21 February, 2015

സാമൂഹികജീര്‍ണത കേരളത്തിന് അപമാനം -പുന്നല ശ്രീകുമാര്‍

കടുത്തുരുത്തി:പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിനെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കാത്തത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പ്രസ്താവിച്ചു. കെ.പി.എം.എസ്. കടുത്തുരുത്തി യൂണിയന്റെ 44-ാമത് വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എം.എസ്. കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എം.വി.കുട്ടപ്പന്‍ അധ്യക്ഷതവഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പുത്തന്‍കാലാ, യൂണിയന്‍ സെക്രട്ടറി ടി.കെ.ഉത്തമന്‍, പി.ജനാര്‍ദ്ദനന്‍, സാബു കാരിശ്ശേരി, അജിത്ത് കല്ലറ, ചെല്ലമ്മ ഗോപിനാഥ്, അനില്‍ കാരിക്കോട്, അജീഷ് പെരുവ, തങ്കമ്മ രവി, ഷാംജി സി.ജി. തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച ശാഖ, മികച്ച പഞ്ചമി എന്നിവയ്ക്കുള്ള ട്രോഫികളും എസ്.എസ്.എല്‍.സി. ഡിഗ്രി വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും വിതരണംചെയ്തു. സമ്മേളനത്തിന് മുന്നോടിയായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സാംസ്‌കാരികഘോഷയാത്രയും നടന്നു.

20 February, 2015

പട്ടികജാതി വികസനനയം രൂപവത്കരിക്കണം - കെ.പി.എം.എസ്‌

മല്ലപ്പള്ളി:പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കായി പട്ടികജാതി വികസന നയം രൂപവത്കരിക്കണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ പറഞ്ഞു. കെ.പി.എം.എസ്. മല്ലപ്പള്ളി താലൂക്ക് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയന്‍ പ്രസിഡന്റ് അനീഷ് മാന്താനം അധ്യക്ഷതവഹിച്ചു. എല്‍.രമേശ്, ആര്‍.രാജേഷ്‌കുമാര്‍, ടി.പ്രസാദ്, കെ.വി.സുരേഷ്‌കുമാര്‍, രാജന്‍ തോട്ടപ്പുഴ, പ്രതീപ്കുമാര്‍, എന്‍.സി. രാജപ്പന്‍, സി.പി. രവീന്ദ്രന്‍, പി.കെ.പൊന്നപ്പന്‍, വി.ജി.വിജയന്‍, ഇന്ദിരാരാജു, അനിതാ രാജേഷ്, അശോക്കുമാര്‍, യോഗിദാസ് കെ.ടി, രതീഷ് വായ്പൂര് എന്നിവര്‍ പ്രസംഗിച്ചു.

14 February, 2015

കേരളത്തില്‍ ഫ്യൂഡലിസം അനുവദിക്കില്ല - പുന്നല ശ്രീകുമാര്‍

നെടുമ്പാശേരി:സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ വാര്‍ത്തെടുത്ത കേരളത്തെ ഫ്യൂഡലിസം കൊണ്ട് മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. നെടുമ്പാശ്ശേരി യൂണിയന്‍ സമ്മേളനത്തോടനുബന്ധിച്ച്്്്് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് എ.സി. സുപ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ. വിദ്യാധരന്‍, പി. സജികുമാര്‍, ടി.എ. വേണു, ജില്ലാ പ്രസിഡന്റ് എം.കെ. വേണുഗോപാല്‍, പി.എ. ബിനു, ബിന്ദു ശങ്കരന്‍, പി.സി. ശിവന്‍, രാജമ്മ തങ്കപ്പന്‍, സുധീപന്‍, എം.പി. അബി, ബിന്ദു രാജു, കെ.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

13 February, 2015

കെ.പി.എം.എസ്. സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍

ആലപ്പുഴ:കെ.പി.എം.എസ്. സംസ്ഥാന സമ്മേളനം ഏപ്രില്‍ 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കും. ജില്ല കേന്ദ്രീകരിച്ചുള്ള പ്രകടനം, പൊതുസമ്മേളനം, ദളിത് സാഹിത്യസമ്മേളനം, ചരിത്രപ്രദര്‍ശനം, സര്‍ഗസന്ധ്യ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്വാഗതസംഘ രൂപവത്കരണയോഗം കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല, എം.കെ. വിജയന്‍, സി.സി. ബാബു, പി.ജനാര്‍ദ്ദനന്‍, സി.എ. പുരുഷോത്തമന്‍, സി.കെ. ബാബുരാജ്, വി.ശ്രീധരന്‍, പി.സജീവ് കുമാര്‍, സാബു കരിശ്ശേരി, ശശിധരന്‍ ചാരുംമൂട്, രമേശ് മണി എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളന വിജയത്തിനായി 1501 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി.
പുന്നല ശ്രീകുമാര്‍ (രക്ഷാ.), പി.കെ. രാജന്‍ (ചെയ.), സി.കെ. ബാബുരാജ് (വൈസ് ചെയ.), സി.സി. ബാബു (ജന.കണ്‍.), ബൈജു കലാശാല( സെക്ര.), എല്‍.രമേശന്‍ (ഖജാ.) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സംഘാടകസമിതി.

സിപിഎം നേതാക്കളുടെ മാനസികനില തെറ്റി: കെപിഎംഎസ്

കുന്നത്തൂര്‍: മലബാര്‍ മേഖലയില്‍ കെപിഎംഎസിന്റെ വളര്‍ച്ച കണ്ട് സിപിഎമ്മിന്റെ പല നേതാക്കള്‍ക്കും മാനസികനില തെറ്റിയിരിക്കുകയാണെന്ന് കെപിഎംഎസ് സംസ്ഥാനജനറല്‍സെക്രട്ടറി ബൈജു കലാശാല.
ശൂരനാട് തെക്ക് ഇരവിചിറ കെപിഎംഎസ് ശാഖയുടെ ഉദ്ഘാടനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിഎംഎസ് സമുദായ നേതാക്കളെ കൈകാര്യം ചെയ്യുമെന്നാണ് സിപിഎം നേതാവ് ഗോവിന്ദന്‍ മാസ്റ്ററിന്റെ പ്രസ്താവന. ഇത് മാനസികവിഭ്രാന്തിയുടെ മനോഗതമാണെന്നും അദ്ദേഹം പറഞ്ഞു. പുലയസമുദായത്തില്‍ നിന്നും മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ തിരികെ വന്നാല്‍ കെപിഎംഎസ് അവരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാഖാപ്രസിഡന്റ് ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം എന്‍.ജെ.ഉത്തമന്‍, ജില്ലാസെക്രട്ടറി ടി.എസ്.അജികുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീദേവി, പഞ്ചായത്തംഗം ബിജു രാജന്‍, ബിജെപി പട്ടികമോര്‍ച്ച നേതാവ് ഡി.സുഗതന്‍, ഗോപാലകൃഷ്ണന്‍, പി.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

11 February, 2015

കെ.പി.എം.എസ്. അങ്കമാലി യൂണിയന്‍ സമ്മേളനം

കാലടി:നവോത്ഥാന നായകര്‍ ഒരിക്കല്‍ കുഴിവെട്ടി മൂടിയ ദുഷിച്ച സാമൂഹിക ജീര്‍ണതകള്‍ തലപൊക്കി വരുന്നുവെന്നുള്ളത് നമ്മള്‍ ജാഗ്രതയോടെ കാണണമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.
കെ.പി.എം.എസ്. അങ്കമാലി യൂണിയന്‍ സമ്മേളനത്തിന്റെ ഭാഗമായി കാലടിയില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധഃസ്ഥിതന്‍ ഇരുന്ന കസേരയില്‍ ചാണകം കൊണ്ട് ശുദ്ധീകരണം നടത്തുന്ന നാടായി കേരളം മാറി.
യൂണിയന്‍ പ്രസിഡന്റ് പി.കെ. കുട്ടപ്പന്‍ അധ്യക്ഷനായി. ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ചവളര്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരന്‍, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു, പി.ടി. പോള്‍, ഇ.ടി. പൗലോസ്, കെ.പി.എം.എസ്. അസിസ്റ്റന്റ് സെക്രട്ടറി പി. സജീവ് കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം രമേശ് പുന്നക്കാടന്‍, ജില്ല പ്രസിഡന്റ് എം.കെ. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

06 February, 2015

കെ.പി.എം.എസ്. ഇരവിച്ചിറ ശാഖ ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട:അധഃസ്ഥിത ജനസമൂഹത്തിന്റെ മോചനത്തിനായി പോരാടിയ പരിഷ്‌കര്‍ത്താക്കള്‍ സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അവരെ ചില രാഷ്ട്രീയ-സമുദായിക സംഘടനകള്‍ സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുമെന്നും കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. ശൂരനാട് തെക്ക് ഇരവിച്ചിറ ടി.വി. സെന്റര്‍ കെ.പി.എം.എസ്. ശാഖയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീദേവി, അംഗം ബിജു രാജന്‍, ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍, ഡി.സുഗതന്‍, എം.ജെ.ഉത്തമന്‍, ശകുന്തള, സി.ഉദയസേനന്‍, രതീഷ് കെ.മണ്ണൂര്‍ക്കാവ്, ടി.രമേശന്‍, ജി.ഗോപകുമാര്‍, ബിന്ദു, ശരത്ചന്ദ്രബാബു, ശ്രീലാല്‍, രാജി സുധീഷ് എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്.ശ്രീകുമാര്‍ സ്വാഗതവും ട്രഷറര്‍ പ്രകാശ് നന്ദിയും പറഞ്ഞു.

19 January, 2015

പട്ടികജാതിക്കാര്‍ സ്വയംപര്യാപ്തത നേടണം- പുന്നല ശ്രീകുമാര്‍

വള്ളികുന്നം:സ്വയംപര്യാപ്തതയിലെത്താന്‍ പട്ടികജാതിസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കേരള പുലയര്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. മഹാസഭയും ഇലിപ്പക്കുളം പഞ്ചമി സ്വയംസഹായസംഘവും വിളവിറക്കിയ നെല്‍ക്കൃഷിയുടെ സംസ്ഥാനതല വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈരിക്കല്‍ പാടശേഖരത്തിലെ തരിശുകിടന്ന രണ്ട് ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. യോഗത്തില്‍ ഹരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല, ജില്ലാ സെക്രട്ടറി സി.ഡി. ബാബു, യൂണിയന്‍ സെക്രട്ടറി സുരേഷ് വെട്ടിക്കോട്, വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. രാജലക്ഷ്മി, കെ.ബി. ബാബുരാജ്, അഡ്വ. വി.ആര്‍. അജയഘോഷ്, ബിനുകുമാര്‍, എന്‍. മോഹന്‍കുമാര്‍, ജി. രാജീവ്കുമാര്‍, മനോജ് കീപ്പള്ളി, കെ.വി. അരവിന്ദാക്ഷന്‍, എസ്.എസ്. അഭിലാഷ്‌കുമാര്‍, കെ.ബി. രാജ്‌മോഹന്‍, കെ. മണിയമ്മ, ശ്രീരംഗം ശ്രീകുമാര്‍, ഗോപിനാഥന്‍ പിള്ള, വിജയന്‍, പി. സുധാകരന്‍, ഗീത, സന്ധ്യ രാജ്‌മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

10 January, 2015

യുവജാഗ്രത - yuvajagratha

സുഹൃത്തേ,

നിഷ്പക്ഷത ഒരു മിഥ്യാബോധമാണ്.
ഇന്ന്, ഒന്നിനും നിഷ്പക്ഷത പുലർത്താൻ കഴിയുന്നില്ല.
ഇവിടെ നിശബ്ദത
ഉപരിവർഗ്ഗ ചേഷ്ടകളോടുളള
തർക്കമുറ്റ അടിയറവും.
വർത്തമാനകാലം
മനുഷ്യാവസ്ഥയെ ചൊല്ലിയുളള ആധികൾ
കൈയൊഴിയുബോൾ
വർദ്ധിച്ച ഉത്തരവാദിത്തബോധമുളള
ഒരു യുവസമൂഹം
കാലത്തിന്റ്റെ അനിവാര്യതയാകുന്നു.
ധൈര്യവും പ്രതീക്ഷയുമുളള ഒരു സമൂഹത്തെയാണവർ പ്രതിനിധീകരിക്കേണ്ടത്.
സാമൂഹ്യജീവിതവും വ്യക്തിബന്ധങളും വിനാശകരമായ ചതുപ്പുകളിലേക്ക് വഴിതിരിച്ചുവിടുന്ന
അധികാര മേലാളന്മാർക്കെതിരെയുളള നിരന്തരമായ പോരാട്ടവും
വ്യവസ്ഥാപിത നിലപാടുകളോടുളള
വിയോജിപ്പുമാണ് ഇവിടെ പ്രതിധ്വനി കൊള്ളേണ്ടത്.
ദേശീയ യുവജന ദിനമായ
ജനുവരി 12 ന്
കേരളം ഒരു സർഗ്ഗ സമരത്തിന് സാക്ഷ്യമാവുകയാണ്.
യുവജാ(ഗത
ഭാരതത്തിന്റ്റെ ആധ്യാത്മിക - സാമൂഹ്യ ചരിത്രത്തിലെ
മേഘഗർജ്ജനമായിരുന്ന
സ്വാമി വിവേകാനന്ദന്റ്റെ 151-ആം ജയന്തി ദിനത്തിന്
കൂടുതല്‍ പ്രസക്തിയും സജീവതയും നൽകുന്ന ഈ
സമര മാതൃക
പ്രതിഷേധത്തിന്റ്റെ സാ(ബദായിക മാർഗ്ഗങൾക്കപ്പുറം
ചൂഷണത്തിന്റ്റെയും നിഷ്ഠൂരവാഴ്ചയുടെയും
വിന്യാസങൾ തകർത്തെറിയാൻ
ചിന്താശേഷി പണയപ്പെടുത്താത്ത
ക്ഷുഭിത യൗവനങളെ സജ്ജരാക്കും.
വിവേകാനന്ദന്റ്റെ ഉദ്ബോധനങൾക്ക് കാരണമായ ചിത്ത(ഭമത്തിലേക്ക് അനുദിനം ആഴ്ന്നുകൊണ്ടിരിക്കുന്ന
കേരള മനസ്സുകളിൽ
അർബുദംപോലെ പടർന്നുപിടിക്കുന്ന
സാമൂഹ്യ ജീർണ്ണതയ്ക്കെതിരെ
ജില്ലാ കേന്ദ്രങളിൽ സാമൂഹ്യ-സാംസ്കാരിക നായകർ പടയണി ചേരുബോൾ
ഗൗരവപൂർവ്വമായൊരു സംവാദത്തിനും
(കിയാത്മക വിമർശനങൾക്കും കേരളം വഴിതുറക്കും
എന്ന പ്രത്യാശയോടെ,

കെ. ടി. ധർമ്മജൻ
ജനറല്‍ സെക്രട്ടറി,
കെ പി വൈ എം

01 January, 2015

കെ.പി.എം.എസ്. പ്രവര്‍ത്തക യോഗം

പെരുമ്പാവൂര്‍:മതപരിവര്‍ത്തനം മതേതരത്വത്തിന് വെല്ലുവിളിയായെന്ന് കെപിഎംഎസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു.
എം.കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പി.ടി. ഷാജി, പി. സജീവ് കുമാര്‍, രാജഗോപാല്‍, എന്‍.എ. കുഞ്ഞപ്പന്‍, ഗോപി ചുണ്ടമല, ടി.വി. ശശി എന്നിവര്‍ പ്രസംഗിച്ചു.

ചർച്ചാവേദി

പ്രിയ സുഹൃത്തേ

പുലർവെട്ടം പതിവായി സന്ദർശിക്കുന്നെന്നറിയുന്നതിൽ സന്തോഷം.

കേവലം കാഴ്ചയ്ക്ക് അപ്പുറം. 
ഒരു ആശയ സംവാദ വേദിയായി
പുലർവെട്ടം മാറുകയാണ്.
നിങ്ങളുടെ ഗൌരവപൂർണമായ അഭിപ്രായങ്ങൾ 
ഇവിടെ രേഖപ്പെടുത്തിതന്നെ പോവുക.
ആശയത്തിന്റെ ഗംഭീര്യമോ 
അഭിപ്രായത്തിന്റെ ഉറവിടമോ അല്ല പ്രധാനം;
അത് നമ്മുക്കെന്ത് പ്രയോജനം ചെയ്യും എന്നതാണ്.

