06 December, 2014

സംവരണത്തെ തൊഴില്‍ദാന പദ്ധതിയായി കുറച്ചുകാണരുത് -പുന്നല ശ്രീകുമാര്‍

ആലുവ: ഭരണഘടന ഭാവനചെയ്തിട്ടുള്ള സംവരണം തൊഴില്‍ദാന പദ്ധതിയല്ലെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഓര്‍മിപ്പിച്ചു. കെപിഎംഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ അനുസ്മരണ സമ്മേളനം ആലുവ മഹാനാമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ തുല്യതയ്ക്കും അവസര സമത്വത്തിനും വേണ്ടിയുള്ള മാര്‍ഗമാണ് സംവരണം. അതിനെ തൊഴില്‍ദാന പദ്ധതിപോലെ ചുരുക്കി കാണാന്‍ ശ്രമിക്കുന്നത് സംവരണത്തിന്റെ അന്തസ്സത്ത ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍.കെ. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പി. സജീവ് കുമാര്‍, സെക്രേട്ടറിയറ്റംഗം ടി.എ. വേണു, മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുനന്ദ രാജന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രമേശ് പുന്നകാടന്‍, എം.ബി. രഘു, ജില്ലാ നേതാക്കളായ എന്‍.എ. കുഞ്ഞപ്പന്‍ മാസ്റ്റര്‍, അംബേദ്കര്‍ ജഗത് റോസ്, ബിന്ദു ശങ്കരന്‍, ശശികല രാമന്‍കുട്ടി, ബിന്ദു എ.കെ., സാജു വടാശ്ശേരി, ഷാജി കണ്ണന്‍, രജീഷ് പാലാഞ്ചേരി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment