1907- ൽ രുപീകൃതമായ സാധുജന പരിപാലന സംഘം അധകൃത സമുദായങ്ങളുടെ ആകെ സാമൂഹിക സ്വതതൃയത്തിനായി കാലഘട്ടം രൂപം നെല്കിയ വിമോചന പ്രസ്ഥാനം ആയിരുന്നു. പക്ഷെ സംഘത്തിൽ നിന്നും ക്രസ്തവ വിഭാഗത്തിൽപ്പെട്ടവരെ അടർത്തിയെടുക്കുന്നതിനു എല് എം എസ് , സാൽ വേഷൻആർമി, തുടങ്ങിയ മതസംഘടനകൾ കരുക്കൾ നീക്കി നെയ്യാറ്റിൻകര, നെടുമങ്ങാട് തുടങ്ങിയ തെക്കൻ തിരുവിതാംകൂർ പ്രദേശങളിൽആണ് ഈ പ്രവണത വളരെ ശക്തമായി കണ്ടത് .
1914- ൽ സംഘത്തിന്റെ ശക്തനായ നേതാവ് ഈനൊസ് വാദ്യാർ സംഘടനവിട്ടു " ഐനവർ മഹാജനസഭ " രൂപീകരിച്ചു വഴിപിരിഞ്ഞു. സഭയിൽ അന്തചിദ്രം ശക്തമാവുകയും പൊയ്കയിൽ കുമാര ഗുരുദേവന്റെ പ്രത്യക്ഷരക്ഷാ ദൈവസഭ (PRDS) യും രൂപീകരിക്കപ്പെടുകയും ചെയ്തു. തിരുവല്ല കേന്ദ്രമാക്കി സോളമൻന്റെ നേ തിർത്തത്തിൽ " ചെരമർ ദൈവസഭ", ബിഷപ് സ്റീഫൻന്റെ നേ തിർത്തത്തിൽ " ആംഗ്ലിക്കെൻ ചർച്ച് ഓഫ് കേരള" യും ക്രിസ്ത്യാനികൾ ആയിമാറിയ പുലയർ മാത്രം അംഗങ്ങളായ പെന്തികൊസ്തു സഭകളും സാധുജന പരിപാലന സംഘത്തിന്റെ വളര്ച്ചയെ തിരുവിതാമകൂറിൽ പ്രതികൂലമായി ബാധിച്ചു .
1919- ൽ പാമ്പാടി ജോണ്‍ ജൊസഫ് ഇരവിപേരൂരിലെ പോടിപ്പാറ കേന്ദ്രമാക്കി അവശക്രസ്തവരെ സംഘടിപ്പിച്ചു "ചെരമർ സംഘം" സ്ഥാപിച്ചതോടെ കോട്ടയം, ചങ്ങനാശ്ശേരി പ്രദേശങ്ങളിലെ അറുപതിൽ പരം സാധുജന പരിപാലനസംഘം ശാഘകൾ നിര്ജീവമായി. പുലയർ ഒഴിച്ചുള്ള മറ്റു അധക്രിതർ സ്വന്തം സംഘടനകൾ രൂപീകരിക്കുവാൻ തുടങ്ങിയിരുന്നു. കവാരിക്കുളം കണ്ടൻ കുമാരൻന്റെ നേതിർത്തത്തിൽ " ബ്രമ്ഹ പ്രത്യക്ഷ ധര്മ പരിപാലന പറയർ മഹാജനസംഘം ". 1928- ൽ വര്ക്കല എസ് കെ രാഘവാൻന്റെ തിർത്തത്തിൽ കുറവരുടെ "സത്യാവിലാസിനി സംഘം" . 1929 നു ശേഷം കല്ലട നാരായണന്റെ തിർത്തത്തിൽ രൂപംകൊണ്ട കുറവരുടെ തന്നെ "അറുമുഖം വള്ളിവിലാസം" ഇവയെല്ലാം അങ്ങനെ രൂപം കൊണ്ട സംഘടനകളിൽ ചിലതാണ്
പ്രതികൂലാവസ്ഥകൾ സംഘടനയെ പിടിച്ചു കുലുക്കി എങ്കിലും 1907 മുതൽ മൂന്ന് പതിറ്റാണ്ട് കാലം അയ്യങ്കാളിയുടെ നേതിർത്തത്തിൽ സംഘം നടത്തിയ തൊഴിൽ,അയിത്താചാരവിരുദ്ധ വിദ്യാലയപ്രവേശന സമരങ്ങൾക്ക് കണക്കില്ല. സംഘത്തിന്റെ ഉശിരന്മാരായ പ്രവർത്തകർ ഒട്ടേറെ പീഡനങ്ങൾ ഏറ്റുവാങ്ങി. ആയിരത്തിൽപരം ശാഘകളുംമായി സംഘം അധകൃതരുടെ അവകാശങ്ങൾക്കായി പോരുതിക്കൊണ്ടിരിക്കുമ്പോൾ ആണ് ക്രമേണ ശിധിലമാക്കപ്പെട്ടത്.
ഉപജാതികൾ സ്വന്തം സംഘടനകളുടെ കോടികീഴിലേക്ക് നീങ്ങിയ ഘട്ടത്തിൽ ആണ് 1936- ൽ ടി വി തേവൻ, ടി ടി കേശവൻ ശാസ്ത്രി, അറമുള പി കെ ദാസ് , പി കെ ചോതി എന്നിവർ ചെങ്ങനൂരിൽ പുല്ലാട് എന്നസ്ഥലത് വച്ച് " സമസ്ത തിരുവിതാംകൂർ പുലയർ മഹാസഭ " രൂപീകരിച്ചത് . 1941- ൽ മഹാത്മാ അയ്യങ്കാളിയുടെ മരണശേഷം സാധുജന പരിപാലന സംഘത്തിനെ കൂടി ലയിപ്പിച്ചുകൊണ്ട് (അപ്പോഴേക്കും സംഘത്തിൽ പുലയർ മാത്രം അവശേഷിച്ചിരുന്നു) അയ്യങ്കാളിയുടെ ജാമാതാവ് കൂടിയായിരുന്ന ടി ടി കേശവൻ ശാസ്ത്രികളുടെ നെതിർത്ഥത്തിൽ 1942-ൽ കമ്പനി ആക്ട് പ്രകാരം " ഓൾ ട്രാവൻകൂർ പുലയർ മഹാസഭ " രുപീകരിക്കപ്പെട്ടു
1957- ലെ കമ്മുണിസ്റ്റ് മന്ത്രി സഭയിലെ പ്രഗൽഭനായ മന്ത്രിയായിരുന്നു ശ്രീ ചാത്തൻമാസ്റ്റർ 1957ലെ പ്രതാപം മനസ്സിൽ സൂക്ഷിച്ചു ശ്രീ ചാത്തൻമാസ്റ്റർ 1967 ൽ ചാലക്കുടിയിൽ മത്സരിച്ചസമയത് ഒരുപട്ടികജതിക്കാരൻ ജനറൽ സീറ്റിൽ മത്സരിച്ച ഏക കാരണത്താൽ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയുണ്ടായി . കേരളത്തിൽ കോണ്‍ഗ്രസ്സിനെ വെറും ഒൻപതു സീറ്റിൽ കേരളനിയമസഭയിലെ മൂലയില ഒതുക്കി മുഴുവൻ സീറ്റുകളും തൂത് വാരുംബോളും ആദ്യത്തെ കമ്മുണിസ്റ്റ് മന്ത്രി സഭയിലെ പ്രഗൽഭനായ മന്ത്രി ശ്രീ ചാത്തൻമാസ്റ്റർ വിജയിച്ചില്ല. അന്ന് ചാത്തൻ മാസ്റ്റർ മനസ്സിൽ കുറിച്ചിട്ടു ഒരുപട്ടികജാതിക്കാരിയുടെ ഉദരത്തിൽ ജനിച്ചുപോയതുകൊണ്ട് സമൂഹ നീതി നിഷേധിക്കപ്പെടുന്ന ഈ ജനവിഭാഗത്തിന് മോചനത്തിനുവേണ്ടി രാഷ്ട്രീയതിനപ്പുറത്തു അവന്റെ സംഘശേഷിയെ സ്വരുകൂട്ടണം എന്ന് തീരുമാനിച്ചു. അദ്ദേഹം തൊട്ടടുത്തവർഷം വെളിയം കേശവൻ, ചവറ മാധവൻ, ജെ ആർ ദാസ് , കെ കെ രാമൻകുട്ടി തുടങ്ങിയവരുടെ നെതിർത്ഥത്തിൽ ജില്ലകൾ തോറും യോഗങ്ങൾ കൂടി ഓരോ ജില്ലയിൽനിന്നും തിരഞ്ഞെടുത്ത പ്രതിനിധികളുടെ സമ്മേളനം 1969- ൽ കൊല്ലത് ചേർന്ന് " കേരള പുലയർ മഹാസഭ " KPMS രൂപീകൃതമായി...