30 August, 2015

മഹാത്മ അയ്യന്‍കാളി 153-മത് ജയന്തിയാഘോഷം

കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ മഹാത്മ അയ്യന്‍കാളിയുടെ 153-മത് ജയന്തിയാഘോഷം വെള്ളയമ്പലം അയ്യൻകാളി സ്ക്വയറില്‍ നടന്നു.പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും കെ.പി.എം.എസ് രക്ഷാധികാരി ശ്രീ പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ്റ് ശ്രീ പി.കെ.രാജൻ ,സംസ്ഥാന,ജില്ലാ,യൂണിയൻ നേതാക്കളും സഭാ പ്രവർത്തകരും പങ്കെടുത്തു.

photo:Kpms Nedumangaduunion & Kunnukuzhy Sivankutty

മഹാത്മ അയ്യൻകാളി ജയന്തി ആഘോഷം:ശാഖകളിൽ

കേരള പുലയർ മഹാസഭയുടെ ശാഖകളിൽ നടന്ന മഹാത്മ അയ്യൻകാളിയുടെ 153-മത് ജയന്തി ആഘോഷങ്ങളിൽ നിന്നും.

photo courtesy:
Adv A Saneesh Kumar,Uzhavoor Anil,Unni K Radhakrishnan,Kpms Kombanad,Kpms Peechingachira,Biju PK KC Shaji,Sudeev Sreelakshmi,Kpym Othera,Raju Perungala,Kpms Cherthalaunion,Bichu Sadhanandan,Anil P T Zoom,Usha E U EU,Kpms Murukkumpuzha,Kpms Njarackel Sakha,Vinod At,Manums Pandalam,Panchami Valanjavattom,Satheesh K Babu,Arun Kumar,Kpms Patharam,Kpms Valamboorkruz,Kpms Angamaly

27 August, 2015

അക്മാസ് കോളേജ്:വെബ്സൈറ്റ് ഉദ്ഘാടനം

അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻറ്റ് സയൻസ് കോളേജിൻറ്റെ ഔദ്യോഗിക വെബ്സൈറ്റ് ബഹു:സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു,  തിരുവനന്തപുരം ഹാർമണി ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അയ്യൻകാളി കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ ശ്രീ പുന്നല ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.


Photo:Kpms Nedumangaduunion

20 August, 2015

സാമൂഹിക സമത്വമില്ലാതെ സാമ്പത്തിക സംവരണത്തിന് പ്രസക്തിയില്ല-പുന്നല ശ്രീകുമാര്

ശാസ്താംകോട്ട:സാമൂഹിക സമത്വമില്ലാത്തിടത്ത് സാമ്പത്തിക സംവരണത്തിന് പ്രസക്തിയില്ലെന്നും സാമൂഹികവും ജാതീയുമായ പിന്നാക്കവസ്ഥയാണ് സംവരണത്തിന്റെ മാനദണ്ഡമെന്നും കെ.പി.എം.എസ്. രക്ഷാധികാരി പുന്നലശ്രീകുമാര്‍ പറഞ്ഞു. മുന്‍ മന്ത്രിയും കെ.പി.എം.എസ്. നേതാവുമായിരുന്ന പി.കെ.രാഘവന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഭരണിക്കാവില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എം.എസ്. പ്രസിഡന്റ് പി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ., ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.ആര്‍.പദ്മകുമാര്‍, കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി ബൈജു കലാശാല, ഡോ. പി.കെ.ഗോപന്‍, വി.ശ്രീധരന്‍, ടി.എസ്.രജികുമാര്‍, സാബു കാരിശ്ശേരി, കെ.സത്യാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.