13 March, 2011

നീതിയാത്ര സമാപന സംഗമം : മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

1. പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ വെള്ളയമ്പലത്ത് ഇറക്കിയ ശേഷം സമ്മേളന നഗറായ പൂജപ്പുര കോര്‍പറേഷന്‍ ഗ്രൌണ്ടിനു സമീപമുള്ള പാങ്ങോട് വേട്ട മുക്ക് റോഡിലും കുന്നപ്പുഴ റോഡിലും പാര്‍ക്ക് ചെയ്യുക.
2. സംഘടനകള്‍ പരമാവധി കൊടികള്‍, കലാരൂപങ്ങള്‍, ഫ്ലോട്ടുകള്‍ എന്നിവ അണിനിരത്തണം.
3. 14 നു വൈകുന്നേരം നാലു മണിക്ക്  വെള്ളയമ്പലം സ്കൊയറില്‍ നിന്നും പ്രകടനം ആരംഭിക്കും. മ്യൂസിയം പാളയം ജഗതി വഴി പൂജപ്പുര കോര്‍പറേഷന്‍ ഗ്രൗണ്ടില്‍ സമാപിക്കും.

04 March, 2011

നീതിയാത്ര: വൈക്കത്ത് സ്വീകരണം 7ന്


വൈക്കം: കേരള പട്ടിക ജാതി പട്ടികവര്‍ഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ക്യാപ്റ്റനും കണ്‍വീനര്‍ സി.കെ.ജാനു വൈസ് ക്യാപ്റ്റനായും നടത്തുന്ന നീതിയാത്രയ്ക്ക് മാര്‍ച്ച് ഏഴിന് വൈക്കത്ത് സ്വീകരണം നല്‍കാന്‍ കെ.പി.എം.എസ്.  വൈക്കം യൂണിയന്‍ കമ്മിറ്റി തീരുമാനിച്ചു.

പരിപാടിയുടെ നടത്തിപ്പിന് രാജപ്പന്‍ പുതുക്കരി (ചെയര്‍), പി.പി.ശിവാനന്ദന്‍ (കണ്‍) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സ്വാഗതസംഘത്തിനും രൂപം നല്‍കി.

രാജപ്പന്‍ പുതുക്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂണിയന്‍ കമ്മിറ്റിയോഗം ജില്ലാ സെക്രട്ടറി എന്‍.വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ജിജി പുന്നപ്പൊഴി, കെ.ആര്‍.സുശീലന്‍, എ.കെ.സതീശന്‍, കെ.കെ.ചന്ദ്രന്‍, ഉഷറജി, മുരളി വരിക്കാംകുന്ന്, ശ്രീദേവി അനിരുദ്ധന്‍, പി.ശിവാനന്ദന്‍, കെ.കെ.കൃഷ്ണകുമാര്‍, സാബുജി, പി.ആര്‍.രാജേഷ്,അമ്മിണി രാഘവന്‍, കനകരമണന്‍ എന്നിവര്‍ പ്രസംഗിച്ചു.