നെടുമ്പാശേരി:സാമൂഹിക പരിഷ്കര്‍ത്താക്കള്‍ വാര്‍ത്തെടുത്ത കേരളത്തെ ഫ്യൂഡലിസം കൊണ്ട് മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. നെടുമ്പാശ്ശേരി യൂണിയന് സമ്മേളനത്തോടനുബന്ധിച്ച്്്്് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് എ.സി. സുപ്രന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ. വിദ്യാധരന്, പി. സജികുമാര്‍, ടി.എ. വേണു, ജില്ലാ പ്രസിഡന്റ് എം.കെ. വേണുഗോപാല്‍, പി.എ. ബിനു, ബിന്ദു ശങ്കരന്, പി.സി. ശിവന്, രാജമ്മ തങ്കപ്പന്, സുധീപന്, എം.പി. അബി, ബിന്ദു രാജു, കെ.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment