28 November, 2017

സാമ്പത്തിക സംവരണം സർക്കാർ നിലപാട് പിന്നോക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളി :കെ.പി.എം.എസ്

തൊടുപുഴ. ഭരണഘടന ഉറപ്പ് നൽകുന്ന സാമുദായിക സംവരണം അട്ടിമറിച്ച് കൊണ്ട് സാമ്പത്തിക സംവരണം നടപ്പിലാക്കാനുള സംസ്ഥാന സർക്കാരിന്റെ ശ്രമം പിന്നോക്ക പട്ടിക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.എം.എസ് സംഘടനാ സെക്രട്ടറി റ്റി.എ.വേണു പറഞ്ഞു.കെ.പി.എം.എസ് ഇടുക്കി ജില്ല സംവരണ സംരക്ഷ ണ കൺവൻഷൻ തൊടുപുഴ എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
          ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പിലാക്കുവാനുള്ള സർക്കാർ നടപടിക്കെതിരെ ആദ്യഘട്ട സമരം എന്ന നിലയിൽ കെ.പി.എം.എസ് ഡിസംബർ 11 ന് തിരുവനന്തപുരത്ത് ലക്ഷങ്ങൾ അണിനിരക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും നടത്തും.ഇതിന്റെ പ്രചരണാർത്ഥം ഡിസംബർ 6 ന് ഡോ.ബി.ആർ.അംബേദ്കർ ചരമദിനത്തിൽ കേരള ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും പത്ത് ലക്ഷം കത്തുകൾ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
                ജില്ല കൺവീനർ സാബു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ മുഖ്യപ്രഭാഷന്നം നടത്തി.ഓമന വിജയകുമാർ, കാളികാവ് ശശികുമാർ ,പൊന്നപ്പൻ തലൈനാട്, ടി.സി.പരമേശ്വരൻ,കെ.കെ.രാജൻ, ശിവൻ കോഴിക്കിമാലി, സിന്ധു ദേവദാസ് ,ഇന്ദുസന്തോഷ്, സിന്ധു സുരേന്ദ്രൻ, അമൽ മലയിൽ, അനൂപ് യു.കെ.തുടങ്ങിയവർ സംസാരിച്ചു.

സംവരണ വിഷയത്തിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പുന്നല ശ്രീകുമാർ.

സംവരണ വിഷയത്തിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്  കെ.പി.എം എസ്സ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.എറണാകുളം ജില്ല ലയന സമ്മേളനവും സംവരണ സംരക്ഷണ  കൺവൻഷനും എറണാകുളം ടൗൺ ഹാളിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
      സാമ്പത്തിക സംവരണ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഭരണഘടന ഭേദഗതി വേണമെന്നും ബോധ്യമുളളതിനാൽ ആ ദിശയിലുളള പ്രവർത്തനങ്ങളുടെ തുടക്കം കേരളത്തിൽ നിന്നും ആരംഭിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി , ഇടുക്കിയിൽ സാമൂഹിക സംവരണമാണ് സർക്കാർ നിലപാടെന്ന് പ്രഖ്യാപിക്കുന്നു.
   ഭരണഘടന നടപടികളിൽ പെട്ടുപോയ സർക്കാർ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അത് തിരിച്ചറിയാനും പ്രതികരിക്കാനുമുളള ആർജ്ജവും കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഇതിന് എതിരെ ഡിസംബർ 11 ന് ലക്ഷങ്ങൾ അണിനിരക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും തിരുവനന്തപുരത്ത് സംഘടിപ്പിക്കും.ഇത് കേരള ചരിത്രത്തിലെ പട്ടിക വിഭാഗങ്ങളുടെ വലിയ സംവരണ പ്രക്ഷോഭമാകുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ  പ്രസിഡന്‍റ്  എന്‍, കുഞപ്പന്‍  അദ്ധ്യക്ഷത  വഹിച്ചു.  വി  ശ്രീധരന്‍  മുഖ്യപ്രഭാക്ഷണം  നടത്തി, പി കെ  രാജന്‍, ദേവരാജ് പാറശാല,പി  വി  ബാബു,കെ എം  സുരേഷ്,ടി എ  വേണു, സനീഷ്കുമാര്‍,ജയന്തന്‍  വൈപ്പിന്‍,ടി എ  കൃഷ്ണന്‍കുട്ടി, അശേകന്‍,സാബു  കാരിശ്ശേരി, എന്‍  കെ  രമേശന്‍,വിദ്യാധരന്‍, കെ  കെ  സേമസുന്ദരന്‍, ടി വി  ശശി,തുടങ്ങിയവര്‍  സംസാരിച്ചു.

പ്രമോദ്.റ്റി.ജി - മീഡിയാ കെ.പി.എം.എസ്സ്  ഫോട്ടോ:മനോജ് ചാലക്കര

22 November, 2017

ലയന സമ്മേളനം : kpms പിറവം യൂണിയൻ വിളംബരജാഥയ്ക്ക് തുടക്കമായി.

പിറവം 23 നവംബർ 2017: കെപിഎംഎസ് എറണാകുളം ജില്ലാ ലയന സമ്മേളനത്തിന്റെ മുന്നോടിയായുള്ള വിളംബരജാഥയ്ക്ക് പിറവം യൂണിയനിൽ തുടക്കം കുറിച്ചു.
         പിറവം യൂണിയൻ പ്രസിഡന്റ്‌ സത്യൻ(ജാഥ ക്യാപ്റ്റൻ), കലേഷ് കുമാർ (യു. സെക്രട്ടറി), കെ.കെ.ബിനു (ജില്ലാ കമ്മിറ്റി അംഗം),  വി.ടി.ശാന്ത(യൂ. പ്രസി.kpmf ), കെ. കെ.മനു (ജില്ലാ കമ്മിറ്റി അംഗം, kpym),  എം.എ.ചൊക്കിളി, സിജു എന്നിവർ നേതൃത്വം നൽകുന്ന ജാഥ യൂണിയൻ പരിധിയിൽ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് പര്യടനം നടത്തും.

20 November, 2017

സത്യാഗ്രഹത്തിന് ഐക്യദാർഢ്യം

സാമ്പത്തിക സംവരണത്തിനെതിരെ
സാമൂഹ്യ സമത്വമുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് നടയിൽ ആരംഭിച്ച രാപ്പകൽ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിഎ.എസ് വർക്കിംഗ് പ്രസി.ശ്രി. പി. ജനാർദ്ദനൻ, അസി.സെക്രട്ടറി.ശ്രീ.പി.കെ രാജൻ  എന്നിവർ പങ്കെടുക്കുന്നു.

സാമൂഹ്യ സമത്വ മുന്നണി : ഉപവാസ സത്യാഗ്രഹം

കെപിഎംഎസ് പ്രധിഷേധസംഗമം വാർത്തകൾ

സംവരണ അട്ടിമറി നീക്കത്തിനെതിരെ മനുഷ്യാവകാശ ദിനത്തില്‍ സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും നടത്തും - പുന്നല ശ്രീകുമാര്‍


കോട്ടയം, 20 നവം.2017 - ഭരണഘടനാ വിരുദ്ധമായ സാന്പത്തിക സംവരണ നിലപാടിനെതിരെ ഡിസംബര്‍ 10  മനുഷ്യാവകാശ ദിനത്തില്‍ സംസ്ഥാന തലസ്ഥാനത്ത് ലക്ഷങ്ങള്‍ അണിനിരക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുമെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു . കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍(കെ.പി.എം.എഫ്) സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ ഹാളില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭത്തില്‍ സമാന ചിന്താഗതിക്കാരായ മുഴുവന്‍ പേരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവരണകാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് പിന്നോക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്.സാന്പത്തിക സംവരണ കാര്യത്തില്‍ ഇന്ദിരാ സാഗ്നി കേസിലും മണ്ഡല്‍ കമ്മീഷന്‍ പ്രശ്നത്തിലും സുപ്രീം കോടതിയുടെ വിധി പ്രസ്താവം നിലനില്‍ക്കെ സാന്പത്തിക സംവരണം അനിവാര്യം ആണെന്നും  ഭരണഘടനാ ഭേദഗതിയിലൂടെ അത് ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്നുമുള്ള മുഖ്യമന്ത്രിയുടെ ആവര്‍ത്തനം ഇത് വെളിപ്പെടുത്തുന്നു.

സര്‍ക്കാരിന്‍റെ ഭരണഘടന വിരുദ്ധമായ നിലപാടിനെതിരെ ഇതിനോടകം ഉണ്ടായിട്ടുള്ള എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ട് പോകാനുള്ള ശ്രമത്തിന് വലിയ വില കൊടുക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന് ലൈല ചന്ദ്രന്‍ (കെ.പി.എം.എഫ് സംസ്ഥാന പ്രസിഡന്‍റ്) അദ്ധ്യക്ഷതവഹിച്ചു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് വി.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സുജാ സതീഷ്(കെ.പി.എം.എഫ് ജനറല്‍ സെക്രട്ടറി), പി.വി.ബാബു(സ്കാറ്റ്പിയ ജനറല്‍ സെക്രട്ടറി), എ.സനീഷ് കുമാര്‍ (കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്) ,സുഭാഷ് കല്ലട(കെ.പി.വൈ.എം.ജനറല്‍ സെക്രട്ടറി) ദേവരാജ് പാറശ്ശാല(പഞ്ചമി സ്റ്റേറ്റ് കോ-ഓ‍‍ഡിനേറ്റര്‍) എന്നിവര്‍ സംസാരിച്ചു. 



KPMF സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ - പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം - 20 നവംബര്‍ 2017

ബഹു.ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനെ കോട്ടയം ജില്ലാ പ്രസിഡന്റ്‍ അജിത് പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു.
കെ.പി.എം.എഫിന്‍രെ സ്വീകരണം
പൂവിരിച്ച പാതകള്‍






വേദി

ഈശ്വര പ്രാര്‍ത്ഥന

സ്വാഗതം കുമാരി അശ്വതി

അദ്ധ്യക്ഷ ശ്രീമതി ലൈല ചന്ദ്രന്‍ (പ്രസിഡന്‍റ്, കെ.പി.എം.എഫ്)



ഉദ്ഘാടനം ശ്രീ പുന്നല ശ്രീകുമാര്‍ (ജന.സെക്രട്ടറി, കെ.പിഎം.എസ്) നിര്‍വഹിക്കുന്നു.



റിപ്പോര്‍ട്ട്: ഗോപകുമാര്‍ പതാരം
 ഫോട്ടോ: സുനില്‍ പെരിനാട്