗിരിമഠം രൂപം നല്‍കിയത്. ജനവരി ആദ്യവാരം വരെ നീളുന്ന പരിപാടിയില്‍ 10 കിലോമീറ്റര്‍ കാന്‍വാസ് പൂര്‍ത്തിയാക്കി ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിക്കും.
ശാരദാമഠത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ദൈവദശകം എഴുതുന്നത്. 10 കിലോമീറ്റര്‍ നീളുന്ന പേപ്പര്‍ റോളില്‍ നിന്ന് 20 പേര്‍ക്ക് എഴുതാനുള്ള ഭാഗം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സജ്ജീകരിക്കും. 20 പേര്‍ എഴുതിയശേഷം എതിര്‍വശത്തുള്ള റോളിലേക്ക് മാറ്റും.
ഗുരുവിന്റെ ചിത്രം, ശിവഗിരി മഠത്തിന്റെ വിലാസം, ദൈവദശകം എഴുതുന്നയാളുടെ വിലാസവും ഒപ്പും രേഖപ്പെടുത്താനുള്ള ഇടം എന്നിവ പ്രിന്റ് ചെയ്ത കടലാസിലാണ് എഴുതുന്നത്. ദൂരദര്‍ശന്‍ െഡപ്യൂട്ടി ഡയറക്ടര്‍ രശ്മിറോജാ തുഷാരാ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
എം.ഇ.എസ്. പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍, വര്‍ക്കല കഹാര്‍ എം.എല്‍.എ., കെ.പി.എം.എസ്.നേതാവ് പുന്നല ശ്രീകുമാര്‍, ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ, ദൈവദശക രചനാകമ്മിറ്റി കണ്‍വീനര്‍ ബാബുറാം തുടങ്ങിയവര്‍ ആദ്യ 20 പേരില്‍ ഉള്‍പ്പെട്ട് ദൈവദശകം എഴുതി.
ഡോ.ജി.മാധവന്‍ നായര്‍, ബി.ജെ.പി.നേതാവ് പി.കെ.കൃഷ്ണദാസ് തുടങ്ങിയവരും പിന്നീട് ദൈവദശകം എഴുതി.

22 December, 2014

അവസരസമത്വത്തിനായി പോരാട്ടം തുടരും- പുന്നല ശ്രീകുമാർ

മാന്നാര്‍: ഭരണഘടന വിഭാവനംചെയ്ത രാഷ്ട്രീയതുല്യതയ്ക്കും അവസര സമത്വത്തിനുമായുളള കെ.പി.എം.എസ്സിന്റെ പോരാട്ടം തുടരുമെന്ന് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. പെരിങ്ങലിപ്പുറം 1130-ാം നമ്പര്‍ കെ.പി.എം.എസ്. ശാഖ നിര്‍മിച്ച അയ്യങ്കാളി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് കെ.പി. ശിവന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.വിജയന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.രുക്മിണി, സി.സി. ബാബു, വി.സോമന്‍, ടി.സി. രവീന്ദ്രന്‍, എന്‍.കെ. രഘു, ടി.ടി. രവീന്ദ്രന്‍, കെ.രാജന്‍, ജി.സോമന്‍ നായര്‍, ശോഭ മഹേശ്വരന്‍, സിന്ധു, എം.രാജഗോപാല്‍, ഫാ.സാം കുട്ടമ്പേരൂര്‍, വി.ബി. സോമന്‍, മോഹന്‍ കുമാര്‍, ഗോപി ആചാരി, എന്‍.ജി. ശാസ്ത്രി, ജോസഫ് മാത്യു, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

20 December, 2014

യുവജാഗ്രത-കോട്ടയം

‎യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 12 ന്-4 മണിക്ക്

തിരുന്നക്കര മൈതാനം, കോട്ടയം

ഉദ്ഘാടനം: ഡോ. പി.എ. ഫസൽ ഗഫൂർ (എം.ഇ.എസ് ചെയർമാൻ)

കെ.പി.വൈ.എം. കോട്ടയം ജില്ലാ കമ്മിറ്റി..

17 December, 2014

യുവജാഗ്രത‬

വിവേകാനന്ദ സ്മൃതികളിൽ ഒരു സർഗ്ഗ മരം

‪#‎യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 11 & 12

ജില്ലാ കേന്ദ്രങ്ങളിൽ

കെ.പി.വൈ.എം. സംസ്ഥാന കമ്മിറ്റി.

16 December, 2014

യുവജാഗ്രത-തിരുവനന്തപുരം‬

യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 11 ന്-9.30-ക്ക്

തിരുവനന്തപുരം,ഗാന്ധിപാർക്ക്.

ഉദ്ഘാടനം: എം.പി അബ്ദുൾ സമദ് സമദാനി.

കെ.പി.വൈ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി..

സ്ത്രീ വിമോചനം അല്ല;വേണ്ടത് ശാക്തീകരണം -പുന്നല ശ്രീകുമാർ

പയ്യന്നൂർ:സ്ത്രീ വിമോചനമല്ല സ്ത്രീശാക്തീകരണം ആണ് വേണ്ടതെന്ന് കേരളാ പുലയർ മഹാ സഭ സംസ്ഥാന രക്ഷാധികാരി ശ്രീ പുന്നല ശ്രീകുമാർ.കേരളാ സ്റ്റേറ്റ് പട്ടിക ജനസമാജം പയ്യന്നൂരിർ പൊരുതുന്ന ദളിത് സ്ത്രീ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീയെ ആരിൽ നിന്നാണ് മോചിപ്പീക്കേണ്ടത്,നമ്മുടെ കുടുംബങ്ങളിൽ സ്ത്രീ സുരക്ഷിതയായിരുന്നു.

ആൾക്കൂട്ടം പോര.പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന സംഘടിത പ്രസ്ഥാനം വളർന്ന് വരണം. നാം ഉന്നയിക്കുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തെ കൊണ്ട് പറയിപ്പിക്കാൻ കഴിയണം.സ്ത്രീ കുടുംബത്തിൻറ്റെ ശക്തിയും ചൈതന്യവും ആയി മാറണം.രാഷ്ട്രീയ പാർട്ടികളിൽ നിന്നും സമുദായത്തെ അനം നിർത്തരുതെന്നും അദ്ദേ.അം പറഞ്ഞു.

15 December, 2014

യുവജാഗ്രത-പത്തനംതിട്ട

‎യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 12 ന്-4 മണിക്ക്

പത്തനംതിട്ട,പഴയ പ്രൈ: ബസ്സ് സ്റ്റാൻറ്റ്

ഉദ്ഘാടനം: അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കുറിലോസ് മെത്രപ്പൊലിത്ത
(നിരണം ഭദ്രാസനധിപൻ)

കെ.പി.വൈ.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി..

14 December, 2014

‎യുവജാഗ്രത‬-എർണാകുളം

‎യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 12-4 മണിക്ക്

രാജേന്ദ്രമൈതാനം എർണാകുളം..

ഉദ്ഘാടനം:പ്രൊഫ.എം.കെ സാനു

കെ.പി.വൈ.എം.എർണാകുളം ജില്ലാ കമ്മിറ്റി..

യുവജാഗ്രത‬-ആലപ്പുഴ

‪‬

‪യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 12-4 മണിക്ക്

നഗര ചത്വരം,ആലപ്പുഴ...

ഉദ്ഘാടനം:ശ്രീ കമൽ (സംവിധായകൻ)

കെ.പി.വൈ.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി..

06 December, 2014

സംവരണത്തെ തൊഴില്‍ദാന പദ്ധതിയായി കുറച്ചുകാണരുത് -പുന്നല ശ്രീകുമാര്‍

ആലുവ: ഭരണഘടന ഭാവനചെയ്തിട്ടുള്ള സംവരണം തൊഴില്‍ദാന പദ്ധതിയല്ലെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഓര്‍മിപ്പിച്ചു. കെപിഎംഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ അനുസ്മരണ സമ്മേളനം ആലുവ മഹാനാമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ തുല്യതയ്ക്കും അവസര സമത്വത്തിനും വേണ്ടിയുള്ള മാര്‍ഗമാണ് സംവരണം. അതിനെ തൊഴില്‍ദാന പദ്ധതിപോലെ ചുരുക്കി കാണാന്‍ ശ്രമിക്കുന്നത് സംവരണത്തിന്റെ അന്തസ്സത്ത ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍.കെ. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പി. സജീവ് കുമാര്‍, സെക്രേട്ടറിയറ്റംഗം ടി.എ. വേണു, മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുനന്ദ രാജന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രമേശ് പുന്നകാടന്‍, എം.ബി. രഘു, ജില്ലാ നേതാക്കളായ എന്‍.എ. കുഞ്ഞപ്പന്‍ മാസ്റ്റര്‍, അംബേദ്കര്‍ ജഗത് റോസ്, ബിന്ദു ശങ്കരന്‍, ശശികല രാമന്‍കുട്ടി, ബിന്ദു എ.കെ., സാജു വടാശ്ശേരി, ഷാജി കണ്ണന്‍, രജീഷ് പാലാഞ്ചേരി എന്നിവര്‍ സംസാരിച്ചു.

28 November, 2014

കേരളത്തിലെ പുലയ സംഘടനകളുടെ ചരിത്രം

1907- ൽ രുപീകൃതമായ സാധുജന പരിപാലന സംഘം അധകൃത സമുദായങ്ങളുടെ ആകെ സാമൂഹിക സ്വതതൃയത്തിനായി കാലഘട്ടം രൂപം നെല്കിയ വിമോചന പ്രസ്ഥാനം ആയിരുന്നു. പക്ഷെ സംഘത്തിൽ നിന്നും ക്രസ്തവ വിഭാഗത്തിൽപ്പെട്ടവരെ അടർത്തിയെടുക്കുന്നതിനു എല് എം എസ് , സാൽ വേഷൻആർമി, തുടങ്ങിയ മതസംഘടനകൾ കരുക്കൾ നീക്കി നെയ്യാറ്റിൻകര, നെടുമങ്ങാട്‌ തുടങ്ങിയ തെക്കൻ തിരുവിതാംകൂർ പ്രദേശങളിൽആണ് ഈ പ്രവണത വളരെ ശക്തമായി കണ്ടത് .

1914- ൽ സംഘത്തിന്റെ ശക്തനായ നേതാവ് ഈനൊസ് വാദ്യാർ സംഘടനവിട്ടു " ഐനവർ മഹാജനസഭ " രൂപീകരിച്ചു വഴിപിരിഞ്ഞു. സഭയിൽ അന്തചിദ്രം ശക്തമാവുകയും പൊയ്കയിൽ കുമാര ഗുരുദേവന്റെ പ്രത്യക്ഷരക്ഷാ ദൈവസഭ (PRDS) യും രൂപീകരിക്കപ്പെടുകയും ചെയ്തു. തിരുവല്ല കേന്ദ്രമാക്കി സോളമൻന്റെ നേ തിർത്തത്തിൽ " ചെരമർ ദൈവസഭ", ബിഷപ്‌ സ്റീഫൻന്റെ നേ തിർത്തത്തിൽ " ആംഗ്ലിക്കെൻ ചർച്ച് ഓഫ് കേരള" യും ക്രിസ്ത്യാനികൾ ആയിമാറിയ പുലയർ മാത്രം അംഗങ്ങളായ പെന്തികൊസ്തു സഭകളും സാധുജന പരിപാലന സംഘത്തിന്റെ വളര്ച്ചയെ തിരുവിതാമകൂറിൽ പ്രതികൂലമായി ബാധിച്ചു .

1919- ൽ പാമ്പാടി ജോണ്‍ ജൊസഫ് ഇരവിപേരൂരിലെ പോടിപ്പാറ കേന്ദ്രമാക്കി അവശക്രസ്തവരെ സംഘടിപ്പിച്ചു "ചെരമർ സംഘം" സ്ഥാപിച്ചതോടെ കോട്ടയം, ചങ്ങനാശ്ശേരി പ്രദേശങ്ങളിലെ അറുപതിൽ പരം സാധുജന പരിപാലനസംഘം ശാഘകൾ നിര്ജീവമായി. പുലയർ ഒഴിച്ചുള്ള മറ്റു അധക്രിതർ സ്വന്തം സംഘടനകൾ രൂപീകരിക്കുവാൻ തുടങ്ങിയിരുന്നു. കവാരിക്കുളം കണ്ടൻ കുമാരൻന്റെ നേതിർത്തത്തിൽ " ബ്രമ്ഹ പ്രത്യക്ഷ ധര്മ പരിപാലന പറയർ മഹാജനസംഘം ". 1928- ൽ വര്ക്കല എസ് കെ രാഘവാൻന്റെ തിർത്തത്തിൽ കുറവരുടെ "സത്യാവിലാസിനി സംഘം" . 1929 നു ശേഷം കല്ലട നാരായണന്റെ തിർത്തത്തിൽ രൂപംകൊണ്ട കുറവരുടെ തന്നെ "അറുമുഖം വള്ളിവിലാസം" ഇവയെല്ലാം അങ്ങനെ രൂപം കൊണ്ട സംഘടനകളിൽ ചിലതാണ്

പ്രതികൂലാവസ്ഥകൾ സംഘടനയെ പിടിച്ചു കുലുക്കി എങ്കിലും 1907 മുതൽ മൂന്ന് പതിറ്റാണ്ട് കാലം അയ്യങ്കാളിയുടെ നേതിർത്തത്തിൽ സംഘം നടത്തിയ തൊഴിൽ,അയിത്താചാരവിരുദ്ധ വിദ്യാലയപ്രവേശന സമരങ്ങൾക്ക്‌ കണക്കില്ല. സംഘത്തിന്റെ ഉശിരന്മാരായ പ്രവർത്തകർ ഒട്ടേറെ പീഡനങ്ങൾ ഏറ്റുവാങ്ങി. ആയിരത്തിൽപരം ശാഘകളുംമായി സംഘം അധകൃതരുടെ അവകാശങ്ങൾക്കായി പോരുതിക്കൊണ്ടിരിക്കുമ്പോൾ ആണ് ക്രമേണ ശിധിലമാക്കപ്പെട്ടത്‌.

ഉപജാതികൾ സ്വന്തം സംഘടനകളുടെ കോടികീഴിലേക്ക് നീങ്ങിയ ഘട്ടത്തിൽ ആണ് 1936- ൽ ടി വി തേവൻ, ടി ടി കേശവൻ ശാസ്ത്രി, അറമുള പി കെ ദാസ്‌ , പി കെ ചോതി എന്നിവർ ചെങ്ങനൂരിൽ പുല്ലാട് എന്നസ്ഥലത് വച്ച് " സമസ്ത തിരുവിതാംകൂർ പുലയർ മഹാസഭ " രൂപീകരിച്ചത് . 1941- ൽ മഹാത്മാ അയ്യങ്കാളിയുടെ മരണശേഷം സാധുജന പരിപാലന സംഘത്തിനെ കൂടി ലയിപ്പിച്ചുകൊണ്ട് (അപ്പോഴേക്കും സംഘത്തിൽ പുലയർ മാത്രം അവശേഷിച്ചിരുന്നു) അയ്യങ്കാളിയുടെ ജാമാതാവ് കൂടിയായിരുന്ന ടി ടി കേശവൻ ശാസ്ത്രികളുടെ നെതിർത്ഥത്തിൽ 1942-ൽ കമ്പനി ആക്ട്‌ പ്രകാരം " ഓൾ ട്രാവൻകൂർ പുലയർ മഹാസഭ " രുപീകരിക്കപ്പെട്ടു

1957- ലെ കമ്മുണിസ്റ്റ്‌ മന്ത്രി സഭയിലെ പ്രഗൽഭനായ മന്ത്രിയായിരുന്നു ശ്രീ ചാത്തൻമാസ്റ്റർ 1957ലെ പ്രതാപം മനസ്സിൽ സൂക്ഷിച്ചു ശ്രീ ചാത്തൻമാസ്റ്റർ 1967 ൽ ചാലക്കുടിയിൽ മത്സരിച്ചസമയത് ഒരുപട്ടികജതിക്കാരൻ ജനറൽ സീറ്റിൽ മത്സരിച്ച ഏക കാരണത്താൽ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയുണ്ടായി . കേരളത്തിൽ കോണ്‍ഗ്രസ്സിനെ വെറും ഒൻപതു സീറ്റിൽ കേരളനിയമസഭയിലെ മൂലയില ഒതുക്കി മുഴുവൻ സീറ്റുകളും തൂത് വാരുംബോളും ആദ്യത്തെ കമ്മുണിസ്റ്റ്‌ മന്ത്രി സഭയിലെ പ്രഗൽഭനായ മന്ത്രി ശ്രീ ചാത്തൻമാസ്റ്റർ വിജയിച്ചില്ല. അന്ന് ചാത്തൻ മാസ്റ്റർ മനസ്സിൽ കുറിച്ചിട്ടു ഒരുപട്ടികജാതിക്കാരിയുടെ ഉദരത്തിൽ ജനിച്ചുപോയതുകൊണ്ട് സമൂഹ നീതി നിഷേധിക്കപ്പെടുന്ന ഈ ജനവിഭാഗത്തിന് മോചനത്തിനുവേണ്ടി രാഷ്ട്രീയതിനപ്പുറത്തു അവന്റെ സംഘശേഷിയെ സ്വരുകൂട്ടണം എന്ന് തീരുമാനിച്ചു. അദ്ദേഹം തൊട്ടടുത്തവർഷം വെളിയം കേശവൻ, ചവറ മാധവൻ, ജെ ആർ ദാസ്‌ , കെ കെ രാമൻകുട്ടി തുടങ്ങിയവരുടെ നെതിർത്ഥത്തിൽ ജില്ലകൾ തോറും യോഗങ്ങൾ കൂടി ഓരോ ജില്ലയിൽനിന്നും തിരഞ്ഞെടുത്ത പ്രതിനിധികളുടെ സമ്മേളനം 1969- ൽ കൊല്ലത് ചേർന്ന് " കേരള പുലയർ മഹാസഭ " KPMS രൂപീകൃതമായി...

27 November, 2014

ജോതിറാവു ഗോവിന്ദറാവു ഫൂലെ വിടവാങ്ങിയിട്ടു ഇന്ന് 124 വർഷം

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവർക്കു വേണ്ടി പോരാടുകയും അവരെ അറിവിന്റെ ലോകത്തേക്ക് കൂട്ടി കൊണ്ടു പോവുകയും ചെയ്ത വിപ്ലവകാരി ജോതിറാവു ഗോവിന്ദറാവു ഫൂലെ വിടവാങ്ങിയിട്ടു ഇന്ന് 124 വർഷം തികയുന്നു.

സാമൂഹിക പരിഷ്കർത്താവ്, ചിന്തകൻ, സന്നദ്ധപ്രവർത്തകൻ, എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപർ, തത്ത്വജ്ഞാനി എന്നീ രംഗങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഭാരതത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കുകയും, ജാതിവ്യവസ്ഥക്കെതിരെ പോരാടാൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു ഫൂലെ.
ഗോവിന്ദറാവുവിന്റെയും ചിന്മനാഭായിയുടെയും മകനായി പൂനായിലെ ഖാൻവാഡി വില്ലേജിൽ 1827 ഏപ്രിൽ 11-നാണ് ജ്യോതിറാവുവിന്റെ ജനനം .. ജ്യോതിയ്ക്ക് ഒരുവയസ്സാകുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ മാതാവ് നിര്യാതയായി.മാലിസ് എന്ന പിന്നാക്ക ജാതിയിൽപ്പെട്ട കല്പി വിഭാഗക്കാരായിരുന്നു ഫൂലെയുടെ കുടുംബം. .മറ്റുള്ളവർ അവരെ ശൂദ്രവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. പേഷ്വാമാരുടെ വീടുകളിൽ പൂക്കളെത്തിച്ചുകൊടുക്കേണ്ട ചുമതലയും ജ്യോതിറാവുവിന്റെ കുടുംബത്തിനായിരുന്നു .ജ്യോതിയുടെ പിതാവ് അവനെ കൃഷിപ്പണിയിലേക്കു തിരിച്ചു വിടാനാണ് ആഗ്രഹിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പതിമൂന്നാം വയസ്സിൽ ആചാരപ്രകാരം ജ്യോതിയുടെ വിവാഹവും നടന്നു. പക്ഷെ പലരിൽ നിന്നും ജ്യോതിറാവുവിന്റെ കഴിവുകളെ കുറിച്ചറിഞ്ഞ പിതാവ് അവനെ വീണ്ടും പഠനത്തിനയച്ചു.
അങ്ങനെ പൂനെയിലെ ഒരു സ്കോട്ടിഷ് ക്രൈസ്തവ മിഷൻ ഹൈസ്ക്കൂളിൽ ജ്യോതിറാവു തുടർപഠനത്തിനു ചേർന്നു. 1847-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിതാവിന്റെ കൂടെ കൃഷിപ്പണിയിൽ ഏർപ്പെട്ടു.
സമൂഹത്തിനുവേണ്ടി ജീവിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു . ഒരിക്കൽ സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കവേ മറ്റുള്ളവരുടെ പരിഹാസത്തിനു പാത്രമാകേണ്ടി വന്നു. അവരുടെ അറിവില്ലായ്മയാണ് ഇതിനെല്ലാം കാരണം എന്ന് മനസ്സിലാക്കിയ അദ്ദേഹം എല്ലാവർക്കും അക്ഷരാഭ്യാസം വേണമെന്ന് ശഠിച്ചു. സ്വന്തം ഭാര്യക്കുതന്നെ വിദ്യ അഭ്യസിപ്പിച്ചുകൊണ്ട് ജ്യോതിറാവു അക്ഷരനിഷേധത്തിനെതിരെ സമരം കുറിച്ചു. ബ്രാഹ്മണസമൂഹത്തിന് ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല .സ്ത്രീകൾക്കെന്തിനാണ് വിദ്യാഭ്യാസം എന്നായിരുന്നു അവരുടെ ചോദ്യം. അതിനെതിരെയായിരുന്നു ജ്യോതിറാവുവിന്റെ സമരം.
