പോസ്റ്റ് കാർഡ് പ്രതിഷേധം
ഭരണഘടന ശിൽപ്പി ഡോ: ബി.ആർ.അംബേദ്ക്കർ സ്മൃതി ദിനമായ ഡിസംബർ 6 ന്
സാമ്പത്തിക സംവരണത്തിനെതിരെ
കേരള ഗവർണ്ണർക്കും മുഖ്യ മന്ത്രിക്കും
10 ലക്ഷം പോസ്റ്റ് കാർഡിൽ നിവേദനം എഴുതി അയക്കുന്നു. പ്രധിഷേധം അലയടിക്കട്ടെ...
നാട്ടുവഴികളും ... ഗ്രാമങ്ങളും കടന്ന് ... അധികാര കേന്ദ്രങ്ങളിൽ എത്തട്ടെ
മണ്ണിന്റെ മക്കളുടെ പ്രതിഷേധാക്ഷരങ്ങൾ .... പോസ്റ്റ് കാർഡ് പ്രതിഷേധവുമായി ബന്ധപ്പെട്ടു സമരത്തിന്റെ തീവ്രത ബോധ്യപ്പെടുന്ന നിങ്ങൾ എടുക്കുന്ന ഫോട്ടോകൾ(കാർഡ് വാങ്ങുന്നത്... എഴുതുന്നത്... കുടുംബ സന്ദർശന ക്യാമ്പയിനുകൾ... കുടുംബാന്തരീക്ഷം... ചുറ്റുപാട്... എഴുതിയ കത്ത് കൂട്ടമായി പോസ്റ്റ് ഓഫീസിൽ എത്തി പോസ്റ്റ് ചെയ്യൽ...) എന്നിവയും കൂടാതെ എഴുതിയ ആളുടെ പേര് വിലാസം ഉൾപ്പെടുന്ന എല്ലാ പോസ്റ്റ് കാർഡുകൾ ഓരോന്നും ക്ലോസ്സപ്പ് ആയി എടുത്തു 98476 476 21 എന്ന നമ്പറിലേക്കു വാട്സ് ആപ്പ് ചെയ്യുക. അതല്ലേൽ mediakpms@gmail.com അല്ലെങ്കിൽ mediadesk3@gmail.com ലേക്ക് മെയിൽ ചെയ്യുക. അയക്കുന്ന എല്ലാ ഫോട്ടോയും ഓൺലൈൻ പ്ലാറ്റ് ഫോമിൽ പ്രസിദ്ധീകരിക്കുകയും അത് മുഖ്യ മന്ത്രി ഗവർണർ എന്നിവർക്ക് ഓൺലൈൻ ആയി അയച്ചു കൊടുക്കുകയും ചെയ്യും.
ഈ ജീവൻ മരണ പോരാട്ടം വിജയിപ്പിക്കുവാൻ എല്ലാവരും കഴിവിന്റെ പരമാവധി പരിശ്രമിക്കുക...
03 December, 2017
പോസ്റ്റ് കാർഡ് പ്രതിഷേധം ഭരണഘടന ശിൽപ്പി ഡോ: ബി.ആർ.അംബേദ്ക്കർ സ്മൃതി ദിനമായ ഡിസംബർ 6 ന്
Subscribe to:
Post Comments (Atom)
No comments:
Post a Comment