26 January, 2011

"Nethi Yathra"- Samaraprakhyaapana Convention | 25 Jan 2011 | Kottayam

Nagambadam Indoor Stadium
Inaugurated by Sri. Punnala Sreekumar
(General Convener - SC/ST Samyuktha Samithy, General Secretary - KPMS)

24 January, 2011

N.S.S ന്റെ രാഷ്ടീയനിലപാടുകള്‍


സാമുദായിക ശക്തികളുടെ രാഷ്ടീയ നിലപാടുകള്‍ നാം ഓരോരുത്തരും ബോദ്ധ്യപ്പെടേണ്ടതാണ്. കൊല്ലത്ത് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത കാണുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് നമ്മെ എതിര്‍ക്കുന്ന നമ്മുടെ സാമുദായത്തിലെ പ്രത്യേകിച്ചും കൊല്ലം ജില്ലയിലെ ചില സഹോദരങ്ങള്‍ പ്രമൂഖപ്രാധാന്യം നല്‍കി പ്രചരണം നടത്തുന്നത് രാഷ്ടീയത്തില്‍ KPMS ന്റെ സാമുദായിക ഇടപെടലുകളാണ്. മറ്റൊരു സാമുദായിക സംഘടനയും പരാമര്‍ശിക്കാത്ത കാര്യങ്ങളാണ് KPMS നടത്തുന്നത് എന്ന് കുപ്രചരണം നടത്തുന്നവരുടെ ദൃഷ്ടികളിലേക്ക് ഈ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നു. നിങ്ങളു‍ടെ COMMENTS പോസ്റ്റ് ചെയ്യുമല്ലോ ?
VISIT - www.kpms328.blogspot.com

20 January, 2011

സാമുദായക ശക്തികളും രാഷ്ട്രീയവും

ബഹു. കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രിയായി ശ്രീ.കെ.സി.വേണുഗോപാലിനെ തിരഞെടുത്തതിന് പിന്നില്‍ N.S.S ന്റെ ശക്തമായ സമ്മര്‍ദ്ധവും രാഷ്ടീയ - സാമുദായിക കൂട്ട്കെട്ടും എല്ലാ പത്രങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതായിരുന്നു. കേരളത്തിലെ പട്ടികജാതിക്കാരന്റെ സാമുദായിക ശാക്തീകരണത്തിന് തടസ്സം നില്‍ക്കുന്നവരും , അവരുടെ വാക്കുകളും ചിന്തകളും ഏറ്റെടുക്കുന്നവര്‍ മറ്റ് സാമുദായിക ശക്തികളുടെ നയങ്ങളും , തീരുമാനങ്ങളും കൂടി വിലയിരുത്തണം. രാഷ്ട്രീയ തീരുമാനങ്ങളില്‍ പട്ടികജാതിക്കാരന് ഇന്നും അയിത്തം കല്‍പ്പിക്കുന്ന കാലഘട്ടത്തില്‍ നിങ്ങളുടെ comments പ്രധാനപ്പെട്ടതാകും.