കൊല്ലം: കേരള പുലയർ മഹിളാ ഫെഡറേഷൻ( കെ.പി.എം.എഫ്) സിൽവർ ജൂബിലി സമ്മേളനവും പെരിനാട് വിപ്ളവത്തിന്റെ നൂറാം വാർഷിക ആചരണവും ഇന്ന് (ഒക്:23) ആരംഭിക്കും. രാവിലെ 10ന് കൊല്ലം ടൗൺ ഹാളിൽ കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ ജില്കളിൽ നിന്നായി 1100 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പെരിനാട് വിപ്ളവ സ്മരണകളുമായി 24ന് വൈകിട്ട് കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് പീരങ്കി മൈതാനിയിൽ നടക്കുന്ന സമ്മേളനം സി.പി.എം പി.ബി അംഗം വൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും. കെ.പി.എം.എഫ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ അദ്ധ്യക്ഷത വഹിക്കും. സിപിഐ നേതാവ് ആനിരാജ, എ.ഐ.സി.സി മുൻ സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.കെ.രാജൻ എന്നിവർ പ്രസംഗിക്കും. ഘോഷയാത്രയിൽ അമ്പതിനായിരം പ്രവർത്തകർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ വി.ശ്രീധരൻ, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി കെ.സത്യാനന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
22 October, 2015
കെ.പി.എം.എഫ് സിൽവർ ജൂബിലി സമ്മേളനം
Subscribe to:
Post Comments (Atom)
No comments:
Post a Comment