കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യം വെച്ച് കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്ന പി.കെ.ചാത്തൻ മാസ്റ്റർ 1970-ൽ സ്ഥാപിച്ച പ്രസ്ഥാനമാണ് കേരള പുലയർ മഹാ സഭ. 1968-ൽ ചാത്തൻ മാസ്റ്റർ ഒരേകോപന സമിതി ഉണ്ടാക്കുകയും കൊച്ചി തിരുവിതാം കൂർ മേഖലകളിലായി കിടന്നിരുന്ന രണ്ടു പുലയ സംഘങ്ങളെ ഏകോപിപ്പിച്ചു ഒറ്റ സംഘടനയായി പ്രവർത്തനം ആരംഭിക്കുകയും 70 ൽ കെ.പി.എം.എസ് രൂപീകരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നന്ദാവനം ആണ് ആസ്ഥാനം.
'കേരളത്തിൽ പുലയർ ഒരു സംഘടന' എന്ന ലക്‌ഷ്യം മുന്നിൽ വെച്ചു പ്രവർത്തിക്കുന്ന കെ.പി.എം.എസ് 2006 മുതൽ പ്രവർത്തന രംഗത്ത് സജീവമാകുകയും പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിൻ കീഴിൽ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അയ്യൻകാളി നയിച്ച കാർഷിക സമരത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2008 ഫെബ്രുവരി 14 ന് ഏറണാകുളം മറൈൻ ഡ്രൈവിൽ ജനലക്ഷങ്ങളെ അണിനിരത്തിയ 'ശതാബ്ദി സംഗമ'ത്തിലൂടെ കേരള രാഷ്ട്രീയത്തിൽ എൻ.എസ്.എസ്സും എസ്.എൻ.ഡി.പി.യും കഴിഞ്ഞാൽ മൂന്നാമത്തെ സമുദായ സമ്മർദ്ദ ഗ്രൂപ്പ് എന്ന നിലയിലെക്കുയരാൻ കെ.പി.എം.എസ്സിന് കഴിഞ്ഞു.
കെ.പി.എം.എസ്സിന്റെ പോഷക സംഘടനകളായ കെ.പി.എം.എഫ് (കേരള പുലയർ മഹിള ഫെഡറേഷൻ), കെ.പി.വൈ.എം (കേരള പുലയർ യൂത്ത് മൂവ്മെന്റ്), തരംഗം ബാലവേദി എന്നിവയും സജീവമായി പ്രവർത്തന രംഗത്തുണ്ട്. കൂടാതെ കേരളത്തിലെ എസ്.സി /എസ്.ടി.വിഭാഗങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗ സംയുക്ത സമിതിയുടെയും മുഖ്യ പങ്കാളിത്തവും കെ.പി.എം.എസ്സിനാണ്. അഖിലേന്ത്യാ തലത്തിൽ പട്ടിക വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്നതിനായി ഓൾ ഇന്ത്യ എസ്.സി.എസ്.ടി ആക്ഷൻ കൌൺസിലും പ്രവർത്തിക്കുന്നു.
എസ്.സി.എസ്.ടി. വിഭാഗങ്ങൾക്കു കൂടി പങ്കാളിത്തമുള്ള പഞ്ചമി സ്വയം സഹായ സംഘവും മഹാത്മാ അയ്യകാളി സ്മാരക ട്രസ്റ്റും കെ.പി.എം.എസ്സിന്റെ നേത്രുത്വത്തിൻ കീഴിൽ പ്രവർത്തിക്കുന്നു. നയലപം എന്ന പേരിൽ ഒരു മാഗസിനും കെ.പി.എം.എസ് പ്രസിദ്ധികരിക്കുന്നുണ്ട്.

കെ.പി.വൈ.എം.
കെ.പി.എം.എഫ്
പട്ടികജാതി പട്ടിക വർഗ്ഗ സംയുക്ത സമിതി
ഓൾ ഇന്ത്യ എസ്.സി.എസ്.ടി ആക്ഷൻ കൌൺസിൽ
പഞ്ചമി സ്വയം സഹായ സംഘം
അയ്യകാളി സ്മാരക ട്രസ്റ്റ്
നയലപം
No comments:
Post a Comment