


തലസ്ഥാന നഗരിയെ വെള്ള പട്ടുടുപ്പിച്ചു പതിനായിരക്കണക്കിനു വരുന്ന യുവാക്കള്‍ അണിനിരന്ന സെക്രട്ടെരിയറ്റ് മാര്‍ച് പുതിയ നൂറ്റാണ്ടിലെ യുവതയുടെ നേര്പകര്‍പ്പായി. കെ. പി.വൈ.എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനം. പി.എസ്.സി നിയമനതട്ടിപ്പിനു എതിരെ പ്രതികരണം രേഖപ്പെടുത്തി മ്യുസിയം ജങ്ക്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കെ.പി.വൈ.എം സംസ്ഥാന പ്രസിടന്റ്റ് എ സനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി സി സി ബാബു, ഖജാന്‍ജി പി,കെ.രവി, അസിസ്റ്റന്റ് സെക്രട്ടറി സി.എസ്.സുമേഷ്, സുരേഷ് ഇടംപാടം, സജീവ് പള്ളത്ത്, എന്‍ ബിജു, ജിതിന്‍ കെ രാജ് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടേറിയറ്റ് മുന്‍പില്‍ എത്തിയ പ്രവര്‍ത്തകര്‍ പ്രധാന കവാടം ഉപരോധിച്ചു... തുടര്‍ന്ന് നടന്ന ധര്‍ണ പട്ടിക ജാതി-പട്ടിക വര്‍ഗ സംയുക്ത സമിതി ജനറല്‍ കണ്‍വീനറും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയുമായ പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment