14 November, 2014

കെ.പി.എം.എസ് മെമ്പർഷിപ്പ് ക്യാമ്പയിൻ

#‎KPMS‬
കെ.പി.എം.എസ് മെമ്പർഷിപ്പ് ക്യാമ്പയിൻ

പട്ടികവിഭാഗസംഘടനകളുടെ നായകസ്ഥാനത്ത് നിൽക്കുന്ന കേരളാ പുലയർ മഹാ സഭ ചരിത്ര നാഴികകൾ താണ്ടി,പി.കെ ചാത്തൻ മാസ്റ്ററിൽ തുടങ്ങി രക്ഷാധികാരി ശ്രീ പുന്നല ശ്രീകുമാറിലൂടെ ജൈത്ര യാത്ര തുടരുകയാണ്. സാമൂഹിക സംഘടനകളും രാഷ്ട്രീയ കേന്ദ്രങ്ങളും അസൂയയോടെ നമ്മുടെ വളർച്ചയെ നോക്കി കാണുന്ന ഈ കാലഘട്ടത്തിൽ,കേരളാ പുലയർ യൂത്ത് മൂവ്മെൻറ്റിലൂടെ (‪#‎KPYM‬ ) സാമൂഹിക പ്രതിബദ്ധതയുള്ള യുവാക്കളെ സൃഷ്ടിക്കാനും കേരളാ പുലയർ മഹിളാ ഫെഡറേഷനിലൂടെ (‪#‎KPMF‬ ) സ്ത്രീ ശാക്തീകരണത്തികരണത്തിനും,പഞ്ചമി സ്വയം സഹായ സംഘത്തിലൂടെ സ്വയം പര്യാപ്തവരുള്ളവരാക്കി മാറ്റുവാനും,അയ്യൻകാളി കൾച്ചറൽ ട്രസ്റ്റലൂടെ (‪#‎ACT‬) അധഃസ്ഥിതൻറ്റെ സ്ഥാപനവൽക്കരണ സ്വപ്നങ്ങളെ പൂവണിയിക്കാനും കഴിഞ്ണനാളുകളിലൂടെ നാം നടത്തിയ പ്രവർത്തനഫലമായി സാധിച്ചു. അക്ഷരത്തിൻറ്റെ മഹത്വം മനസ്സിലാക്കി തൻറ്റെ തലമുറക്ക് അക്ഷരത്തിൻറ്റെ വെള്ളിവെളിച്ചം നുരുവാനായി വിപ്ലവം നയിച്ച നിരക്ഷരനായ മഹാത്മ അയ്യൻകാളിയുടെ നാമധേയത്തിൽ KPMS കൊല്ലം കുരിയോട്ടുമലയിൽ നിർമ്മിക്കുന്ന ആർട്സ് & സയൻസ് കോളേജ്,അയ്യൻകാളി മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജ് ( AKMAS College ), അയ്യൻകാളി പഠന ഗവേഷണ കേന്ദ്രം (തിരുവനന്തപുരം) തുടങ്ങിയ സ്ഥാപനവൽക്കരണവുമായി കെ.പി.എം.എസ് മുന്നേറുമ്പോൾ നമ്മുടെ നിരന്തരപോരാട്ടത്തിൻറ്റെ ഫലമായി സർവ്വകലാശാലയിൽ ചെയർ, മഹാത്മാവിൻറ്റെ ജന്മ ദിനമായ ആഗസ്റ്റ് 28 ന് പൊതുഅവധിയായി പ്രഖ്യാപിച്ചത്.

കേരളത്തിലെ പുലയൻറ്റെ ഹൃദയം തൊട്ടറിഞ്ഞ KPMS അതിൻറ്റെ സംഘടനാ ശക്തി ഇനിയും വർദ്ധിപ്പിച്ച് വരും തലമുറയുടെ വിദ്യാഭ്യാസത്തിനും,തൊഴിലിനും,സുരക്ഷയ്ക്കും,സാമൂഹികനീതിക്കും കാവലാളായി നിൽക്കുന്നതിന് ശക്തി പകരുവാൻ അണിനിരക്കുക.2014-15 ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ 2014 നവംബർ 1 ന് ആരംഭിച്ച് 2014 നവംബർ 30 ന്  അവസാനിക്കുകയാണ്. എല്ലാ സഭാമിത്രങ്ങളും അംഗത്വം പുതുക്കി സഭാപ്രവർത്തനത്തെ ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു..

.

No comments:

Post a Comment