തിരുവനന്തപുരം:നാടിൻറ്റെ പൊതുമുതൽ അദാനി ഉൾപ്പെടെയുള്ള സ്വകാര്യമേഖലയ്ക്ക് നൽകുമ്പോൾ,ആ മേഖലയിൽക്കൂടി പട്ടികജാതി വിഭാഗത്തിന് സംവരണം ഏർപ്പെടുത്തണമെന്ന് കെ.പി.എം.എസ് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.ദളിത് വംശഹത്യ,സംവരണം അട്ടിമറിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് കെ.പി.എം.എസ്.നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യു.പി.എ സർക്കാർ രണ്ടുതവണ ഇക്കാര്യം പറഞ്ഞെങ്കിലും നടപ്പായില്ല.ഭരണഘടനയുടെ മതേതരസ്വഭാവംതന്നെ അട്ടിമറിക്കുന്ന പ്രവർത്തനമാണ് മോദി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംവരണം തൊഴിൽദാനപദ്ദതിയും ദാരിദ്ര്യനിർമാജന മാർഗവുമല്ല.തദ്ദേശസ്ഥാപനങ്ങളിലെ സംവരണ സീറ്റുകളെ അവജ്ഞയോടെയാണ് സ്ഥാനാർഥികൾ കാണുന്നത്.എന്നാൽ,രാജ്യം ലക്ഷ്യമിട്ട സാമൂഹിക ഉന്നതിയിലേക്ക് പട്ടികജാതി ജനവിഭാഗം എത്താത്തതിനാൽ 10 വർഷത്തിലൊരിക്കൽ സംവരണം പുനഃസ്ഥാപിക്കുകയാണ്.
സ്വകാര്യവത്കരണത്തെ പ്രത്സാഹിപ്പിച്ചാൽ സംവരണം വേണ്ടെന്ന ചിന്തയാണ് സർക്കാരിന്.പൊതുമുതൽ നൽകിയാണ് അദാനിയെ വ്യവസായത്തിന് കൊണ്ടുവരുന്നത്.സംവരണം ചോദിച്ച് അദാനിക്കു മുന്നിൽ ചെല്ലാൻ കഴിയില്ല.ഈ നിലയിൽ സാമൂഹികനീതി തേടുന്ന ജനവിഭാഗം പാർശ്വവത്കരണത്തിന് ഇരയാവുകയാണ്.ദളിത് പീഡനത്തിനെതിരെ ദേശിയ തലത്തിൽ പ്രക്ഷോഭം വ്യാപിപ്പിക്കും.അതിൻറ്റെ ആദ്യഘട്ടമാണ് രാജ്ഭവൻ മാർച്ചെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ്റ് പി.കെ.രാജൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി ബൈജു കലാശാല.എൽ രമേശൻ,പി ജനാർദ്ദനൻ,പി സജീവ്കുമാർ,സുജാ സതീഷ്,സാബു കാരിശ്ശേരി എന്നിവർ പ്രസംഗിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി പങ്കെടുത്തു.കിഴക്കേക്കോട്ടിയിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
08 December, 2015
സ്വകാര്യമേഖലയിലും സംവരണം വേണം-പുന്നല ശ്രീകുമാർ.
Subscribe to:
Post Comments (Atom)
No comments:
Post a Comment