26 December, 2015

‪കെപിഎംഎസ്‬ 45-ാം സംസ്ഥാന സമ്മേളനം സ്വാഗത സംഘം ‪രൂപീകരണ‬ യോഗം

പ്രിയാത്മന്‍,

കെപിഎംഎസ് 45-മാത് സംസ്ഥാന സമ്മേളനം സമാഗതമാവുകയാണ്.സ്മാര്‍ട്ടായി മുന്നേറുന്ന കേരളത്തിന്‍റെ ഹൈടെക്ക് നഗരമാണ് ഈ മഹാ സമ്മേളനത്തിന് ഇക്കുറി ആതിഥ്യമരുളുന്നത്. 2016 ഏപ്രില്‍ 2,3 തീയതികളില്‍ എറണാകുളത്ത് ഈ ചരിത്ര സമ്മേളനത്തിന് തിരിതെളിയുകയാണ്
ഭരതത്തിലെ അടിസ്ഥന ജനതയുടെ സമകാലീക സാമൂഹ്യ ചരിത്ര സ്ഥിതികള്‍ സസൂക്ഷ്മം വിലയിരുത്തപ്പെടുന്ന ഈ സമ്മേളനത്തിന് പഴുതുകളില്ലത്ത മുന്നോരുക്കങ്ങളാല്‍ അവിസ്മരണിയമായി ആതിഥ്യമരുളുവാന്‍ 2016 ജനുവരി 3ന് എറണാകുളം ' ജീ ഒാഡിറ്റോറിയത്തില്‍ സ്വാഗത സംഘം രൂപിക്കരണ യോഗം കൂടുമ്പോള്‍ താകളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു
വിശ്വാസപുരസ്സരം,

ബൈജു കലാശാല
ജനറല്‍ സെക്രട്ടറി

08 December, 2015

നഗരത്തെ നിശ്ചലമാക്കി കെപി.എം.എസ് കരുത്തറിയിച്ചു.

തിരുവനന്തപുരം:ആറു മണിക്കൂറോളം നീണ്ട കെപിഎംഎസ് രാജ്ഭവൻ മാർച്ച് തലസ്ഥാന നഗരത്തിനു സമ്മാനിച്ചതു നീണ്ട ഗതാഗതക്കുരുക്ക്. തമ്പാനൂർ മുതൽ പട്ടം വരെ മണിക്കൂറുകളോളം വാഹനങ്ങൾ ഇഴഞ്ഞു നീങ്ങി. സമരാനുകൂലികളും പ്രതിഷേധക്കാരും കാഴ്ചക്കാരുമായി വലിയ സംഘം ആളുകൾ നഗരത്തിലെ പ്രധാന റോഡുകളിലും പാളയം, വെള്ളയമ്പലം, കവടിയാർ, പിഎംജി, പട്ടം, ശാസ്തമംഗലം എന്നിവിടങ്ങളിലും തടിച്ചുകൂടിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു മുമ്പു തന്നെ വാഹനങ്ങൾ നിയന്ത്രിച്ചിരുന്നെങ്കിലും പൊലീസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണു ലക്ഷക്കണക്കിനു ജനങ്ങൾ ഒഴുകിയെത്തിയത്.പ്രകടനം കിഴക്കേക്കോട്ടയിൽനിന്ന് ആരംഭിച്ചതോടെ കുരുക്കു കനത്തു. സമരക്കാരുടെയും വാഹനങ്ങളുടെയും ബഹളത്തിനിടെ ഗതാഗതം എങ്ങനെ നിയന്ത്രിക്കുമെന്നറിയാതെ പൊലീസ് വലഞ്ഞു. രാജ്ഭവനു സമീപം പ്രകടനം സമാപിച്ച് ഉദ്ഘാടനം കഴിഞ്ഞപ്പോഴും കിഴക്കേക്കോട്ടയിൽനിന്നുള്ള സമരാനുകൂലികളുടെ ഒഴുക്കു നിലച്ചിരുന്നില്ല.സമരത്തിൽ പങ്കെടുക്കാനാകാതെയും നൂറുകണിക്കിന് വാഹനങ്ങൾ ഗതാഗതകുരുക്കിൽ പെട്ടിരിന്നു.

ഭൂരിപക്ഷ ഐക്യമുണ്ടായാല്‍ സാമൂഹിക നീതിയുണ്ടാവില്ല-പുന്നല ശ്രീകുമാർ

തിരുവനന്തപുരം: ഭൂരിപക്ഷ ഐക്യമുണ്ടായാല്‍ സാമൂഹിക നീതിയുണ്ടാവില്ളെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. സംവരണ അട്ടിമറിക്കും വംശഹത്യക്കുമെതിരെ കെ.പി.എം.എസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് വെള്ളയമ്പലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ സമുദായ ഐക്യമല്ല മറിച്ച് മതേതര ഐക്യമാണ് ഇവിടെയുണ്ടാവേണ്ടത്. മണ്ണും മനുഷ്യനും നശിക്കാതിരിക്കാനുള്ള ഐക്യമാണ് വേണ്ടത്. 14 ശതമാനം സംവരണം അനുഭവിക്കുന്ന സമുദായത്തിന്‍െറ നേതാവാണ് സംവരണവിരുദ്ധരുടെ പാളയത്തിലേക്ക് ആളെക്കൂട്ടുന്നതെന്നത്. മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും ഭീഷണിയിലാണ്. വംശഹത്യക്കെതിരെ മാതൃകാപരമായ സമരമാണ് കെ.പി.എം.എസ് നടത്തുന്നത്. സമരത്തിനത്തെിയവരുടെ അംഗബലമാണ് കെ.പി.എം.എസിന്‍െറ പ്രഹരശേഷി. സംഘ്പരിവാറിന്‍െറ നയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് നരേന്ദ്ര മോദി. സംവരണത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രം ഇനി ഡല്‍ഹിയാണ്. സംവരണത്തിന് ഗുജ്ജര്‍ മോഡല്‍ സമരം നടത്താനും തയാറാണ്. പട്ടികജാതിക്കാരായ കുരുന്നുകളെ ചുട്ടുകൊല്ലുന്നത് കണ്ടിട്ടും പുരസ്കാരം തിരിച്ചുനല്‍കാത്തവരാണ് നാട്ടിലെ സാഹിത്യകാരന്മാരെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. പ്രസിഡന്‍റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല സ്വാഗതം പറഞ്ഞു. വന്‍ ജനാവലി ആയിരുന്നതിനാല്‍ വെള്ളയമ്പലം സ്ക്വയറിലും മാനവീയം റോഡിലും ഒരേസമയം യോഗങ്ങള്‍ നടത്തി. പി. ജനാര്‍ദനന്‍, ടി.എസ്. രജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംവരണം അട്ടിമറിക്കാൻ ഇനിയും ശ്രമം തുടർന്നാൽ പട്ടേൽ മോഡൽ സംമരം-പുന്നല ശ്രീകുമാർ

തിരുവനന്തപുരം:സംവരണം അട്ടിമറിക്കാൻ ഇനിയും ശ്രമങ്ങൾ തുടർന്നാൽ പട്ടേൽ മോഡൽ സമരത്തിനു തുടക്കം കുറിക്കുമെന്നു കേരള പുലയർ മഹാസഭ (കെപിഎംഎസ്) രക്ഷാധികാരി പുന്നല ശ്രീകുമാർ. രാജ്യത്തു വർധിച്ചുവരുന്ന ദലിത് പീഡനങ്ങൾക്കെതിരെയും സംവരണ അട്ടിമറി നീക്കങ്ങൾക്കെതിരെയും ലക്ഷങ്ങളെ അണിനിരത്തി കെപിഎം‌എസ് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അസഹിഷ്ണുത വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നവോത്ഥാന പോരാട്ടങ്ങൾക്കു മാതൃകയാകുന്ന കെപിഎംഎസിന്റെ പ്രക്ഷോഭം ദേശീയതലത്തിലേക്കു വ്യാപിപ്പിക്കുമെന്നും ഇനി സമരങ്ങളുടെ വേദി ഡൽഹിയാണെന്നും പുന്നല പറഞ്ഞു. വർഗീയ ഫാസിസ്റ്റുകളുടെ ചട്ടുകമായി പ്രവർത്തിക്കാൻ നവോത്ഥാന ചിന്തകളെ മുറുകെപ്പിടിക്കുന്ന സമുദായ ജനത നിന്നുകൊടുക്കില്ല. ഒരു രണ്ടാം നവോത്ഥാനത്തിനു കേരളം തയാറാകണം.
മതേതര ഐക്യമാണ് ഉണ്ടാകേണ്ടത്. ഭൗതികനേട്ടങ്ങൾക്കു വേണ്ടി നവോത്ഥാന മൂല്യങ്ങൾ കെപിഎംഎസ് അടിയറവയ്ക്കില്ല. നാടിന്റെ പൊതുമുതൽ കോർപറേറ്ററുകൾക്കു കാഴ്ചവയ്ക്കപ്പെടുകയാണ്. നാളത്തെ തലമുറയ്ക്കു വേണ്ടിയാണ് ഈ പ്രക്ഷോഭം. യൂദാസിന്റെ ജോലി ചെയ്യുന്നവരെ കാലം കീറത്തുണിയായി കാറ്റിൽപ്പറത്തും. പട്ടികവർഗക്കാരൻ ഉത്തരേന്ത്യയിൽ വെന്തുമരിക്കുന്ന അവസ്ഥയ്ക്കു തങ്ങളുടെ പ്രതിഷേധം വഴി മാറ്റമുണ്ടാകും–അദ്ദേഹം പറ‍ഞ്ഞു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി അഭിവാദ്യം അർപ്പിച്ചു. ജനറൽ സെക്രട്ടറി ബൈജു കലാശാല, എൻ. രമേശൻ, പി. ജനാർദനൻ, പി. സജീവ് കുമാർ, പി.എ. വേണു, ടി.എസ്. രവികുമാർ, സുജാ സതീഷ്, സാബു കരിശ്ശേരി എന്നിവർ പ്രസംഗിച്ചു. കിഴക്കേക്കോട്ടയിൽ നിന്നാണു മാർച്ച് ആരംഭിച്ചത്. മാർച്ചിന്റെ മുൻനിര രാജ്ഭവന്റെ മുന്നിലെത്തി മണിക്കൂറുകൾക്ക് ശേഷവും കിഴക്കേക്കോട്ടയിൽ നിന്ന് അവസാന നിര ആരംഭിച്ചിരുന്നില്ല

സ്വകാര്യമേഖലയിലും സംവരണം വേണം-പുന്നല ശ്രീകുമാർ.

തിരുവനന്തപുരം:നാടിൻറ്റെ പൊതുമുതൽ അദാനി ഉൾപ്പെടെയുള്ള സ്വകാര്യമേഖലയ്ക്ക് നൽകുമ്പോൾ,ആ മേഖലയിൽക്കൂടി പട്ടികജാതി വിഭാഗത്തിന് സംവരണം ഏർപ്പെടുത്തണമെന്ന് കെ.പി.എം.എസ് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.ദളിത് വംശഹത്യ,സംവരണം അട്ടിമറിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് കെ.പി.എം.എസ്.നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യു.പി.എ സർക്കാർ രണ്ടുതവണ ഇക്കാര്യം പറഞ്ഞെങ്കിലും നടപ്പായില്ല.ഭരണഘടനയുടെ മതേതരസ്വഭാവംതന്നെ അട്ടിമറിക്കുന്ന പ്രവർത്തനമാണ് മോദി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംവരണം തൊഴിൽദാനപദ്ദതിയും ദാരിദ്ര്യനിർമാജന മാർഗവുമല്ല.തദ്ദേശസ്ഥാപനങ്ങളിലെ സംവരണ സീറ്റുകളെ അവജ്ഞയോടെയാണ് സ്ഥാനാർഥികൾ കാണുന്നത്.എന്നാൽ,രാജ്യം ലക്ഷ്യമിട്ട സാമൂഹിക ഉന്നതിയിലേക്ക് പട്ടികജാതി ജനവിഭാഗം എത്താത്തതിനാൽ 10 വർഷത്തിലൊരിക്കൽ സംവരണം പുനഃസ്ഥാപിക്കുകയാണ്.
സ്വകാര്യവത്കരണത്തെ പ്രത്സാഹിപ്പിച്ചാൽ സംവരണം വേണ്ടെന്ന ചിന്തയാണ് സർക്കാരിന്.പൊതുമുതൽ നൽകിയാണ് അദാനിയെ വ്യവസായത്തിന് കൊണ്ടുവരുന്നത്.സംവരണം ചോദിച്ച് അദാനിക്കു മുന്നിൽ ചെല്ലാൻ കഴിയില്ല.ഈ നിലയിൽ സാമൂഹികനീതി തേടുന്ന ജനവിഭാഗം പാർശ്വവത്കരണത്തിന് ഇരയാവുകയാണ്.ദളിത് പീഡനത്തിനെതിരെ ദേശിയ തലത്തിൽ പ്രക്ഷോഭം വ്യാപിപ്പിക്കും.അതിൻറ്റെ ആദ്യഘട്ടമാണ് രാജ്ഭവൻ മാർച്ചെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ്റ് പി.കെ.രാജൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി ബൈജു കലാശാല.എൽ രമേശൻ,പി ജനാർദ്ദനൻ,പി സജീവ്കുമാർ,സുജാ സതീഷ്,സാബു കാരിശ്ശേരി എന്നിവർ പ്രസംഗിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി പങ്കെടുത്തു.കിഴക്കേക്കോട്ടിയിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

കെ.പി.എം.എസ് രാജ്ഭവൻ മാർച്ച് പത്ര വാർത്തകളിലൂടെ.

29 November, 2015

"ചെറുത്തുനിൽപ്പിൻറ്റെ സർഗ്ഗാരവം"

കെ.പി.എം.എസ് രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ദളിത് പീഡനങ്ങൾക്കും സംവരണ അട്ടിമറി നീക്കങ്ങൾക്കുമെതിരെ "ചെറുത്തുനിൽപ്പിൻറ്റെ സർഗ്ഗാരവം" കലാസാംസ്കാരികരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഠപത്തിൽ 2015 ഡിസം:1 ന് വൈകുന്നേരം 4 മണിക്ക് നടത്തുന്നു

ചെറുത്തുനിൽപ്പിൻറ്റെ പെൺപക്ഷം

കെ.പി.എം.എസ് രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ദളിത് പീഡനങ്ങൾക്കും സംവരണ അട്ടിമറി നീക്കങ്ങൾക്കുമെതിരെ കെ.പി.എം.എഫിൻറ്റെ നേതൃത്വത്തിൽ "ചെറുത്തുനിൽപ്പിൻറ്റെ പെൺപക്ഷം" വിളംബര ജാഥ വെങ്ങാനൂർ മുതൽ പാളയം രക്തസാക്ഷി മണ്ഠപം വരെ 2015 ഡിസം:1 ന്.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരെ പ്രോസിക്യൂട്ട് ചെയ്യണം- കെ.പി.എം.എസ്.

മാന്നാര്‍: പട്ടികജാതിക്കാരുടെ പേരില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കെ.പി.എം.എസ്. മാന്നാര്‍ യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അക്ഷയ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്റേയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുടേയും അടിസ്ഥാനത്തില്‍ മറ്റ് പരിശോധനകളൊന്നും നടത്താതെ ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ ഓഫീസില്‍നിന്ന് വ്യാപകമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെതിരെ സമരം നടത്താന്‍ യോഗം തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി സി.സി. ബാബു യോഗം ഉദ്ഘാടനം ചെയ്തു. എന്‍.കെ. രഘു, ടി.സി. രവീന്ദ്രന്‍, കെ. രാജു, ടി.ടി. രവീന്ദ്രന്‍, ടി.ആര്‍. ഷീജ, പി.ഡി. വിക്രമന്‍, വി. സോമന്‍ എന്നിവര്‍ സംസാരിച്ചു.

ദളിത്പീഡനത്തിലും സംവരണം അട്ടിമറിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിസ്സംഗത -കെ.പി.എം.എസ്.

അമ്പലപ്പുഴ: രാജ്യത്ത് ദളിത്വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന പീഡനത്തിലും സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിലും രാഷ്ട്രീയപാര്‍ട്ടികള്‍ പുലര്‍ത്തുന്ന നിസ്സംഗതയാണ് കെ.പി.എം.എസ്സിനെ സമരത്തിന് പ്രേരിപ്പിച്ചതെന്ന് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍.
കെ.പി.എം.എസ്. നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി അമ്പലപ്പുഴയില്‍ നടത്തിയ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ കേരളത്തില്‍ തിരുത്തല്‍ശക്തിയായി അടിസ്ഥാനജനവിഭാഗങ്ങള്‍ മാറുമെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. പിന്നാക്കവിഭാഗങ്ങളുടെ അവകാശസമരങ്ങളുടെ ചരിത്രമായി രാജ്ഭവന്‍ മാര്‍ച്ച് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ഒ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.സി. ബാബു, കാട്ടൂര്‍ മോഹനന്‍, എം. സുരേഷ്, കെ.കെ. വിനോമ, കെ. സിബിക്കുട്ടന്‍, കെ. ദയാനന്ദന്‍, എന്‍.സി. സുരേഷ്‌കുമാര്‍, ടി.സി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

22 November, 2015

രാജ്ഭവൻ മാർച്ച് സംവരണ വിഭാഗങ്ങളുടെ പൊതുപ്രക്ഷോഭമാകും:പുന്നല ശ്രീകുമാർ

കോട്ടയം:രാജ്യത്ത് വർധിച്ചു വരുന്ന ദളിത് പീഡനങ്ങൾക്കും സംവരണ അട്ടിമറി നീക്കങ്ങൾക്കുമെതിരെ ഡിസംബർ ഏഴിന് കെ.പി.എം.എസ് സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ച് സംവരണ വിഭാഗങ്ങളുടെ പൊതുപ്രക്ഷോഭമായി മാറുമെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ പറഞ്ഞു.

രാജ്ഭവൻ മാർച്ചിൻറ്റെ വിജയത്തിന് വേണ്ടിയുള്ള പഞ്ചമിയുടെ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചമി വൈസ് ചെയർമാൻ സുജാ സതീഷ് അധ്യക്ഷയായി,കോ-ഓർഡിനേറ്റർ പി.കെ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.പി.എം.എസ് ജനറൽ സെക്രട്ടറി ബൈജു കലാശാല,വി ശ്രീധരൻ,ദേവരാജ് പാറശ്ശാല,ബി സത്യവതി,ഭാർഗവി തുടങ്ങിയവർ സംസാരിച്ചു.

21 November, 2015

KPMS MEMBERSHIP

കെ.പി.എം.എസ്സിന്റെ 2016 വർഷത്തേക്കുള്ള അംഗത്വം ചേർക്കലും പുതുക്കലും  നടന്നു കൊണ്ടിരിക്കുകയാണല്ലോ അംഗത്വത്തിനുള്ള അപേക്ഷ ഫോറവും പുതുക്കൽ/ഒഴിവാക്കൽ ഫോറവും പലഭാഗത്ത് നിന്നും ആവശ്യപ്പെട്ടിരുന്നു. ആയവ ചുവടെ കൊടുക്കുന്നു

അംഗത്വത്തിനുള്ള അപേക്ഷ
View Download
അംഗത്വം പുതുക്കുന്നതിനു
View Download
ഒഴിവാക്കുന്നതിനു 
View Download

06 November, 2015

കെ.പി.എം.എസ് നടത്തുന്ന രാജ്ഭവൻ മാർച്ചിന് വേടർ സർവ്വീസ് സൊസൈറ്റിയുടെ ഐക്യദാർഢ്യം

കൊല്ലം: വര്‍ധിച്ചു വരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെയും സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും കെപിഎംഎസ് ഡിസംബര്‍ ഏഴിന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് വേടർ സർവ്വീസ് സൊസൈറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം വേണ്ടെന്ന സുപ്രീം കോടതി നിരീക്ഷണം അംഗീകരിക്കാനാവില്ലന്നും കേന്ദ്രനേതൃയോഗം അഭിപ്രായപ്പെട്ടു.യോഗത്തിൽ ജനറൽ സെക്രട്ടറി വെളിയം ശിവദാസ്,പ്രസിഡൻറ്റ് മണിക്കുട്ടൻ ഇടവരിക്കൽ,ഹരിദാസ് മാലയിൽ എന്നിവർ പ്രസംഗിച്ചു.

01 November, 2015

ദളിത് പീഡനം: കെപിഎംഎസ് രാജ്ഭവന്‍ മാര്‍ച്ച് ഡിസംബര്‍ ഏഴിന്

കോട്ടയം:വര്‍ധിച്ചു വരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെയും സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും കെപിഎംഎസ് ഡിസംബര്‍ ഏഴിന് ഏഴലക്ഷം പേര്‍ പകെടുക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കലും സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വികസനവും സംവരക്ഷണമുള്ള വിഭാഗങ്ങളുടെ പരിരക്ഷ വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ അമര്‍ച്ചചെയ്യുന്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല -പുന്നല പറഞു
എസ്എന്‍ഡിപി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് ആത്മഹത്യാപരമായ നിലപാടാണ്. സാമൂഹിക പ്രതിബദ്ധതയും മതേതര നിലപാടും വികസനോന്മുഖ കാഴ്ചപ്പാടുമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടു ചെയ്യാനാണ് കെപിഎംഎസിന്‍റെ നിലപാടെന്നും പ്രസിഡന്‍റ് പി.കെ രാജന്‍,ജനറല്‍ സെക്രട്ടറി ബൈജു കലാശാല എന്നിവര്‍ പറഞു.

25 October, 2015

പെരിനാട് വിപ്ലവത്തിൻറ്റെ 100-)o വാർഷികം -പത്രവാർത്തകളിലൂടെ

പെരിനാട് വിപ്ലവത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയും മഹിളകളുടെ ശക്തി വിളിച്ചോതിയും പതിനായിരങ്ങള്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര കൊല്ലത്തിന് ചരിത്രമായി.കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ ശനിയാഴ്ച വൈകിട്ട് നടന്ന ഘോഷയാത്ര, സ്ത്രീശക്തി മാത്രമല്ല പുലയര്‍ സമുദായത്തിന്റെ കരുത്തും കാട്ടിത്തരുകയായിരുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും എഴുതിത്തള്ളാനാവാത്ത സംഘടിത ശക്തിയാണ് തങ്ങളെന്ന് പ്രകടമാക്കിയും മുദ്രാവാക്യങ്ങളിലൂടെ ഓര്‍മ്മിപ്പിച്ചും നീങ്ങിയ ഘോഷയാത്ര, പീരങ്കിമൈതാനത്തെ അയ്യങ്കാളി പ്രതിമയ്ക്കടുത്ത് ഒരുക്കിയ സമ്മേളന വേദിയിലെത്താന്‍ മണിക്കൂറുകളെടുത്തു.
കസവുസാരിയും പച്ച ബ്ലൗസുമിട്ട വനിതകള്‍ പതാകയും മുത്തുക്കുടയുമേന്തി ഇരുനിരകളിലായി ചിട്ടയായി നീങ്ങിത്തുടങ്ങിയത് ആശ്രാമം മൈതാനത്തുനിന്നായിരുന്നു. രാവിലെ മുതല്‍ വനിതാ പ്രവര്‍ത്തകര്‍ ആശ്രാമം മൈതാനത്തേക്ക് എത്താന്‍ തുടങ്ങിയിരുന്നു.
മുന്‍നിരയില്‍ ബാനറിന് പിന്നിലായി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നേതാക്കള്‍ നീങ്ങി. തൊട്ടുപിന്നാലെ അണികളായ പതിനായിരങ്ങളും. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയ അവര്‍ പതിവ് പ്രകടനക്കാരില്‍നിന്ന് വേറിട്ടുനിന്നു. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ, ജനറല്‍ സെക്രട്ടറി സുനന്ദരാജന്‍, ട്രഷറര്‍ വിമല ടി.ശശി, അസിസ്റ്റന്റ് സെക്രട്ടറി സുലത തുടങ്ങിയവര്‍ നയിച്ചു.
ചിന്നക്കട മേല്‍പ്പാലം വഴി പ്രവര്‍ത്തകര്‍ പീരങ്കി മൈതാനത്ത് എത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. അവര്‍ണപക്ഷ സ്ത്രീ സമൂഹത്തിന്റെ മോചനത്തിനും ശാക്തീകരണത്തിനും പോരാട്ടങ്ങള്‍ക്കുമുള്ള കര്‍മ്മ പദ്ധതികളിലൂടെ നീങ്ങുന്ന പുലയര്‍ മഹിളാ ഫെഡറേഷന്‍, പെരിനാട് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്നതിന്റെകൂടി ഭാഗമായാണ് ഘോഷയാത്രയും സമ്മേളനവും നടത്തിയത്.

