26 December, 2014

ലോകസമാധാനത്തിനായി ദൈവദശകം എഴുതിത്തുടങ്ങി

ശിവഗിരി:ലോകസമാധാനത്തിനായി 10 കിലോമീറ്റര്‍ നീളുന്ന വെള്ളക്കടലാസില്‍ ഒരുക്കിയ കാന്‍വാസിന് മുന്നില്‍ ജാതിമതഭേദമന്യേ ഗുരുഭക്തര്‍ ഒന്നിച്ചു. വിവിധ ഭാഷകളില്‍ ഒരേലക്ഷ്യത്തിനായി ദൈവദശകം എഴുതിത്തുടങ്ങി. സന്ന്യാസിമാരും ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ യജ്ഞത്തില്‍ പങ്കാളികളായി.
ദൈവദശക രചനാശതാബ്ദി ലോകമെങ്ങും ആഘോഷിക്കുമ്പോള്‍ 82-ാമത് ശിവഗിരി തീര്‍ത്ഥാടനത്തില്‍ ലോകസമാധാനത്തിന് ദൈവദശകം സമര്‍പ്പിക്കുന്നതിനായാണ് ഈ പരിപാടിക്ക് ശിവഗിരിമഠം രൂപം നല്‍കിയത്. ജനവരി ആദ്യവാരം വരെ നീളുന്ന പരിപാടിയില്‍ 10 കിലോമീറ്റര്‍ കാന്‍വാസ് പൂര്‍ത്തിയാക്കി ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിക്കും.
ശാരദാമഠത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ദൈവദശകം എഴുതുന്നത്. 10 കിലോമീറ്റര്‍ നീളുന്ന പേപ്പര്‍ റോളില്‍ നിന്ന് 20 പേര്‍ക്ക് എഴുതാനുള്ള ഭാഗം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സജ്ജീകരിക്കും. 20 പേര്‍ എഴുതിയശേഷം എതിര്‍വശത്തുള്ള റോളിലേക്ക് മാറ്റും.
ഗുരുവിന്റെ ചിത്രം, ശിവഗിരി മഠത്തിന്റെ വിലാസം, ദൈവദശകം എഴുതുന്നയാളുടെ വിലാസവും ഒപ്പും രേഖപ്പെടുത്താനുള്ള ഇടം എന്നിവ പ്രിന്റ് ചെയ്ത കടലാസിലാണ് എഴുതുന്നത്. ദൂരദര്‍ശന്‍ െഡപ്യൂട്ടി ഡയറക്ടര്‍ രശ്മിറോജാ തുഷാരാ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
എം.ഇ.എസ്. പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍, വര്‍ക്കല കഹാര്‍ എം.എല്‍.എ., കെ.പി.എം.എസ്.നേതാവ് പുന്നല ശ്രീകുമാര്‍, ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ, ദൈവദശക രചനാകമ്മിറ്റി കണ്‍വീനര്‍ ബാബുറാം തുടങ്ങിയവര്‍ ആദ്യ 20 പേരില്‍ ഉള്‍പ്പെട്ട് ദൈവദശകം എഴുതി.
ഡോ.ജി.മാധവന്‍ നായര്‍, ബി.ജെ.പി.നേതാവ് പി.കെ.കൃഷ്ണദാസ് തുടങ്ങിയവരും പിന്നീട് ദൈവദശകം എഴുതി.

22 December, 2014

അവസരസമത്വത്തിനായി പോരാട്ടം തുടരും- പുന്നല ശ്രീകുമാർ

മാന്നാര്‍: ഭരണഘടന വിഭാവനംചെയ്ത രാഷ്ട്രീയതുല്യതയ്ക്കും അവസര സമത്വത്തിനുമായുളള കെ.പി.എം.എസ്സിന്റെ പോരാട്ടം തുടരുമെന്ന് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. പെരിങ്ങലിപ്പുറം 1130-ാം നമ്പര്‍ കെ.പി.എം.എസ്. ശാഖ നിര്‍മിച്ച അയ്യങ്കാളി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് കെ.പി. ശിവന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.വിജയന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.രുക്മിണി, സി.സി. ബാബു, വി.സോമന്‍, ടി.സി. രവീന്ദ്രന്‍, എന്‍.കെ. രഘു, ടി.ടി. രവീന്ദ്രന്‍, കെ.രാജന്‍, ജി.സോമന്‍ നായര്‍, ശോഭ മഹേശ്വരന്‍, സിന്ധു, എം.രാജഗോപാല്‍, ഫാ.സാം കുട്ടമ്പേരൂര്‍, വി.ബി. സോമന്‍, മോഹന്‍ കുമാര്‍, ഗോപി ആചാരി, എന്‍.ജി. ശാസ്ത്രി, ജോസഫ് മാത്യു, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

20 December, 2014

യുവജാഗ്രത-കോട്ടയം

‎യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 12 ന്-4 മണിക്ക്

തിരുന്നക്കര മൈതാനം, കോട്ടയം

ഉദ്ഘാടനം: ഡോ. പി.എ. ഫസൽ ഗഫൂർ (എം.ഇ.എസ് ചെയർമാൻ)

കെ.പി.വൈ.എം. കോട്ടയം ജില്ലാ കമ്മിറ്റി..

17 December, 2014

യുവജാഗ്രത‬

വിവേകാനന്ദ സ്മൃതികളിൽ ഒരു സർഗ്ഗ മരം

‪#‎യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 11 & 12

ജില്ലാ കേന്ദ്രങ്ങളിൽ

കെ.പി.വൈ.എം. സംസ്ഥാന കമ്മിറ്റി.

16 December, 2014

യുവജാഗ്രത-തിരുവനന്തപുരം‬

യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 11 ന്-9.30-ക്ക്

തിരുവനന്തപുരം,ഗാന്ധിപാർക്ക്.

ഉദ്ഘാടനം: എം.പി അബ്ദുൾ സമദ് സമദാനി.

കെ.പി.വൈ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി..

സ്ത്രീ വിമോചനം അല്ല;വേണ്ടത് ശാക്തീകരണം -പുന്നല ശ്രീകുമാർ

പയ്യന്നൂർ:സ്ത്രീ വിമോചനമല്ല സ്ത്രീശാക്തീകരണം ആണ് വേണ്ടതെന്ന് കേരളാ പുലയർ മഹാ സഭ സംസ്ഥാന രക്ഷാധികാരി ശ്രീ പുന്നല ശ്രീകുമാർ.കേരളാ സ്റ്റേറ്റ് പട്ടിക ജനസമാജം പയ്യന്നൂരിർ പൊരുതുന്ന ദളിത് സ്ത്രീ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീയെ ആരിൽ നിന്നാണ് മോചിപ്പീക്കേണ്ടത്,നമ്മുടെ കുടുംബങ്ങളിൽ സ്ത്രീ സുരക്ഷിതയായിരുന്നു.

ആൾക്കൂട്ടം പോര.പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന സംഘടിത പ്രസ്ഥാനം വളർന്ന് വരണം. നാം ഉന്നയിക്കുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തെ കൊണ്ട് പറയിപ്പിക്കാൻ കഴിയണം.സ്ത്രീ കുടുംബത്തിൻറ്റെ ശക്തിയും ചൈതന്യവും ആയി മാറണം.രാഷ്ട്രീയ പാർട്ടികളിൽ നിന്നും സമുദായത്തെ അനം നിർത്തരുതെന്നും അദ്ദേ.അം പറഞ്ഞു.

15 December, 2014

യുവജാഗ്രത-പത്തനംതിട്ട

‎യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 12 ന്-4 മണിക്ക്

പത്തനംതിട്ട,പഴയ പ്രൈ: ബസ്സ് സ്റ്റാൻറ്റ്

ഉദ്ഘാടനം: അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കുറിലോസ് മെത്രപ്പൊലിത്ത
(നിരണം ഭദ്രാസനധിപൻ)

കെ.പി.വൈ.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി..

14 December, 2014

‎യുവജാഗ്രത‬-എർണാകുളം

‎യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 12-4 മണിക്ക്

രാജേന്ദ്രമൈതാനം എർണാകുളം..

ഉദ്ഘാടനം:പ്രൊഫ.എം.കെ സാനു

കെ.പി.വൈ.എം.എർണാകുളം ജില്ലാ കമ്മിറ്റി..

യുവജാഗ്രത‬-ആലപ്പുഴ

‪‬

‪യുവജാഗ്രത‬

കേരളത്തിൻറ്റെ സാമൂഹ്യ
ജീർണ്ണതയ്ക്കെതിരെ...

2015 ജനുവരി 12-4 മണിക്ക്

നഗര ചത്വരം,ആലപ്പുഴ...

ഉദ്ഘാടനം:ശ്രീ കമൽ (സംവിധായകൻ)

കെ.പി.വൈ.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി..

06 December, 2014

സംവരണത്തെ തൊഴില്‍ദാന പദ്ധതിയായി കുറച്ചുകാണരുത് -പുന്നല ശ്രീകുമാര്‍

ആലുവ: ഭരണഘടന ഭാവനചെയ്തിട്ടുള്ള സംവരണം തൊഴില്‍ദാന പദ്ധതിയല്ലെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഓര്‍മിപ്പിച്ചു. കെപിഎംഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ അനുസ്മരണ സമ്മേളനം ആലുവ മഹാനാമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ തുല്യതയ്ക്കും അവസര സമത്വത്തിനും വേണ്ടിയുള്ള മാര്‍ഗമാണ് സംവരണം. അതിനെ തൊഴില്‍ദാന പദ്ധതിപോലെ ചുരുക്കി കാണാന്‍ ശ്രമിക്കുന്നത് സംവരണത്തിന്റെ അന്തസ്സത്ത ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍.കെ. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പി. സജീവ് കുമാര്‍, സെക്രേട്ടറിയറ്റംഗം ടി.എ. വേണു, മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുനന്ദ രാജന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രമേശ് പുന്നകാടന്‍, എം.ബി. രഘു, ജില്ലാ നേതാക്കളായ എന്‍.എ. കുഞ്ഞപ്പന്‍ മാസ്റ്റര്‍, അംബേദ്കര്‍ ജഗത് റോസ്, ബിന്ദു ശങ്കരന്‍, ശശികല രാമന്‍കുട്ടി, ബിന്ദു എ.കെ., സാജു വടാശ്ശേരി, ഷാജി കണ്ണന്‍, രജീഷ് പാലാഞ്ചേരി എന്നിവര്‍ സംസാരിച്ചു.