അപ്രധാനമായി ഒന്നുമില്ല. നിങ്ങളുടെ അഭിപ്രായങ്ങൾ
ഞങ്ങൾ വിലമതിക്കുന്നു. 
ഉപരിപ്ലവമായ ചർച്ചകൾക്ക് പുറകെ പായാതെ
നമ്മുടേത്‌ മാത്രമായ ഒരിടത്തിൽ നമ്മുക്ക് സംവദിക്കാം.

നിങ്ങളുടെ ഐഡി / പാസ്സ്‌വേർഡ്‌ ഉപയോഗിച്ചുമാത്രമേ
ഇവിടെ കമന്റ്സ് രേഖപ്പെടുത്താൻ കഴിയു.

എല്ലാ പോസ്റ്റുകൾക്കും അഭിപ്രായം രേഖപ്പെടുത്താൻ 
എല്ലാവർക്കും അനുവാദമുണ്ട്. 
Comments കോളം അല്ലെങ്കിൽ  Reply കോളം ക്ലിക്ക് ചെയ്തു  
നമ്മുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. 

വിശദമായ മറുപടി  ആഗ്രഹിക്കുന്നില്ലെങ്കിൽ  
"Like", "+1"  എന്നീ 
ബട്ടണുകൾ ഉപയോഗിക്കാവുന്നതാണ്. 

സുരക്ഷിതത്വത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യം 
കൊടുക്കുന്നത് കൊണ്ട് നമ്മുടെ യൂസർ ഐഡിയും പാസ്‌വേർഡും 
ഉപയോഗിച്ച് ലോഗിൻ ചെയ്‌താൽ മാത്രമേ അഭിപ്രായങ്ങൾ 
രേഖപ്പെടുത്താനുള്ള വിൻഡോ ആക്റ്റീവ് ആകൂ.  
നമ്മുടെ ഏതെങ്കിലും അക്കൗണ്ട്‌ -ഇമെയിൽ / ഫേസ് ബുക്ക്‌ etc- 
ഓപ്പണ്‍ ആയിരിക്കുമ്പോൾ ലോഗിൻ ചെയ്യാതെ തന്നെ 
അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. 

നമ്മുടെ ഐടെന്റിടി കാത്തു സൂക്ഷിച്ചു കൊണ്ട് തീര്ത്തും
ആരോഗ്യപരമായ ഒരു സംവാദത്തിനു ക്ഷണിച്ചു കൊണ്ട്

സ്നേഹപൂർവ്വം,
പുലർവെട്ടം ടീം

പുലർവെട്ടം എഴുത്തുകാരെ തേടുന്നു.

പുലർവെട്ടം എഴുത്തുകാരെ തേടുന്നു.  
നമ്മുടെ സമൂഹവുമായി 
ബന്ധപ്പെടുന്ന 
എന്തുമാവട്ടെ... 
നമ്മുടെ സമൂഹത്തിനു 
പ്രയോജനം ചെയ്യും എന്നുറപ്പുള്ള 
ഒരാശയമുണ്ടോ 
നിങ്ങളുടെ ഉള്ളിൽ?
അതൊരു കവിതയോ കഥയോ 
ചരിത്ര ലേഖനമോ ആയി 
എഴുതാനുള്ള ഭാഷയുണ്ടോ?
പങ്കുവെക്കാം നമ്മുക്ക് പുലർവെട്ടത്തിൽ. 
പകുത്തുനല്കാം...
ലോകമെങ്ങുമുള്ള നമ്മുടെ 
സഹോദരങ്ങൾക്കായ്... 
ഒരു തീപ്പൊരിമതിയാകും 
ചിലപ്പോൾ 
ഒരു ജനതയെ ആകെ 
ആവേശം കൊള്ളിക്കാൻ... 
ഒരു പുതിയ ചരിത്രം നിർമ്മിക്കാൻ... 
സംവേദനത്തിന്റെ 
ആ പുതുവഴികൾ താണ്ടാൻ 
നമ്മുക്കൊരേ താളമായ് 
ഇവിടെ ഒന്നിക്കാം...

Writer's Corner Membership

നമ്മുക്ക് സംവദിക്കാം.

പ്രിയ സുഹൃത്തേ

പുലർവെട്ടം പതിവായി
സന്ദർശിക്കുന്നെന്നറിയുന്നതിൽ
സന്തോഷം.

കേവലം
കാഴ്ചയ്ക്ക് അപ്പുറം.
ഒരു ആശയ സംവാദ വേദിയായി
പുലർവെട്ടം മാറുകയാണ്.
നിങ്ങളുടെ ഗൌരവപൂർണമായ
അഭിപ്രായങ്ങൾ
ഇവിടെ രേഖപ്പെടുത്തിതന്നെ പോവുക.
ആശയത്തിന്റെ ഗംഭീര്യമോ
അഭിപ്രായത്തിന്റെ ഉറവിടമോ
അല്ല പ്രധാനം;
അത് നമ്മുക്കെന്ത് പ്രയോജനം ചെയ്യും
എന്നതാണ്.

അപ്രധാനമായി ഒന്നുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ
ഞങ്ങൾ വിലമതിക്കുന്നു.
ഉപരിപ്ലവമായ ചർച്ചകൾക്ക്
പുറകെ പായാതെ
നമ്മുടേത്‌ മാത്രമായ ഒരിടത്തിൽ
നമ്മുക്ക് സംവദിക്കാം.

നിങ്ങളുടെ ഐഡി / പാസ്സ്‌വേർഡ്‌
ഉപയോഗിച്ചുമാത്രമേ
ഇവിടെ കമന്റ്സ്
രേഖപ്പെടുത്താൻ കഴിയു.

നമ്മുടെ ഐടെന്റിടി
കാത്തു സൂക്ഷിച്ചു കൊണ്ട്
തീര്ത്തും
ആരോഗ്യപരമായ ഒരു സംവാദത്തിനു
ക്ഷണിച്ചു കൊണ്ട്

സ്നേഹപൂർവ്വം,
പുലർവെട്ടം ടീം.
പ്രിയ സുഹൃത്തേ 

പുലർവെട്ടം പതിവായി 
സന്ദർശിക്കുന്നെന്നറിയുന്നതിൽ 
സന്തോഷം.

കേവലം 
കാഴ്ചയ്ക്ക് അപ്പുറം.
ഒരു ആശയ സംവാദ വേദിയായി 
പുലർവെട്ടം മാറുകയാണ്.
നിങ്ങളുടെ ഗൌരവപൂർണമായ 
അഭിപ്രായങ്ങൾ 
ഇവിടെ രേഖപ്പെടുത്തിതന്നെ പോവുക.
ആശയത്തിന്റെ ഗംഭീര്യമോ 
അഭിപ്രായത്തിന്റെ ഉറവിടമോ 
അല്ല പ്രധാനം; 
അത് നമ്മുക്കെന്ത് പ്രയോജനം ചെയ്യും 
എന്നതാണ്.

അപ്രധാനമായി ഒന്നുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ  
ഞങ്ങൾ വിലമതിക്കുന്നു.
ഉപരിപ്ലവമായ ചർച്ചകൾക്ക് 
പുറകെ പായാതെ 
നമ്മുടേത്‌ മാത്രമായ ഒരിടത്തിൽ 
നമ്മുക്ക് സംവദിക്കാം.

നിങ്ങളുടെ ഐഡി / പാസ്സ്‌വേർഡ്‌ 
ഉപയോഗിച്ചുമാത്രമേ 
ഇവിടെ കമന്റ്സ് 
രേഖപ്പെടുത്താൻ കഴിയു.

നമ്മുടെ ഐടെന്റിടി 
കാത്തു സൂക്ഷിച്ചു കൊണ്ട് 
തീര്ത്തും 
ആരോഗ്യപരമായ ഒരു സംവാദത്തിനു 
ക്ഷണിച്ചു കൊണ്ട് 

സ്നേഹപൂർവ്വം,
പുലർവെട്ടം ടീം.