മാന്നാര്‍: ഭരണഘടന വിഭാവനംചെയ്ത രാഷ്ട്രീയതുല്യതയ്ക്കും അവസര സമത്വത്തിനുമായുളള കെ.പി.എം.എസ്സിന്റെ പോരാട്ടം തുടരുമെന്ന് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. പെരിങ്ങലിപ്പുറം 1130-ാം നമ്പര്‍ കെ.പി.എം.എസ്. ശാഖ നിര്‍മിച്ച അയ്യങ്കാളി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് കെ.പി. ശിവന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.വിജയന്, പഞ്ചായത്ത് പ്രസിഡന്റ് കെ.രുക്മിണി, സി.സി. ബാബു, വി.സോമന്, ടി.സി. രവീന്ദ്രന്, എന്‍.കെ. രഘു, ടി.ടി. രവീന്ദ്രന്, കെ.രാജന്, ജി.സോമന് നായര്‍, ശോഭ മഹേശ്വരന്, സിന്ധു, എം.രാജഗോപാല്‍, ഫാ.സാം കുട്ടമ്പേരൂര്‍, വി.ബി. സോമന്, മോഹന്‍ കുമാര്‍, ഗോപി ആചാരി, എന്‍.ജി. ശാസ്ത്രി, ജോസഫ് മാത്യു, സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
22 December, 2014
അവസരസമത്വത്തിനായി പോരാട്ടം തുടരും- പുന്നല ശ്രീകുമാർ
Subscribe to:
Post Comments (Atom)
No comments:
Post a Comment