ചേര്‍ത്തല:സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കംനില്‍ക്കുന്ന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെയേ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന് പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സാബു കരിശ്ശേരി പറഞ്ഞു. കെ.പി.വൈ.എം. ചേര്‍ത്തല യൂണിയന്‍ നടത്തിയ വിദ്യാഭ്യാസ തരംഗം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ കെ.പി.എം.എസ്. ജില്ലാ സെക്രട്ടറി സി.സി. ബാബുവും പഠനോപകരണ വിതരണം അസിസ്റ്റന്റ് സെക്രട്ടറി രമേശ് മണിയും വിതരണം ചെയ്തു. കെ.സി. ശശി, വിനോദ് പൂക്കൈത, സതീഷ് സരസന്‍, എന്‍.പി. അജേഷ്, ൈഷലേഷ്, സിന്ധു ഉദയന്‍, കമലാരാജു തുടങ്ങിയവര്‍ പങ്കെടുത്തു.
29 May, 2015
വിദ്യാഭ്യാസ പുരോഗതിയിലൂടെയേ യഥാര്‍ഥ സാമൂഹിക പുരോഗതി നേടാന്‍ കഴിയൂ- കെ.പി.വൈ.എം.
Subscribe to:
Post Comments (Atom)
No comments:
Post a Comment