തിരുവനന്തപുരം: കഴിഞ്ഞകാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമുദായത്തോടും പ്രവര്‍ത്തകരോടും സ്വീകരിച്ച നിലപാടുകള്‍ വിലയിരുത്തിയാവണം നിയമസഭാ തെരഞ്ഞെടുപ്പില്‍ മനഃസാക്ഷി വോട്ട് ചെയ്യേണ്ടതെന്ന് കേരള പുലയര്‍ മഹാസഭ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഏരിയ യൂനിയന്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതിക്കാരുടെ മേലുള്ള നീചമായ പ്രവര്‍ത്തനത്തിന്റെ അവസാന ഇരയാണ് രജിസ്ട്രേഷന് ഐ.ജി എ.കെ. രാമകൃഷ്ണന്. നാട്ടിലുണ്ടാകുന്ന നിസ്സാര വിഷയങ്ങള്‍ക്കുപോലും സംവാദങ്ങളും അഭിപ്രായങ്ങളും പറയുന്ന രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും പട്ടികജാതിക്കാരുടെ വിഷയങ്ങള്‍ വരുമ്പോള്‍ നിസ്സംഗത പാലിക്കുകയാണ്. മറ്റുള്ള വിഷയങ്ങളില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെടുന്ന കമീഷന് പട്ടികജാതിക്കാരന്റെ വിഷയത്തില്‍ ദിവസങ്ങള്‍ നീളുന്ന ഒരു റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ പരമാവധി ശിക്ഷ നല്‍കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കണ്വെന്ഷന് മുന്നറിയിപ്പ് നല്കി. പഞ്ചമി യൂനിറ്റുകളുടെ മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ബോണ്ടിന്റെയും പാസ്ബുക്കിന്റെയും വിതരണം സംസ്ഥാന പ്രസിഡന്റ് പി.കെ. രാജനും മുഖ്യപ്രഭാഷണം സഭയുടെ ജനറല്‍ സെക്രട്ടറി ബൈജു കലാശാലയും നിര്‍വഹിച്ചു. യൂനിയന്‍ പ്രസിഡന്റ് വെള്ളാര്‍ സതീശന്റെ അധ്യക്ഷതയില്‍ ചാലക്കുഴി ശാഖയില്‍ നടന്ന കണ്‍വെന്‍ഷനില്‍ ആര്. ശിവന്‍കുട്ടി, കോളിയൂര്‍ തങ്കപ്പന്, സാവിത്രി, കെ. വിജയമ്മ, പഞ്ചമി, യൂനിയന്‍ കോ ഓഡിനേറ്റര്‍ മെഡിക്കല്‍കോളജ് ശോഭ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment