10 March, 2018

തെളളിയൂർ കാവ് വൃശ്ചികവാണിഭം ഉൽഘാടനം ചടങ്ങ് @ 16.11.2017


---------- Forwarded message ----------
From: pramod tgopal <pramodthynilkunnathil@gmail.com>
Date: 2017-11-17 8:20 GMT+05:30
Subject: തെളളിയൂർ കാവ് വൃശ്ചികവാണിഭം ഉൽഘാടനം ചടങ്ങ് @ 16.11.2017
To: pramod tgopal <pramodthynilkunnathil@gmail.com>, Pular Vettam <pularvettam@gmail.com>, Media Kpms <mediakpms@gmail.com>


മധ്യതിരുവിതാംകൂറിലെ ഏറ്റവും ജനകീയമായ ഒരു വാണിജ്യ വ്യാപാര മേളയാണ് തെളളിയൂർ വൃശ്ചിക വാണിഭം.വലിയ ഐതിഹ്യമുളള ഒരു മേളയാണ് വർഷങ്ങളായി ഇവിടെ നടന്നു വരുന്നത്.ഈ വാണിജ്യവുമായി ബന്ധപ്പെട്ട്  ഇവിടെ എത്തുന്ന പല സമൂഹങ്ങൾക്കും പൂർവകാലങ്ങളിൽ അവരുടെ പരിവേദനങ്ങൾ ദൈവങ്ങളോടുപോലും പറയുവാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അന്ന് അവരുടെ  അധ്വാനത്തിൻറെ അംശം ഭഗവതിയ്ക്ക് കാഴ്ചവയ്ക്കുന്നത് ഈ ക്ഷേത്ര മതിൽകെട്ടിനെ വെളിയിൽവച്ച് സമർപ്പിച്ച് ദേവിയോട് അഭ്യർത്ഥിച്ചു അനുഗ്രഹം വാങ്ങി അവർ മടങ്ങിയിരുന്നത്.പക്ഷേ ഇന്ന്  മതിൽകെട്ടുകൾക്ക് വെളിയിൽ നിന്ന എല്ലാ സമൂഹവും  ജാതിഭേദത്തിന്റെ വലയം ഭേദിച്ച് ശ്രീകോവിലിലേക്ക് കയറിയിരിക്കുന്നു.നമ്മുടെ രാജ്യത്തെ മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വലിയ മാറ്റങ്ങളാണെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളുടെ തീക്ഷ്ണമായ പോരാട്ടങ്ങളാണ് ഇതൊക്കെ ആർജ്ജിക്കാൻ കഴിഞ്ഞതെന്നും കെ പി എം എസ്സ്  ജനറൽ സെക്രട്ടറി ശ്രീകുമാർ.തെളളിയൂർ വൃശ്ചികവാണിഭം
ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ തിരുവല്ല  ദേവസ്വം അസി.കമ്മിഷണർ എസ്സ്. ആർ.സജിൻ, തെളളിയൂർ സബ് ഗ്രൂപ്പ് ഓഫീസർ എം .എസ്സ്. മുരളിധര വാര്യർ ,കെ പി എം എസ്സ്  ജില്ലാ സെക്രട്ടറി അജയൻ മക്കപ്പുഴ, കെ പി എം എസ്സ്  മല്ലപ്പള്ളി യൂണിയൻ സെക്രട്ടറി മനോജ് കുമാര സ്വാമി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



No comments:

Post a Comment