യുവ മിത്രമെ,
കേരളത്തിലെ അടിസ്ഥാനയുവതയുടെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് പ്രോജ്ജ്വലമായ നേതൃത്വം വഹിക്കുന്ന കരുത്തുറ്റ പ്രസ്ഥാനം
" കേരള പുലയര്‍ യൂത്ത് മൂവ്മെന്റിന്റെ 29 -)o സംസ്ഥാന സമ്മേളനം 2015 ആഗസ്റ്റ് 2ന് തിരുവല്ലയില്‍ തിരിതെളിയുകയാണ്
അറിവും തൊഴിലും അന്യമാവുന്ന നവ സാമൂഹിക ക്രമത്തില്‍ വിഷലിപ്തമായ ജീര്‍ണ്ണതകള്‍ ,സാമൂഹ്യ മനസുകളില്‍ പെരുകുമ്പോള്‍ അവയ്ക്കെതിരെ യുവമനസ്സുകളില്‍ " യുവജാഗ്രത"യുടെ പ്രതിരോധം തീര്‍ത്ത് അടിസ്ഥാന യുവത ഇന്ന് സ്വത്വബോധത്തിന്റെ തിരിച്ചറിവില്‍ സംഘശക്തിയുടെ കരുത്തില്‍ വിപ്ലവകരമായ മുന്നേറ്റപാതയിലാണ്
സമകാലിന സാമൂഹിക പരിസ്ഥിതിയില്‍ അടിസ്ഥാന യുവതയുടെ മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുവാന്‍ ഭൂതകാലം നല്കിയ പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാന്‍...
ഒത്തു ചേര്‍ന്ന ചിന്തകളും ഉള്‍ക്കാഴ്ചയുമായി കരുത്താര്‍ന്ന ചുവടുകളോടെ മുന്നേറുവാന്‍ നീതിയുടെ നവോത്ഥാന പോരാട്ടങ്ങള്‍ക്ക് വേദി ഉയര്‍ത്തി നമ്മുക്ക് ഒന്നായി ഒത്തു ചേരാം..
No comments:
Post a Comment