ഭാരതത്തിന്റെ നവോത്ഥാനത്തിനായി നിലവിൽ വന്ന എല്ലാ സംഘടനകളും അന്ന് സവർണ്ണർക്കു വേണ്ടി മാത്രമാണ് നിലകൊണ്ടത്. അത്തരം സംഘടനകളോടൊക്കെ ജ്യോതിറാവുവിന് എതിർപ്പ് മാത്രമാണ് ഉണ്ടായിരുന്നത് . വിദ്യാഭ്യാസം കൊണ്ട് മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയു എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അങ്ങനെ 1848-ൽ അവർണ്ണർക്കും സവർണ്ണർക്കും ഒരുപോലെ പ്രവേശനം നൽകി കൊണ്ട് പെണ്‍കുട്ടികൾക്കായുള്ള ആദ്യത്തെ വിദ്യാലയത്തിനു തുടക്കം കുറിച്ചു .പലരും ഇതിനെ എതിർക്കുകയും പല പ്രതിസന്ധികളും നേരിടേണ്ടിയും വന്നു. അതിനെയെല്ലാം മറികടന്നു ജ്യോതിറാവു 1851ൽ രാസ്താപെട്ടിലും, 1859-ൽ വിഠൽപേട്ടിലും സ്കൂളുകൾ സ്ഥാപിച്ചു.
അവിഹിതബന്ധത്താൽ ജനിക്കുന്ന കുട്ടികളെ കൊല്ലുകയോ തെരുവിലെറിയുകയോ ചെയ്തിരുന്ന കാലഘട്ടമായിരുന്നു അന്നത്തേത് .
ഇതിനൊരു പരിഹാരമായി അദ്ദേഹം ഒരു അനാഥാലയത്തിനു രൂപം കൊടുത്തു . കീഴ്ജീവനക്കാരെ ചൂഷണംചെയ്യുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്
1876-ൽ ജ്യോതിറാവുവിനെ പൂനെ മുന്സിപ്പൽ കൗണ്‍സിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട് .പത്ര പ്രവർത്തക രംഗത്തും കഴിവു തെളിയിച്ച അദ്ദേഹം 1879-ൽ കൃഷ്ണറാവുബാലേക്കർ ദീനബന്ധു എന്ന പേരിൽ ഒരു ആഴ്ചപ്പതിപ്പ് ആരംഭിച്ചു. പത്രങ്ങൾക്ക് എതിരെ നിയമംകൊണ്ടുവന്ന ലിറ്റണ്‍ പ്രഭുവിന്റെ പത്രനയത്തെ ജ്യോതിറാവു ഒരിക്കൽ വിമർശിക്കുകയും ചെയ്തു .ബാലവിവാഹത്തെ എതിർക്കുകയും വിവാഹാഘോഷങ്ങളിൽ ആർഭാടം ഒഴിവാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട് .സമൂഹത്തിലെ അനാചാരങ്ങൾക്കും അനീതിക്കും എതിരെ പുസ്തകങ്ങളും അദ്ദേഹം എഴുതി. ‘അടിമത്തം’ അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട കൃതിയാണ് .
ഭാരതത്തിൽ ഒരു മഹാത്മാവുണ്ടെങ്കിൽ അത് മഹാത്മാജ്യോതിറാവു ഫൂലെ മാത്രമാണെന്ന് മഹാനായ ഡോ.അംബേദ്ക്കർ ഒരിക്കൽ പറയുകയുണ്ടായി. .ഗാന്ധിജിയും അംബേദ്ക്കറും മഹാത്മ ജ്യോതിറാവുവിന്റെ ആശയങ്ങൾ സ്വന്തം ജീവിതത്തിലേക്കു സ്വാംശീകരിച്ചവർ കൂടിയാണ് .1890-നവംബർ 28-തിയതി മഹാത്മ ജ്യോതിറാവു ഫൂലെ 64-മത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.ഭാരതീയ ദളിത് സാഹിത്യ അക്കാദമി എന്ന പേരിൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം മാത്രമാണ് ഇന്ന് അദ്ദേഹത്തിന്റെ സ്മരണയിൽ നിലവിലുള്ളത്.