മല്ലപ്പള്ളി:പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കായി പട്ടികജാതി വികസന നയം രൂപവത്കരിക്കണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന് പറഞ്ഞു. കെ.പി.എം.എസ്. മല്ലപ്പള്ളി താലൂക്ക് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയന് പ്രസിഡന്റ് അനീഷ് മാന്താനം അധ്യക്ഷതവഹിച്ചു. എല്‍.രമേശ്, ആര്.രാജേഷ്കുമാര്‍, ടി.പ്രസാദ്, കെ.വി.സുരേഷ്കുമാര്‍, രാജന് തോട്ടപ്പുഴ, പ്രതീപ്കുമാര്, എന്‍.സി. രാജപ്പന്, സി.പി. രവീന്ദ്രന്, പി.കെ.പൊന്നപ്പന്, വി.ജി.വിജയന്, ഇന്ദിരാരാജു, അനിതാ രാജേഷ്, അശോക്കുമാര്, യോഗിദാസ് കെ.ടി, രതീഷ് വായ്പൂര് എന്നിവര്‍ പ്രസംഗിച്ചു.
20 February, 2015
പട്ടികജാതി വികസനനയം രൂപവത്കരിക്കണം - കെ.പി.എം.എസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment