കടുത്തുരുത്തി:പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിനെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കാത്തത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പ്രസ്താവിച്ചു. കെ.പി.എം.എസ്. കടുത്തുരുത്തി യൂണിയന്റെ 44-ാമത് വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എം.എസ്. കടുത്തുരുത്തി യൂണിയന് പ്രസിഡന്റ് എം.വി.കുട്ടപ്പന് അധ്യക്ഷതവഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോസ് പുത്തന്‍കാലാ, യൂണിയന് സെക്രട്ടറി ടി.കെ.ഉത്തമന്, പി.ജനാര്ദ്ദനന്, സാബു കാരിശ്ശേരി, അജിത്ത് കല്ലറ, ചെല്ലമ്മ ഗോപിനാഥ്, അനില്‍ കാരിക്കോട്, അജീഷ് പെരുവ, തങ്കമ്മ രവി, ഷാംജി സി.ജി. തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച ശാഖ, മികച്ച പഞ്ചമി എന്നിവയ്ക്കുള്ള ട്രോഫികളും എസ്.എസ്.എല്‍.സി. ഡിഗ്രി വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും വിതരണംചെയ്തു. സമ്മേളനത്തിന് മുന്നോടിയായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സാംസ്കാരികഘോഷയാത്രയും നടന്നു.
21 February, 2015
സാമൂഹികജീര്‍ണത കേരളത്തിന് അപമാനം -പുന്നല ശ്രീകുമാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment