തൃശൂർ.സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് സമുദായങ്ങളുടെ പ്രാതിനിധ്യത്തെ സംബന്ധിക്കുന്ന പഠനം വേണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു. കെ.പി.എം.എസ്.തൃശൂർ ജില്ല ലയന സമ്മേളനവും സംവരണ സംരക്ഷണ കൺവൻഷനും ജോസഫ് മുണ്ടശേരി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥിതിവിവര കണക്കുകളുടെ പിൻബലമില്ലാതെ ഭരണഘടന വിരുദ്ധമായ തീരുമാനം കൈകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുളള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സാമൂഹിക
പിന്നോക്കാവസ്ഥയ്ക്കുള പരിഹാരം ആയിട്ടാണ് ഭരണഘടനയിൽ സംവരണം വിഭാവനം ചെയ്തി ട്ടുള്ളത് ഇതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. സാമ്പത്തിക പിന്നോക്കാവസ്ഥയേയും സാമൂഹിക പിന്നോക്കാവസ്ഥേയേയും ഉൾചേർത്ത് സംവരണത്തിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്നത് യുക്തിരഹിതമാണ്.സംവരണം വ്യക്തികൾക്കല്ല വിഭാഗങ്ങൾക്കാണെന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജില്ലാ പ്രസിഡന്റ് ശാന്താഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.ടി.എ.വേണു, അഡ്വ.എ.സനീഷ് കുമാർ, പി.എ.അജയഘോഷ്,സാബു കരിശേരി, സുഭാഷ് എസ്.കല്ലട, കെ.എസ്.രാജു, വി.ബാബു, കെ.സി.വേലായുധൻ, ടി.ആർ.ഉണ്ണിക്കണ്ണൻ, ടി.എസ്.ശിവരാമൻ, ടി.വി.ശശി, കെ.വി.കാർത്ത്യായനി, അഡ്വ.അജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.