അരൂര്‍: ഗുരുദേവ ദര്‍ശനങ്ങള്‍ സ്വന്തം കാര്യത്തിനായി ദുര്‍വ്യാഖ്യാനം ചെയ്യുന്ന കാലഘട്ടമാണിതെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു.
കെ.പി.എം.എസ്. ചന്തിരൂര്‍ ശാഖ നിര്‍മിച്ച അയ്യങ്കാളി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവസമൂഹത്തിനു വേണ്ടി അക്ഷീണം പ്രയത്നിച്ച ശ്രീനാരായണഗുരുവിന്റെ തത്ത്വങ്ങള്‍ വളച്ചൊടിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ അപരാധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വ. എ.ജയശങ്കര്‍ മഹാത്മാ അയ്യങ്കാളിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ്. ശാഖാ പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിച്ചു. ഒ.എം.ഷിനീസ്, അരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ, പഞ്ചായത്ത് അംഗങ്ങളായ സി.കെ.പുഷ്പന്, ചന്ദ്രിക സുരേഷ്, ഇ.വി.അംബുജാക്ഷന്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഗൗരീശന്‍, സി.സി.ബാബു, മക്കാര്‍ ഹാജി, സുനില്‍കുമാര്‍, സി.എ.മനോജ് എന്നിവര്‍ പ്രസംഗിച്ചു.
02 January, 2016
ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ ചിലര്‍ വളച്ചൊടിക്കുന്നു- പുന്നല ശ്രീകുമാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment