ചാരുംമൂട്:ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ പട്ടികജാതി-വര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 18 ശതമാനം സംവരണം മെറിറ്റിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം സംവരണം അട്ടിമറിക്കാനാണെന്ന് കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല ആരോപിച്ചു. കെ.പി.എം.എസ്., ചാരുംമൂട് യൂണിയന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് വി.ടി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാന്‍ജി എല്‍. രമേശന്, വര്‍ക്കിങ് പ്രസിഡന്റ് പി. ജനാര്ദ്ദനന്, ജില്ലാ സെക്രട്ടറി സി.സി. ബാബു, കെ. ശശിധരന്, സുരേഷ് വെട്ടിക്കോട്, കെ.കെ. സിബിക്കുട്ടന്, ആര്. രമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment