28 February, 2015

സാമൂഹ്യജീര്‍ണതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു- പുന്നല ശ്രീകുമാര്‍.

ചങ്ങനാശേരി:കേരളത്തില്‍ സാമൂഹ്യജീര്‍ണതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് കെ.പി.എം.എസ്. സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കേരള പുലയര്‍ മഹാസഭ ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയന്‍ പ്രസിഡന്റ് പ്രകാശ് വാഴപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ മക്കള്‍ക്കുള്ള അവാര്‍ഡ് ദാനം സി.എഫ്.തോമസ് എം.എല്‍.എ. നടത്തി. ചങ്ങനാഡശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ നജിയ നൗഷാദ്, ബി.ജെ.പി. സംസ്ഥാന ട്രഷറര്‍ എം.ബി.രാജഗോപാല്‍, പി.സജീവ് കുമാര്‍, പി. ജനാര്‍ദനന്‍, അനില്‍ അമര, ടി.വി.സുരേഷ്, ബാബുരാജ് തുരുത്തി, സുദര്‍ശന ബാലകൃഷ്ണന്‍, ജഗദമ്മ രാജപ്പന്‍, വിനോദ് ചെമ്പുംപുറം അനില്‍ വെട്ടിത്തുരുത്ത്, യൂണിയന്‍ സെക്രട്ടറി സി.കെ.ബിജുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ നടത്തിയ പ്രകടനം നടന്നു. .
പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ ചേരും. പ്രകാശ് വാഴപ്പള്ളി അദ്ധ്യക്ഷത വഹിക്കും. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.കെ രാജന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അസി. സെക്രട്ടറി പി.സജീവ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

25 February, 2015

നവോത്ഥാന പൈതൃകം മറക്കുന്നത് സാംസ്‌കാരിക അപചയം സൃഷ്ടിക്കും-പുന്നല ശ്രീകുമാര്‍

കോതമംഗലം:ആധുനിക കേരളത്തിന്റെ അടിത്തറ നവോത്ഥാന പൈതൃകമാണ്. ഇത് മറന്നു കൊണ്ടുള്ള സാമൂഹിക മാറ്റങ്ങള്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുമെന്ന് കെ.പി.എം.എസ്.സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.കെ.പി.എം.എസ് കോതമംഗലം താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ട് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും വ്യക്തികളും സൃഷ്ടിച്ച സാമൂഹ്യ വിപ്ലവത്തെ വളച്ചൊടിക്കുന്നത് സാംസ്‌കാരിക ജീര്‍ണതയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിനെതിരെ സാമൂഹ്യ-പുരോഗമന പ്രസ്ഥാനങ്ങളുടെ ഐക്യനിര ഉയരണമെന്ന് പുന്നല ശ്രീകുമാര്‍ ആഹ്വാനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.എം.കുഞ്ഞുമോന്‍ അധ്യക്ഷനായി.ടി.യു.കുരുവിള എം.എല്‍.എ. വിശിഷ്ടാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ കെ.പി.ബാബു,പ്രതിപക്ഷ നേതാവ് കെ.വി.തോമസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ.ജേക്കബ്,എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് വി.ഗോപാലകൃഷ്ണന്‍ നായര്‍,എസ്.എന്‍.ഡി.പി.യോഗം യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍,ബി.ജെ.പി.സംസ്ഥാന സമിതിയംഗം പി..പി.സജീവ്,കെ.കെ.സോമസുന്ദരന്‍,പി.എ.കുട്ടപ്പന്‍,പി.ടി.സജി,വി.വി.ചോതി,പി.എസ്.സനില്‍,സതി ചെല്ലപ്പന്‍,മനീഷ് വിജയന്‍,ഓമന ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.യൂണിയന്‍ സെക്രട്ടറി വി.എസ്.സുരേഷ് സ്വാഗതം പറഞ്ഞു.സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനവും ഉണ്ടായിരുന്നു.

പട്ടകജാതി വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നയം പ്രഖ്യാപിക്കണം : പുന്നല ശ്രീകുമാര്‍

കോലഞ്ചേരി:പട്ടകജാതി വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നയം പ്രഖ്യാപിച്ച് നടപ്പിലാക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.കെ.പി.എം.എസ് .കുന്നത്ത്ുനാട് താലൂക്ക് യൂണിയന്‍ സമ്മേളനം കോലഞ്ചേരിയില്‍ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യൂണിയന്‍ പ്രസിഡന്റ് സി.കെ.വാസുമാസ്്റ്റര്‍ അധ്യക്ഷനായ യോഗത്തില്‍ വി.പി.സജീന്ദ്രന്‍ എം.എല്‍.എ.,ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി,സെക്രട്ടറി സുമേഷ് വാഴക്കുളം,ബി.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍,അസിസ്റ്റന്റ് സെക്രട്ടറി സജീവ്കുമാര്‍,ടി.വി.ശശി,രമേശ് പുന്നേക്കാടന്‍,സോമസുന്ദരന്‍,ജില്ലാപ്രസിഡന്റ് വേണുഗോപാല്‍,വൈസ് പ്രസിഡന്റ് എന്‍.എ കുഞ്ഞപ്പന്‍ ,ഖജാന്‍ജി ഗോപി ചുണ്ടമല സരോജിനി ശങ്കരന്‍,ഷാജി കണ്ണന്‍,സന്തോഷ് മംഗലത്തുനടഎന്നിവര്‍ പ്രസംഗിച്ചു.

22 February, 2015

പഞ്ചമി സ്വയം സഹായ സംഘം സംസ്ഥാന സമ്മേളനം 24 ന്‌

തിരുവനന്തപുരം:പഞ്ചമി സ്വയംസഹായ സംഘത്തിന്റെ വാര്‍ഷിക സമ്മേളനം 24 ന് തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന ചെയര്‍മാന്‍ പുന്നല ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനം പട്ടികജാതി-ടൂറിസം വകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഷികസേമ്മളനത്തില്‍ 1200 പ്രതിനിധികള്‍ പങ്കെടുക്കുെമന്ന് പഞ്ചമിയുടെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.കെ.രാജന്‍, വി.ശ്രീധരന്‍, സി.സത്യവതി, ദേവരാജ് പാറശ്ശാല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

21 February, 2015

സാമൂഹികജീര്‍ണത കേരളത്തിന് അപമാനം -പുന്നല ശ്രീകുമാര്‍

കടുത്തുരുത്തി:പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിനെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കാത്തത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പ്രസ്താവിച്ചു. കെ.പി.എം.എസ്. കടുത്തുരുത്തി യൂണിയന്റെ 44-ാമത് വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എം.എസ്. കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എം.വി.കുട്ടപ്പന്‍ അധ്യക്ഷതവഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പുത്തന്‍കാലാ, യൂണിയന്‍ സെക്രട്ടറി ടി.കെ.ഉത്തമന്‍, പി.ജനാര്‍ദ്ദനന്‍, സാബു കാരിശ്ശേരി, അജിത്ത് കല്ലറ, ചെല്ലമ്മ ഗോപിനാഥ്, അനില്‍ കാരിക്കോട്, അജീഷ് പെരുവ, തങ്കമ്മ രവി, ഷാംജി സി.ജി. തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച ശാഖ, മികച്ച പഞ്ചമി എന്നിവയ്ക്കുള്ള ട്രോഫികളും എസ്.എസ്.എല്‍.സി. ഡിഗ്രി വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും വിതരണംചെയ്തു. സമ്മേളനത്തിന് മുന്നോടിയായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സാംസ്‌കാരികഘോഷയാത്രയും നടന്നു.

20 February, 2015

പട്ടികജാതി വികസനനയം രൂപവത്കരിക്കണം - കെ.പി.എം.എസ്‌

മല്ലപ്പള്ളി:പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കായി പട്ടികജാതി വികസന നയം രൂപവത്കരിക്കണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ പറഞ്ഞു. കെ.പി.എം.എസ്. മല്ലപ്പള്ളി താലൂക്ക് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയന്‍ പ്രസിഡന്റ് അനീഷ് മാന്താനം അധ്യക്ഷതവഹിച്ചു. എല്‍.രമേശ്, ആര്‍.രാജേഷ്‌കുമാര്‍, ടി.പ്രസാദ്, കെ.വി.സുരേഷ്‌കുമാര്‍, രാജന്‍ തോട്ടപ്പുഴ, പ്രതീപ്കുമാര്‍, എന്‍.സി. രാജപ്പന്‍, സി.പി. രവീന്ദ്രന്‍, പി.കെ.പൊന്നപ്പന്‍, വി.ജി.വിജയന്‍, ഇന്ദിരാരാജു, അനിതാ രാജേഷ്, അശോക്കുമാര്‍, യോഗിദാസ് കെ.ടി, രതീഷ് വായ്പൂര് എന്നിവര്‍ പ്രസംഗിച്ചു.

14 February, 2015

കേരളത്തില്‍ ഫ്യൂഡലിസം അനുവദിക്കില്ല - പുന്നല ശ്രീകുമാര്‍

നെടുമ്പാശേരി:സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ വാര്‍ത്തെടുത്ത കേരളത്തെ ഫ്യൂഡലിസം കൊണ്ട് മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. നെടുമ്പാശ്ശേരി യൂണിയന്‍ സമ്മേളനത്തോടനുബന്ധിച്ച്്്്് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് എ.സി. സുപ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ. വിദ്യാധരന്‍, പി. സജികുമാര്‍, ടി.എ. വേണു, ജില്ലാ പ്രസിഡന്റ് എം.കെ. വേണുഗോപാല്‍, പി.എ. ബിനു, ബിന്ദു ശങ്കരന്‍, പി.സി. ശിവന്‍, രാജമ്മ തങ്കപ്പന്‍, സുധീപന്‍, എം.പി. അബി, ബിന്ദു രാജു, കെ.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

13 February, 2015

കെ.പി.എം.എസ്. സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍

ആലപ്പുഴ:കെ.പി.എം.എസ്. സംസ്ഥാന സമ്മേളനം ഏപ്രില്‍ 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കും. ജില്ല കേന്ദ്രീകരിച്ചുള്ള പ്രകടനം, പൊതുസമ്മേളനം, ദളിത് സാഹിത്യസമ്മേളനം, ചരിത്രപ്രദര്‍ശനം, സര്‍ഗസന്ധ്യ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്വാഗതസംഘ രൂപവത്കരണയോഗം കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല, എം.കെ. വിജയന്‍, സി.സി. ബാബു, പി.ജനാര്‍ദ്ദനന്‍, സി.എ. പുരുഷോത്തമന്‍, സി.കെ. ബാബുരാജ്, വി.ശ്രീധരന്‍, പി.സജീവ് കുമാര്‍, സാബു കരിശ്ശേരി, ശശിധരന്‍ ചാരുംമൂട്, രമേശ് മണി എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളന വിജയത്തിനായി 1501 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി.
പുന്നല ശ്രീകുമാര്‍ (രക്ഷാ.), പി.കെ. രാജന്‍ (ചെയ.), സി.കെ. ബാബുരാജ് (വൈസ് ചെയ.), സി.സി. ബാബു (ജന.കണ്‍.), ബൈജു കലാശാല( സെക്ര.), എല്‍.രമേശന്‍ (ഖജാ.) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സംഘാടകസമിതി.

സിപിഎം നേതാക്കളുടെ മാനസികനില തെറ്റി: കെപിഎംഎസ്

കുന്നത്തൂര്‍: മലബാര്‍ മേഖലയില്‍ കെപിഎംഎസിന്റെ വളര്‍ച്ച കണ്ട് സിപിഎമ്മിന്റെ പല നേതാക്കള്‍ക്കും മാനസികനില തെറ്റിയിരിക്കുകയാണെന്ന് കെപിഎംഎസ് സംസ്ഥാനജനറല്‍സെക്രട്ടറി ബൈജു കലാശാല.
ശൂരനാട് തെക്ക് ഇരവിചിറ കെപിഎംഎസ് ശാഖയുടെ ഉദ്ഘാടനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിഎംഎസ് സമുദായ നേതാക്കളെ കൈകാര്യം ചെയ്യുമെന്നാണ് സിപിഎം നേതാവ് ഗോവിന്ദന്‍ മാസ്റ്ററിന്റെ പ്രസ്താവന. ഇത് മാനസികവിഭ്രാന്തിയുടെ മനോഗതമാണെന്നും അദ്ദേഹം പറഞ്ഞു. പുലയസമുദായത്തില്‍ നിന്നും മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ തിരികെ വന്നാല്‍ കെപിഎംഎസ് അവരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാഖാപ്രസിഡന്റ് ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം എന്‍.ജെ.ഉത്തമന്‍, ജില്ലാസെക്രട്ടറി ടി.എസ്.അജികുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീദേവി, പഞ്ചായത്തംഗം ബിജു രാജന്‍, ബിജെപി പട്ടികമോര്‍ച്ച നേതാവ് ഡി.സുഗതന്‍, ഗോപാലകൃഷ്ണന്‍, പി.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

11 February, 2015

കെ.പി.എം.എസ്. അങ്കമാലി യൂണിയന്‍ സമ്മേളനം

കാലടി:നവോത്ഥാന നായകര്‍ ഒരിക്കല്‍ കുഴിവെട്ടി മൂടിയ ദുഷിച്ച സാമൂഹിക ജീര്‍ണതകള്‍ തലപൊക്കി വരുന്നുവെന്നുള്ളത് നമ്മള്‍ ജാഗ്രതയോടെ കാണണമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.
കെ.പി.എം.എസ്. അങ്കമാലി യൂണിയന്‍ സമ്മേളനത്തിന്റെ ഭാഗമായി കാലടിയില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധഃസ്ഥിതന്‍ ഇരുന്ന കസേരയില്‍ ചാണകം കൊണ്ട് ശുദ്ധീകരണം നടത്തുന്ന നാടായി കേരളം മാറി.
യൂണിയന്‍ പ്രസിഡന്റ് പി.കെ. കുട്ടപ്പന്‍ അധ്യക്ഷനായി. ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ചവളര്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരന്‍, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു, പി.ടി. പോള്‍, ഇ.ടി. പൗലോസ്, കെ.പി.എം.എസ്. അസിസ്റ്റന്റ് സെക്രട്ടറി പി. സജീവ് കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം രമേശ് പുന്നക്കാടന്‍, ജില്ല പ്രസിഡന്റ് എം.കെ. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

06 February, 2015

കെ.പി.എം.എസ്. ഇരവിച്ചിറ ശാഖ ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട:അധഃസ്ഥിത ജനസമൂഹത്തിന്റെ മോചനത്തിനായി പോരാടിയ പരിഷ്‌കര്‍ത്താക്കള്‍ സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അവരെ ചില രാഷ്ട്രീയ-സമുദായിക സംഘടനകള്‍ സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുമെന്നും കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. ശൂരനാട് തെക്ക് ഇരവിച്ചിറ ടി.വി. സെന്റര്‍ കെ.പി.എം.എസ്. ശാഖയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീദേവി, അംഗം ബിജു രാജന്‍, ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍, ഡി.സുഗതന്‍, എം.ജെ.ഉത്തമന്‍, ശകുന്തള, സി.ഉദയസേനന്‍, രതീഷ് കെ.മണ്ണൂര്‍ക്കാവ്, ടി.രമേശന്‍, ജി.ഗോപകുമാര്‍, ബിന്ദു, ശരത്ചന്ദ്രബാബു, ശ്രീലാല്‍, രാജി സുധീഷ് എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്.ശ്രീകുമാര്‍ സ്വാഗതവും ട്രഷറര്‍ പ്രകാശ് നന്ദിയും പറഞ്ഞു.