കെ.പി.എം.എസ് ഏറണാകുളം ജില്ല എസ്.പി.ഓഫീസ് മാര്‍ച്ച്
2 ഡിസംബര്‍ 2010
പറവൂരില്‍ മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്തവരെ അറസ്റ്റ് ചെയ്യണം
പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളില്‍
പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്
കെ.പി.എം.എസ് ഏറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍
എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി.
ആലുവ ടൌണ്‍ ഹാളിനു മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍
പത്തു യൂണിയന്‍ കമ്മിറ്റികളില്‍ നിന്നായി എഴുന്നൂറ്റിയന്പതു പ്രവര്‍ത്തകര്‍ പങ്കെടുത്തു...
എസ്.പി ഓഫീസിനു മുന്‍പില്‍ വെച്ച് പോലിസ് പ്രകടനം തടഞ്ഞു.
തുടര്‍ന്ന് നടന്ന ധര്‍ണയെ അഭിസംഭോധന ചെയ്തു കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ്
ശ്രീ. പി.കെ.രാജന്‍ ജില്ല സെക്രട്ടറി കെ.എ.സിബി, സി.എ.ദാസന്‍,
കെ.എം സുരേഷ്, എം എ.ഗോപി, എ.സുരേന്ദ്രന്‍, കെ.വിദ്യാധരന്‍,
എം.ടി.ശിവന്‍, എം.ടി.പ്രദീപ്, എം.ടി.ഷാലു , ശിവന്‍ തടത്തില്‍,
സി.എസ്.സുമേഷ് കൊച്ചി, എം സി മുരളി, സുരേഷ് ഇടംപാദം
എന്നിവര്‍ സംസാരിച്ചു...സമരത്തിനു ആധാരമായ വിഷയങ്ങള്‍
ചൂണ്ടി കാണിച്ചു എസ്.പി.ക്ക് നിവേദനവുംനല്‍കി.
No comments:
Post a Comment