28 February, 2012
27 February, 2012
26 February, 2012
24 February, 2012
സംവരണമില്ലാതെ നിലനില്‍ക്കുന്ന സമൂഹമായി പട്ടികജാതി വിഭാഗം മാറുന്ന സാഹചര്യം ഉണ്ടാകണം: പുന്നല ശ്രീകുമാര്‍
കോതമംഗലം: സംവരണമില്ലാതെ നിലനില്‍ക്കുന്ന സമൂഹമായി പട്ടികജാതി വിഭാഗം മാറണമെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നലശ്രീകുമാര്‍ അഭിപ്രായുപ്പെട്ടു.
സംവരണം ഇല്ലാതാക്കാനാണ് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാക്കാലത്തും സംവരണത്തിന്റെ ആവശ്യമില്ല. സമൂഹത്തിന്റെ അടിസ്ഥാന വര്‍ഗ്ഗത്തെ മറ്റ് വിഭാഗങ്ങള്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഭരണഘടനയില്‍ സംവരണത്തിന് ശുപാര്‍ശ ചെയ്തത്. കെപിഎംഎസ് കോതമംഗലം താലൂക്ക് യൂണിയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ പരിഷ്ക്കരണം ഊര്‍ജ്ജിതമാക്കല്‍, സാമൂഹ്യസന്തുലിതാവസ്ഥ, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവ കെപിഎംഎസ് ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
കെപിഎംഎസിന് രാഷ്ട്രീയമില്ല, തിരിച്ചറിവിന്റെ രാഷ്ട്രീയമാണ് കെപിഎംഎസിന്റേത്. കമ്മ്യൂണിസ്റ്റ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാകണം. കോണ്‍ഗ്രസ്കാരന്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാകണം. ബിജെപിക്കാരന്‍ യഥാര്‍ത്ഥ ബിജെപിക്കാരനാകണം എന്നാണ് രാഷ്ട്രീയത്തെക്കുറിച്ച് കെപിഎംഎസിന്റെ അഭിപ്രായം.
ദേവസ്വം ബോര്‍ഡില്‍ പട്ടികജാതിക്കാര്‍ക്ക് പ്രാതിനിധ്യം വേണമെന്നും, നിയമനങ്ങളില്‍ സംവരണം വേണമെന്നും പുന്നല ആവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് കോതമംഗലത്ത് ഇന്നലെ വൈകീട്ട് പ്രകടനവും നടന്നു. കോതമംഗലം കലാഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് ഒ.കെ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അബുമൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അനുമോള്‍ അയ്യപ്പന്‍, ബിജെപി നിയോകമണ്ഡലം ജനറല്‍ സെക്രട്ടറി സന്തോഷ് പത്മനാഭന്‍, സംഘടനാ നേതാക്കളായ ശശികുഞ്ഞുമോന്‍, ടി.എ.വേണു, കെ.ടി.ധര്‍മന്‍, എം.എഫ്.സിനോജ്, പി.എം.കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.

കെ.പി.എം.എസ്. മാവേലിക്കര യൂണിയന്‍ സമ്മേളനം
മാവേലിക്കര: കേരള പുലയര്‍ മഹാസഭ മാവേലിക്കര യൂണിയന്‍ സമ്മേളനം 25, 26 തീയതികളില്‍ മാവേലിക്കര ഗവ. ടി.ടി.ഐ.യില്‍ നടക്കും. 25ന് രാവിലെ 10ന് ചേരുന്ന പ്രതിനിധി സമ്മേളനം കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി കെ.ഷൈജു റിപ്പോര്‍ട്ടും ട്രഷറര്‍ കെ. കാര്‍ത്തികേയന്‍ കണക്കും അവതരിപ്പിക്കും.
26ന് വൈകീട്ട് 3ന് തട്ടാരമ്പലം ജങ്ഷനില്‍നിന്ന് പ്രകടനം ആരംഭിക്കും. 4ന് ടി.ടി.ഐ. വളപ്പില്‍ നടക്കുന്ന പൊതുസമ്മേളനം കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍. രാജേഷ് എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. ജില്ലാ സെക്രട്ടറി സി. രഘുവരന്‍ അവാര്‍ഡ് വിതരണം നടത്തും.
കെ.പി.വൈ.എം. സംസ്ഥാനസമ്മേളനം ചെങ്ങന്നൂരില്‍
ചെങ്ങന്നൂര്‍: കേരളാ പുലയര്‍ യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം ഏപ്രില്‍ 7, 8 തീയതികളില്‍ ചെങ്ങന്നൂരില്‍ നടക്കും. ഇതോടനുബന്ധിച്ച് ചെങ്ങന്നൂരില്‍ നടന്ന സംഘാടക സമിതിയോഗം കെ.പി.വൈ.എം. ജനറല്‍ സെക്രട്ടറി സി.സി. ബാബു ഉദ്ഘാടനം ചെയ്തു. ജിതിന്‍ കെ. രാജ് അധ്യക്ഷത വഹിച്ചു. പുന്നല ശ്രീകുമാര്‍, കെ.എസ്. ലീലാബായി, ഇന്ദിര രവീന്ദ്രന്‍, തങ്കമണി അച്യുതന്‍, എന്‍. സുരേഷ്, കെ. ചെല്ലപ്പന്‍ ശ്രീനിലയം, അനില്‍ മാറനാട്, കുഞ്ഞുമോന്‍ തകഴി, ടി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
23 February, 2012
കെപിഎംഎസ് കോതമംഗലം യൂണിയന്‍ വാര്‍ഷികം
കോതമംഗലം: സാമൂഹിക നീതിക്കും സുരക്ഷിതത്വത്തിനും വേണ്ടി രണ്ടാം നവോത്ഥാനത്തിനായി കെ.പി.എം.എസ്. പോരാടുമെന്ന് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെപിഎംഎസ് കോതമംഗലം യൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ഒ. പ്രകാശ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എ. വേണു, നഗരസഭാധ്യക്ഷന്‍ കെ.പി. ബാബു, നഗരസഭാംഗം അഡ്വ. അബു മൊയ്തീന്‍, ജില്ലാ പഞ്ചായത്തംഗം അനുമോള്‍ അയ്യപ്പന്‍, ബിജെപി നിയോജകമണ്ഡലം ജന. സെക്രട്ടറി സന്തോഷ് പത്മനാഭന്‍, കെ.ടി. ധര്‍മ്മജന്‍, എം.എഫ്. സിനോജ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ശശി കുഞ്ഞുമോന്‍ അവാര്‍ഡുദാനം നിര്‍വഹിച്ചു. ഡോ. അംബേദ്കര്‍ അവാര്‍ഡു ജേതാവ് കെ.പി.എം.എസ്. ജില്ലാ സെക്രട്ടറി കെ.എ. സിബിക്ക് സ്വീകരണം നല്‍കി. കെ.സി. അയ്യപ്പന്‍ സ്വാഗതവും പി.എം. കുഞ്ഞുമോന്‍ നന്ദിയും പറഞ്ഞു.
കില റിപ്പോര്‍ട്ട് പുറത്തുവിടണം കെപിഎംഎസ്
കോതമംഗലം: പട്ടികജാതി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള കില റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്ന് കെപിഎംഎസ് താലൂക്ക് യൂണിയന്‍ പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം രാധാമണി ദാസന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ.എ. സിബി മുഖ്യപ്രഭാഷണം നടത്തി. കെ.ഒ. പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ശശി കുഞ്ഞുമോന്‍, കെ.ടി. ധര്‍മ്മജന്‍, എം.എസ്. സിനോജ്, ഒ.കെ. കുട്ടപ്പന്‍, വി.എസ്. സുരേഷ്, ഓമന ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: വി.കെ. കുഞ്ഞുമോന്‍ (പ്രസി), കെ.സി. അയ്യപ്പന്‍ (സെക്ര), പി.എം. കുഞ്ഞുമോന്‍ (ഖജാ.).
വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് 4-ന് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് പ്രകടനമുണ്ടാകും. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ അഞ്ചിന് പൊതുസമ്മേളനം കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കെ.ഒ. പ്രകാശ് അധ്യക്ഷത വഹിക്കും. ഡോ. അംബേദ്ക്കര്‍ അവാര്‍ഡ് ജേതാവ് കെ.എ. സിബിയെ ചടങ്ങില്‍ സ്വീകരിക്കും.
പഞ്ചമി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം
കൊച്ചി: ദാരിദ്ര്യത്തിന്റെ തീക്ഷ്ണത ഏറ്റവും അധികം അനുഭവിക്കുന്ന അടിസ്ഥാന ജനതയുടെ ജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍വരുത്തി ദാരിദ്ര്യനിര്‍മാര്‍ജനം യാഥാര്‍ഥ്യമാക്കുന്ന കാര്യത്തില്‍ നിലവിലുള്ള സ്വയംസഹായ സംരംഭങ്ങള്‍ പരാജയപ്പെട്ടതായി കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു., ഈ സാഹചര്യത്തില്‍ അടിസ്ഥാനജനതയുടെ ദാരിദ്ര്യനിര്‍മാര്‍ജന പ്രക്രിയയില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിന് 'പഞ്ചമി'യെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം., ജില്ലയിലെ പഞ്ചമി കണ്‍വീനര്‍മാര്‍ക്കായുള്ള വ്യവസായ സംരംഭകത്വപരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം., പഞ്ചമി സംസ്ഥാന ചെയര്‍മാന്‍ പി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. കെപിഎംഎസ് ജനറല്‍ സെക്രട്ടറി ബൈജു കലാശാല, കെ.കെ.പുരുഷോത്തമന്‍, ശാന്താ ഗോപാലന്‍, കെ.വിദ്യാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു., സി.എം.ഡി. ഫാക്കല്‍റ്റി കെ.ടി.ജോബ്, വി.ശ്രീധരന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു., പഞ്ചമി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ പാച്ചിറ സുഗതന്‍ സ്വാഗതവും കെപിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ.സിബി നന്ദിയും പറഞ്ഞു.
കെ.പി.എം.എസ് കൂടുതല്‍ സാമൂഹിക ക്ഷേമപദ്ധതികള്‍ നടപ്പിലാക്കും:പുന്നല ശ്രീകുമാര്‍
പാലാ:കെ.പി.എം.എസ് കൂടുതല്‍ സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പരിണയം വിവാഹ പദ്ധതിയില്‍ ഇതര സമുദായങ്ങളില്‍പ്പെട്ട നിര്‍ധന യുവതികളെയും ഉള്‍പ്പെടുത്തുമെന്നും കെ.പി.എം.എസ് (പുന്നല വിഭാഗം) രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. മീനച്ചില്‍ യൂണിയന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി.കാപ്പന്‍, കുര്യാക്കോസ് പടവന്‍, അഡ്വ.കെ.എം.സന്തോഷ്‌കുമാര്‍, ഉഴവൂര്‍ അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
17 February, 2012
പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി കരടു സമീപന രേഖ
പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി കരടു സമീപന രേഖ പ്രസിദ്ധീകരിച്ചു.
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ സാമൂഹ്യ സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ക്ക്
പ്രസ്തുത രേഖ പരിശോധനയ്ക്ക് ലഭ്യമാണ്.
ചുവടെയുള്ള ലിങ്കുകള്‍ പ്രയോജനപ്പെടുത്തുക.
വികസന പ്രാധാന്യമുള്ള വിവിധ മേഖലകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ക്രോഡീകരിച്ച് ആസൂത്രണബോര്‍ഡിനു സമര്‍പ്പിക്കാം.

14 February, 2012
13 February, 2012
11 February, 2012
കേരള പുലയർ മഹാസഭ
കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യം വെച്ച് കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്ന പി.കെ.ചാത്തൻ മാസ്റ്റർ 1970-ൽ സ്ഥാപിച്ച പ്രസ്ഥാനമാണ് കേരള പുലയർ മഹാ സഭ. 1968-ൽ ചാത്തൻ മാസ്റ്റർ ഒരേകോപന സമിതി ഉണ്ടാക്കുകയും കൊച്ചി തിരുവിതാം കൂർ മേഖലകളിലായി കിടന്നിരുന്ന രണ്ടു പുലയ സംഘങ്ങളെ ഏകോപിപ്പിച്ചു ഒറ്റ സംഘടനയായി പ്രവർത്തനം ആരംഭിക്കുകയും 70 ൽ കെ.പി.എം.എസ് രൂപീകരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നന്ദാവനം ആണ് ആസ്ഥാനം.
'കേരളത്തിൽ പുലയർ ഒരു സംഘടന' എന്ന ലക്‌ഷ്യം മുന്നിൽ വെച്ചു പ്രവർത്തിക്കുന്ന കെ.പി.എം.എസ് 2006 മുതൽ പ്രവർത്തന രംഗത്ത് സജീവമാകുകയും പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിൻ കീഴിൽ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അയ്യൻകാളി നയിച്ച കാർഷിക സമരത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2008 ഫെബ്രുവരി 14 ന് ഏറണാകുളം മറൈൻ ഡ്രൈവിൽ ജനലക്ഷങ്ങളെ അണിനിരത്തിയ 'ശതാബ്ദി സംഗമ'ത്തിലൂടെ കേരള രാഷ്ട്രീയത്തിൽ എൻ.എസ്.എസ്സും എസ്.എൻ.ഡി.പി.യും കഴിഞ്ഞാൽ മൂന്നാമത്തെ സമുദായ സമ്മർദ്ദ ഗ്രൂപ്പ് എന്ന നിലയിലെക്കുയരാൻ കെ.പി.എം.എസ്സിന് കഴിഞ്ഞു.
കെ.പി.എം.എസ്സിന്റെ പോഷക സംഘടനകളായ കെ.പി.എം.എഫ് (കേരള പുലയർ മഹിള ഫെഡറേഷൻ), കെ.പി.വൈ.എം (കേരള പുലയർ യൂത്ത് മൂവ്മെന്റ്), തരംഗം ബാലവേദി എന്നിവയും സജീവമായി പ്രവർത്തന രംഗത്തുണ്ട്. കൂടാതെ കേരളത്തിലെ എസ്.സി /എസ്.ടി.വിഭാഗങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗ സംയുക്ത സമിതിയുടെയും മുഖ്യ പങ്കാളിത്തവും കെ.പി.എം.എസ്സിനാണ്. അഖിലേന്ത്യാ തലത്തിൽ പട്ടിക വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്നതിനായി ഓൾ ഇന്ത്യ എസ്.സി.എസ്.ടി ആക്ഷൻ കൌൺസിലും പ്രവർത്തിക്കുന്നു.
എസ്.സി.എസ്.ടി. വിഭാഗങ്ങൾക്കു കൂടി പങ്കാളിത്തമുള്ള പഞ്ചമി സ്വയം സഹായ സംഘവും മഹാത്മാ അയ്യകാളി സ്മാരക ട്രസ്റ്റും കെ.പി.എം.എസ്സിന്റെ നേത്രുത്വത്തിൻ കീഴിൽ പ്രവർത്തിക്കുന്നു. നയലപം എന്ന പേരിൽ ഒരു മാഗസിനും കെ.പി.എം.എസ് പ്രസിദ്ധികരിക്കുന്നുണ്ട്.

കെ.പി.വൈ.എം.
കെ.പി.എം.എഫ്
പട്ടികജാതി പട്ടിക വർഗ്ഗ സംയുക്ത സമിതി
ഓൾ ഇന്ത്യ എസ്.സി.എസ്.ടി ആക്ഷൻ കൌൺസിൽ
പഞ്ചമി സ്വയം സഹായ സംഘം
അയ്യകാളി സ്മാരക ട്രസ്റ്റ്
നയലപം
'പരിണയ'ത്തിലൂടെ പുതുജീവിതത്തിലേക്ക് 'നവ'ദമ്പതിമാര്‍
Mathrubhumi News:
കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തില്‍ തിരുനക്കര മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വ്യാഴാഴ്ച 12.30ന് ഒമ്പത് വധൂവരന്മാര്‍ക്കായി കതിര്‍മണ്ഡപമൊരുങ്ങി. തിരുവനന്തപുരത്തുനിന്നുള്ള മഹേഷും അപര്‍ണ്ണയും, പ്രവീണും നിഖിലയും, കൊല്ലം സ്വദേശികളായ സാജുവും മഞ്ജുവും, രജനിയും അനില്‍കുമാറും, രാജേഷും ഷൈബയും, തൃശ്ശൂരില്‍നിന്നുള്ള സുബ്രനും മിനിയും, സതീഷും പ്രിയയും, ആലപ്പുഴ സ്വദേശികളായ ജയനാഥും സിനിമോളും, രാജനും ലിജാമോളും ആണ് സമൂഹവിവാഹത്തിലൂടെ പുതുജീവിതത്തിലേക്ക് കടന്നത്.
അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭാപ്രവേശത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വധൂവരന്മാരുടെ വിവാഹവസ്ത്രങ്ങള്‍, താലിമാല, ഗൃഹോപകരണങ്ങള്‍ എന്നിവ കെ.പി.എം.എസ്. നല്‍കി. സാമ്പത്തികസുരക്ഷ ഉറപ്പുവരുത്തുന്നതിനായി 50,000 രൂപ വീതം ഓരോ ജോഡിക്കും സ്ഥിരനിക്ഷേപമായി നല്‍കും.
സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് മുഖ്യാതിഥി ആയിരുന്നു. കെ.പി.എം.എസ്. നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത, മുണ്ടക്കയം ടൗണ്‍ ജുമാ മസ്ജിദ് ഇമാം ഇ.എ.ബഷീര്‍ ഫാറൂഖി, ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, കെ.പി.എം.എസ്. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പുന്നല ശ്രീകുമാര്‍ , സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍, ജനറല്‍സെക്രട്ടറി ബൈജു കലാശാല, ട്രഷറര്‍ ആര്‍. പ്രസന്നന്‍, എ.കെ.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
കോട്ടയം:പണമില്ലാത്തതിന്റെ പേരില്‍ മംഗല്യഭാഗ്യം സ്വപ്നംകാണാന്‍പോലും കഴിയാതിരുന്നവര്‍ക്ക് കൊട്ടും കുരവയുമായി ഒരു നാടുമുഴുവന്‍ സാക്ഷിയായി 'പരിണയം'. ഒരേ മുഹൂര്‍ത്തത്തില്‍ ഒമ്പത് പേരെയും പുതുജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയപ്പോള്‍ കെ.പി.എം.എസ്. നടത്തിയ സമൂഹവിവാഹം നാടിനാകെ മാതൃകയായി. ഒപ്പം സ്ത്രീധനത്തിനും ആര്‍ഭാടവിവാഹങ്ങള്‍ക്കും എതിരെയുള്ള സമുദായത്തിന്റെ പ്രതിഷേധവുമായി അത്.
കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തില്‍ തിരുനക്കര മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വ്യാഴാഴ്ച 12.30ന് ഒമ്പത് വധൂവരന്മാര്‍ക്കായി കതിര്‍മണ്ഡപമൊരുങ്ങി. തിരുവനന്തപുരത്തുനിന്നുള്ള മഹേഷും അപര്‍ണ്ണയും, പ്രവീണും നിഖിലയും, കൊല്ലം സ്വദേശികളായ സാജുവും മഞ്ജുവും, രജനിയും അനില്‍കുമാറും, രാജേഷും ഷൈബയും, തൃശ്ശൂരില്‍നിന്നുള്ള സുബ്രനും മിനിയും, സതീഷും പ്രിയയും, ആലപ്പുഴ സ്വദേശികളായ ജയനാഥും സിനിമോളും, രാജനും ലിജാമോളും ആണ് സമൂഹവിവാഹത്തിലൂടെ പുതുജീവിതത്തിലേക്ക് കടന്നത്.
അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭാപ്രവേശത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വധൂവരന്മാരുടെ വിവാഹവസ്ത്രങ്ങള്‍, താലിമാല, ഗൃഹോപകരണങ്ങള്‍ എന്നിവ കെ.പി.എം.എസ്. നല്‍കി. സാമ്പത്തികസുരക്ഷ ഉറപ്പുവരുത്തുന്നതിനായി 50,000 രൂപ വീതം ഓരോ ജോഡിക്കും സ്ഥിരനിക്ഷേപമായി നല്‍കും.
സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് മുഖ്യാതിഥി ആയിരുന്നു. കെ.പി.എം.എസ്. നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത, മുണ്ടക്കയം ടൗണ്‍ ജുമാ മസ്ജിദ് ഇമാം ഇ.എ.ബഷീര്‍ ഫാറൂഖി, ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, കെ.പി.എം.എസ്. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പുന്നല ശ്രീകുമാര്‍ , സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍, ജനറല്‍സെക്രട്ടറി ബൈജു കലാശാല, ട്രഷറര്‍ ആര്‍. പ്രസന്നന്‍, എ.കെ.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
കെ.പി.എം.എസ്സിന്റെ നേതൃത്വത്തില്‍ സമൂഹവിവാഹം
കോട്ടയം:സ്ത്രീധനത്തിനും വിവാഹധൂര്‍ത്തിനുമെതിരെയുള്ള സന്ദേശവുമായി കെ.പി.എം.എസ്.നിര്‍ധനരായ യുവതീയുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന സമൂഹവിവാഹം 'പരിണയം' വ്യാഴാഴ്ച തിരുനക്കരയില്‍ നടക്കും.
12.30ന് തിരുനക്കര മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയില്‍ വച്ചാണ് വിവാഹം. ഒമ്പതു വധൂവരന്മാര്‍ക്കാണ് മംഗല്യസൗഭാഗ്യമൊരുക്കുന്നത്. അയ്യങ്കാളിയുടെ ശ്രീമൂലംപ്രജാസഭാപ്രവേശനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വധൂവരന്മാരുടെ വിവാഹവസ്ത്രങ്ങള്‍, താലിമാല, ഗൃഹോപകരണങ്ങള്‍ എന്നിവ കെ.പി.എം.എസ്. നല്‍കും. പുറമെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 50,000 രൂപ വീതം ഓരോ ജോഡിക്കും സ്ഥിരനിക്ഷേപമായി നല്‍കും.
'പരിണയ'ത്തില്‍ സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് മുഖ്യാതിഥി ആയിരിക്കും. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, തമ്പാനൂര്‍ ഇമാം പി.കെ.ഹംസ മൗലവി ഫാറൂഖി, ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

Subscribe to:
Posts (Atom)