കോട്ടയം:സ്ത്രീധനത്തിനും വിവാഹധൂര്‍ത്തിനുമെതിരെയുള്ള സന്ദേശവുമായി കെ.പി.എം.എസ്.നിര്‍ധനരായ യുവതീയുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന സമൂഹവിവാഹം 'പരിണയം' വ്യാഴാഴ്ച തിരുനക്കരയില്‍ നടക്കും.
12.30ന് തിരുനക്കര മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയില്‍ വച്ചാണ് വിവാഹം. ഒമ്പതു വധൂവരന്മാര്‍ക്കാണ് മംഗല്യസൗഭാഗ്യമൊരുക്കുന്നത്. അയ്യങ്കാളിയുടെ ശ്രീമൂലംപ്രജാസഭാപ്രവേശനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വധൂവരന്മാരുടെ വിവാഹവസ്ത്രങ്ങള്‍, താലിമാല, ഗൃഹോപകരണങ്ങള്‍ എന്നിവ കെ.പി.എം.എസ്. നല്‍കും. പുറമെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 50,000 രൂപ വീതം ഓരോ ജോഡിക്കും സ്ഥിരനിക്ഷേപമായി നല്‍കും.
'പരിണയ'ത്തില്‍ സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് മുഖ്യാതിഥി ആയിരിക്കും. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, തമ്പാനൂര്‍ ഇമാം പി.കെ.ഹംസ മൗലവി ഫാറൂഖി, ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

No comments:
Post a Comment