അയ്യങ്കാളിയുടെ ജീവിതവും ദളിതര്‍ക്കുവേണ്ടി നയിച്ച വിപ്ലവങ്ങളും എല്ലായിടത്തും എഴുതിച്ചേര്‍ക്കപ്പെടേണ്ടവയാണെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇന്ത്യയുടെ ചരിത്രം ഒരുപാട് തവണ വായിച്ചെങ്കിലും പെരിനാട് വിപ്ലവത്തിന്റെയും അയ്യങ്കാളിയുടെയും മാഹാത്മ്യം പങ്കുവയ്ക്കാനോ അതില്‍ പങ്കെടുത്ത ഒരു വനിതയെക്കുറിച്ചുപോലും അറിയാനോ കഴിയുന്നില്ല എന്നത് വിഷമകരമാണ്. അതിനാല്‍ ഇത്രയും പാരമ്പര്യം അവകാശപ്പെടാനുള്ള പെരിനാട് വിപ്ലവത്തെക്കുറിച്ചും മറ്റ് ദളിത് മുന്നേറ്റങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കണം. കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം പീരങ്കി മൈതാനത്ത് സംഘടിപ്പിച്ച പെരിനാട് വിപ്ലൂവത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
രാജ്യത്ത് ജാതീയമായ അടിച്ചമര്‍ത്തലുകള്‍ ഇന്നും തുടരുന്നു. അതിനുദാഹരണമാണ് ദളിതരായ പിഞ്ചുകുഞ്ഞുങ്ങള്‍ തീപ്പൊള്ളലേറ്റ് മരിച്ചത്. ഒരു സ്ത്രീ സാമൂഹികമായി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഒരു ദളിത് സ്ത്രീ സാമൂഹികമായും ജാതീയമായും അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഒരേ കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ സാധിക്കാത്ത ദളിത് സഹോദരങ്ങള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കുന്നുണ്ട്. പല സ്ഥലത്തും ഇവര്‍ ഭൂരഹിതരുമാണ്. ഭൂവുടമകളെന്നും തൊഴിലാളികളെന്നുമുള്ള വ്യത്യാസവും നിലനില്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥകളിലുമെല്ലാം മാറ്റം വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദളിതര്‍ക്ക് അവഗണനയുണ്ടാകുമ്പോള്‍ ഞങ്ങള്‍ എന്തുചെയ്യണമെന്ന് ചോദിക്കുന്ന അധികാരികളാണ് കേന്ദ്രത്തിലിരിക്കുന്നത്. അത്തരക്കാരെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍ സംവരണം സ്വകാര്യമേഖലയില്‍ക്കൂടി വ്യാപിപ്പിക്കാനാണ് ആവശ്യപ്പെടുന്നതെന്നും വൃന്ദ പറഞ്ഞു.
ഭരണഘടന ഒരു വിഭാഗത്തിന് മാത്രമായല്ല അവകാശങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ പറഞ്ഞു. അത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും നല്‍കുന്നുണ്ട്. ഒരു ദളിത് കുടുംബത്തെ കിരാതമായി കൊന്നതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അത് തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും അവര്‍ പറഞ്ഞു.
കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍.ബാലഗോപാല്‍ എം.പി., കെ.പി.എം.എഫ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ, സെക്രട്ടറി സുനന്ദ രാജന്‍, ട്രഷറര്‍ വിമല ടി.ശശി, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.