നവമാധ്യമ രംഗത്തെ സമുദായ സാന്നിദ്ധ്യമായ പുലർവെട്ടം ബ്ലോഗ് അഞ്ചു മാസത്തിനുള്ളിൽ 10000 സന്ദർശകർ കവിഞ്ഞു . 2014 ഒക്ടോബാറിലാണ് ബ്ലോഗ് ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് പൂർണമായ പ്രവർത്തനത്തിലായത്.
അടിസ്ഥാന വിഭാഗങ്ങളുടെ ശാക്തീകരണ പ്രവർത്തനങ്ങളിൽ ഒരു പ്രൊമൊട്ടർ ആയി നില്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുലർവെട്ടം സ്ഥാപിതമാവുന്നത്. സന്ദർശകരുടെ എണ്ണം പതിനായിരം കവിയുന്നതോടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് കുറെക്കൂടെ ഉത്തവാദിത്വം വർദ്ധിച്ചിരിക്കുകയാണ്. കൂടുതൽ മികച്ച മാറ്റങ്ങൾക്കുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്. ആഗസ്റ്റ് മാസം 15 ന് ബ്ലോഗിൽ ചർച്ചാവേദി ആരംഭിക്കുന്നു. അടിസ്ഥാന വിഭാഗങ്ങങ്ങളെ അവരുടെ ചരിത്ര വർത്തമാനങ്ങളെ കുറിച്ചുള്ള ഗൌരവപൂർണമായ സംവാദങ്ങൾക്ക് ഇനി പുലർവെട്ടം വഴിയൊരുക്കും.
ബ്ലോഗ് ചില പ്രഥമ വിവരങ്ങൾ:
ബ്ലോഗ് ചില പ്രഥമ വിവരങ്ങൾ:
No comments:
Post a Comment