17 November, 2017

സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം - പുന്നല ശ്രീകുമാര്‍

കോട്ടയം - ഭരണഘടന ഉറപ്പുനല്‍കുന്ന സാമുദായിക സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍തിരിയണം എന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ദേവസ്വം ബോര്‍‍ഡ്.  റിക്രൂട്ട്മെന്‍റ് ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള നിയമനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സംവരണ മാനദണ്ഡത്തില്‍ പിന്നോക്ക - പട്ടിക വിഭാഗങ്ങള്‍ക്ക് നേരിയ വര്‍ദ്ധനവു വരുത്തിയെങ്കിലും , സംവരണത്തിന്‍റെ അന്തസത്തയും അടിത്തറയും ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ സാന്പത്തിക സംവരണ നിലപാട് ദുരൂഹവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ്.

മുന്നോക്ക വിഭാഗങ്ങള്‍ കൈയ്യാളുന്ന ദേവസ്വം മേഖലയില്‍ സാമൂഹ്യ നീതി ഉറപ്പാക്കാന്‍ അഹിന്ദുക്കള്‍ക്കുള്ള 18 ശതമാനം സംവരണം പ്രാതിനിത്യമില്ലാത്ത പിന്നോക്ക പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കി മാതൃക കാട്ടേണ്ടുന്ന ഘട്ടത്തിലാണ് മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണ അടിസ്ഥാനത്തില്‍ വീണ്ടും അവസരങ്ങള്‍ നല്‍കി അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

ഒരു ജനവിഭാഗത്തെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത് അവരുടെ സാന്പത്തികമായ പിന്നോക്കാവസ്ഥ കൊണ്ടായിരുന്നില്ല. അയിത്തത്തിന്‍രെ ദുരന്തഫലങ്ങള്‍ അനുഭവിച്ചിരുന്ന ജാതി വിഭാഗങ്ങള്‍ക്ക് അവസര സമത്വ വും രാഷ്ട്രീയ തുല്യതയും ഉറപ്പുവരുത്തുന്ന പരിരക്ഷയും പരിഹാരവുമാണ് സംവരണം. അത് ഇല്ലാതാക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കുവാന്‍ സംഘടന തയ്യാറാകും.

സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളതും ഭരണഘടനാ ഭേദഗതിക്കായി കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ളതുമായ സാന്പത്തിക സംവരണ നിലപാട് ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമോണോ എന്നത് വ്യക്തമാക്കണം. രാഷ്ടീയ നേട്ടങ്ങള്‍ക്ക് വേണ്ടി പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാ പരിരക്ഷയെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ സമാന ചിന്താഗതിക്കാരുമായി യോജിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും.

പത്രസമ്മേളനത്തില്‍ പുന്നല ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി, കെ.പി.എം.എസ്), അഡ്വ.എ.സനീഷ് കുമാര്‍(വൈസ്.പ്രസിഡന്‍റ്, കെ.പി.എം.എസ്.), അജിത് കല്ലറ (ജില്ലാ പ്രസിഡന്‍റ്, കെ.പി.എം.എസ്) എന്നിവര്‍ പങ്കെടുത്തു.

വീഡിയോ

16 November, 2017

സമൂഹമാധ്യമങ്ങളിലേയ്ക്ക് പത്ര വാർത്തകൾ നൽകുന്ന സഹോദരങ്ങളുടെ ശ്രദ്ധയ്ക്ക്

     നിങ്ങൾ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തു അയക്കുന്ന വാർത്തകൾ തൊട്ടടുത്ത കമ്പ്യൂട്ടർ സെന്ററിൽ കൊണ്ട് പോയി 300 റെസൊല്യൂഷനിൽ സ്കാൻ ചെയ്തു mediakpms@gmail.com, pularvettam@gmail.com എന്ന ഐഡികളിലേയ്ക്ക് നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറും  സഹിതം മെയിൽ കൂടി ചെയ്യുക. നാളെകളിൽ സംഘടിപ്പിക്കുന്ന kpms ചരിത്ര എക്സിബിഷനിൽ അവ ഉൾപ്പെടുത്തുന്നതാണ്
- മീഡിയ ടീം - കെപിഎംഎസ്

14 November, 2017

രംഗവേദികളുടെ കലാകാരന്‍ സുജിയണ്ണന്‍ വിടവാങ്ങി



തിരുവനന്തപുരം : കെ.പി.എം.എസ്  വേദികളിലെ കലാ സാന്നിദ്ധ്യമായിരുന്നു സുജിയണ്ണൻ വിടവാങ്ങി. സുജി ഒരുക്കിയ രംഗവേദികളും കലാരൂപങ്ങളും കമാനങ്ങളും ലാളിത്യം കൊണ്ടും പെർഫെക്ഷൻ കൊണ്ടും എന്നും വേറിട്ട് നിന്നു. 2008-ഫെബ്രുവരി 14 ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കപ്പെട്ട ശതാബ്ദി സംഗമം മുതല്‍ 2017 ആഗസ്റ്റ് മാസം തൃശൂരില്‍ നടന്ന 46-ാം സംസ്ഥാന സമ്മേളനം വരെയുള്ള വേദികളില്‍ സുജി തന്‍റെ കൈയ്യൊപ്പു ചാര്‍ത്തി. ഈ കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട പത്രവാര്‍ത്തകളില്‍ സുജി തീര്‍ത്ത മിഴിവാര്‍ന്ന ബാക്ക് ഡ്രോപ്പുകള്‍ തിളങ്ങി നിന്നു. പ്രശസ്തി ആഗ്രഹിക്കാതെ എന്നും സുജി രംഗവേദിക്കു പിന്നിൽ തന്റെ കലാസൃഷ്ടികളുടെ പൂർണതയ്ക്ക് വേണ്ടി ജീവിതം ചെലവഴിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് തീര്‍ത്ത നഷ്ടം ചെറുതല്ല. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരിക്കെയാണ് മരണം.  എല്ലാവരും സ്നേഹത്തോടെ സുജിയണ്ണന്‍ എന്ന് വിളിച്ചിരുന്ന സുജിയുടെ അകാലത്തിലുള്ള വേര്‍പാടില്‍ കെ.പി.എം.എസിനോടൊപ്പം മീഡിയ ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

സുജിയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ കലാസൃഷ്ടികള്‍:

















ശിശുദിനത്തിന് വൈറലായി പ്ളക്കാര്‍ഡ് ഏന്തിയ ബാലികയുടെ ചിത്രം

തിരുവനന്തപുരം : ശിശുദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയ ചിത്രം ഒറ്റദിനം കൊണ്ട് കണ്ടത് പതിനായിരങ്ങള്‍.  കെ.പി.വൈ.എം.തിരുവനന്തപുരത്ത് മന്ത്രി മാത്യു.ടി.തോമസിന്‍റെ വസതിയിലേയ്ക്ക് സംഘടിപ്പിച്ച മാര്‍ച്ചിലെത്തിയ ബാലികയാണ്താരം.

കെ.പി.എം.എസ് മായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ മുന്‍സിഫ് കോര്‍ട്ടില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി വ്യവഹാരം നടന്നു വന്നിരുന്ന ഒ.എസ്.685/2010 നം.കേസ് 2017 ജൂലൈ 4 ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി  പുന്നല ശ്രീകുമാറിന് അനുകൂലമായി വിധി പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ നിയമപ്രകാരം തെരഞ്ഞെടുക്കപ്പെടുകയും, കോടതിവിധിയിലൂടെ സംരക്ഷിക്കപ്പെടുകയും ചെയ്ത പുന്നല ശ്രീകുമാറിനും അദ്ദേഹം നയിക്കുന്ന സംഘടനയ്ക്കും മാത്രമെ കെ.പി.എം.എസിന്‍റെ ഔദ്യോഗിക പദവികള്‍  ഉപയോഗിക്കുവാനും സംഘടനയുടെ രേഖകള്‍, പതാക മുതലായവ ഉപയോഗിക്കുവാനും അധികാരമുള്ളു. 

എന്നാല്‍ ബഹു.കോടതി വിധിയെ മറികടന്ന്  വിമതപക്ഷം സംഘടിപ്പിച്ച പരിപാടിയിൽ രേഖാമൂലം അറിയിച്ചിട്ടും  മന്ത്രി മാത്യു ടി.തോമസ്  പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലേയ്ക്ക് കെ.പി.വൈ.എം.മാര്‍ച്ച് സംഘടിപ്പിച്ചത്. 

കെ.പി.എം.എസിന്‍റെ യുവജനവിഭാഗമായ കെ.പി.വൈ.എം.സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ മാവേലിക്കരയില്‍  നിന്നും പങ്കെടുത്ത അഖിലേഷിന്‍റെയും(യൂണിയന്‍ കമ്മിറ്റി അംഗം) ശ്രീകലാദേവിയുടെയും (യൂണിയന്‍ പ്രസിഡന്റ്)  മകള്‍ അഷ്ടമി -യാണ് ഒറ്റദിനം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കുരുന്ന് പോരാളി... തങ്ങളുടെ  പ്രൊഫൈല്‍ ചിത്രമാക്കി മാറ്റി കൊണ്ടാണ് കൂടുതലാളുകളും അഷ്ടമിയെന്ന ഈ കൊച്ചു മിടുക്കിയെ നവമാധ്യമങ്ങളിലൂടെ പ്രശസ്തയാക്കിയത്.

ഫോട്ടോ: പ്രവീണ്‍ ദിവാകര്‍-മൈനാഗപ്പള്ളി

കെ.പി.വൈ.എം.പ്രതിഷേധ മാര്‍ച്ച് നടത്തി

തിരുവനന്തപുരം, 13 നവംബര്‍ 2017 : കെ.പി.വൈ.എം.സംസ്ഥാനകമ്മിറ്റി ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി.തോമസിന്‍റെ ഔദ്യോഗിക വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് വി.ശ്രീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.വഞ്ചിയൂര്‍ കോടതി വിധിയിലൂടെ പുറത്താക്കപ്പെട്ട വിമതര്‍ നടത്തുന്ന  പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി കൂട്ടുനില്‍ക്കുകയാണ് ആരോപിച്ചായിരുന്നു മാര്‍ച്ച്.
മാനവീയം വീഥിയില്‍ നിന്നായിരുന്നു മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ കെ..പി.വൈ.എം. സംസ്ഥാന പ്രസി‍ഡന്‍റ് അനില്‍ ബഞ്ചമന്‍പാറ അധ്യക്ഷനായി ജനറല്‍ സെക്രട്ടറി സുഭാഷ് കല്ലട, അനില്‍ കാരിക്കോട്, കൊണ്ടോട്ടിയില്‍ മണികണ്ഠന്‍, അനൂപ് കെ.കുട്ടപ്പന്‍, പി.കെ.ബിജു, അരുണ്‍ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.​














13 November, 2017

ശ്യാംകുമാറേ, വരിക. വന്നീ കാര്‍ഡ് കൈപ്പറ്റുക.

പൂത്തോട്ട 13 നവം 2017 : പാലക്കാട്തൊളിക്കോട് പഞ്ചായത്തിലുള്ള ശ്യം കുമാര്‍ എന്തിനാണ് എറണാകുളത്ത് പൂത്തോട്ടയില്‍ വന്നതെന്നറിയില്ല. ചായക്കടയില്‍ അദ്ദേഹം മറന്നു വെച്ച തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചു വാങ്ങാനെങ്കിലും ശ്യാം കുമാര്‍ വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് ചായക്കടക്കാരന്‍ രാമേട്ടന്‍. രണ്ടുദിവസം മുന്പാണ് രാമേട്ടന് ചായക്കടയിലെ മേശക്കടിയില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് കളഞ്ഞു കിട്ടിയത്. അപ്പോള്‍ തന്നെ കാര്‍ഡ് സുഹൃത്തും കെ.പി.എം.എസ് പ്രവര്‍ത്തകനുമായ അനില്‍കുമാറിനെ ഏല്‍പ്പിച്ചു. അനില്‍ അപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേയ്ക്ക് ഷെയര്‍ ചെയ്ത്. കാര്‍ഡിന്‍റെ ഉടമ ഈ വിവരം എങ്ങനെയും അറിയും എന്ന വിശ്വാസത്തിലാണ് അനില്‍. എന്തായാലും പുലര്‍വെട്ടവും ആ ഉദ്യമത്തില്‍ പങ്കാളിയാകുന്നു. ശ്യാംകുമാറേ എത്രയും വേഗം വരിക. വന്നീ തിരച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുക.


കെപിഎംസ് മാർച്ച്‌ പത്രവാർത്തകൾ

12 November, 2017

നിയമ വ്യവസ്ഥ മാനിക്കാത്തവരുടെ സ്ഥാനം ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ : പുന്നല ശ്രീകുമാര്‍


പത്തനംതിട്ട 11 നവംബര്‍ 2017: നിയമ വ്യവസ്ഥ മാനിക്കാത്തവരുടെ സ്ഥാനം ചരിത്രത്തിൽ ചവറ്റുകുട്ടയിലാണെന്ന് കെ പി എം എസ്സ്  ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.ജലവിഭവ വകുപ്പ് മന്ത്രി  മാത്യു ടി തോമസിന്റെ തിരുവല്ല ഓഫീസിലേക്ക് കെ പി എം എസ്സ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടതി വിധിയെ മറികടന്നു കെ പി എം എസ്സ്  വിമതപക്ഷം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കരുതെന്ന് രേഖാമൂലം അറിയിച്ചിട്ടും , മന്ത്രി അത് അവഗണിച്ചു പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർ നടത്തുന്ന നിയമലംഘനങ്ങൾ സമൂഹം ഗൗരവമായി കാണേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.രാവിലെ 11 മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നിന്നും 5000 ലധികം വരുന്ന പ്രവർത്തകർ നഗരം ചുറ്റി നടത്തിയ പ്രതിഷേധപ്രകടനം  കോടതിയുടെ മുൻവശത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് രാജൻ തോട്ടപ്പുഴശേരി അധ്യക്ഷത വഹിക്കുകയും , ജില്ലാ സെക്രട്ടറി അജയ് കുമാർ മക്കപ്പുഴ സ്വാഗതം പറഞ്ഞു.സെക്രട്ടറിയേററ് അംഗം ടി. എസ്സ് .രജി കുമാർ , സുജ സതീഷ് , അനിൽ ബഞ്ചമിൻപാറ , റ്റി. കെ.ഭാസ്കരൻ  , എം.സി.രാജപ്പൻ , അനിൽ അമിക്കുളം  തുടങ്ങിയവർ പ്രകടനത്തിനെ നേതൃത്വം നല്കി.

-ടി.ജി.പ്രമോദ്, മീഡിയ


ഫോട്ടോ : മണിലാല്‍ ചവറ