തിരുവനന്തപുരം : ശിശുദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയ ചിത്രം ഒറ്റദിനം കൊണ്ട് കണ്ടത് പതിനായിരങ്ങള്‍. കെ.പി.വൈ.എം.തിരുവനന്തപുരത്ത് മന്ത്രി മാത്യു.ടി.തോമസിന്റെ വസതിയിലേയ്ക്ക് സംഘടിപ്പിച്ച മാര്‍ച്ചിലെത്തിയ ബാലികയാണ്താരം.
കെ.പി.എം.എസ് മായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ മുന്‍സിഫ് കോര്‍ട്ടില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി വ്യവഹാരം നടന്നു വന്നിരുന്ന ഒ.എസ്.685/2010 നം.കേസ് 2017 ജൂലൈ 4 ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിന് അനുകൂലമായി വിധി പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ നിയമപ്രകാരം തെരഞ്ഞെടുക്കപ്പെടുകയും, കോടതിവിധിയിലൂടെ സംരക്ഷിക്കപ്പെടുകയും ചെയ്ത പുന്നല ശ്രീകുമാറിനും അദ്ദേഹം നയിക്കുന്ന സംഘടനയ്ക്കും മാത്രമെ കെ.പി.എം.എസിന്റെ ഔദ്യോഗിക പദവികള്‍ ഉപയോഗിക്കുവാനും സംഘടനയുടെ രേഖകള്‍, പതാക മുതലായവ ഉപയോഗിക്കുവാനും അധികാരമുള്ളു.
എന്നാല്‍ ബഹു.കോടതി വിധിയെ മറികടന്ന് വിമതപക്ഷം സംഘടിപ്പിച്ച പരിപാടിയിൽ രേഖാമൂലം അറിയിച്ചിട്ടും മന്ത്രി മാത്യു ടി.തോമസ് പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് കെ.പി.വൈ.എം.മാര്‍ച്ച് സംഘടിപ്പിച്ചത്.
കെ.പി.എം.എസിന്റെ യുവജനവിഭാഗമായ കെ.പി.വൈ.എം.സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ മാവേലിക്കരയില്‍ നിന്നും പങ്കെടുത്ത അഖിലേഷിന്റെയും(യൂണിയന് കമ്മിറ്റി അംഗം) ശ്രീകലാദേവിയുടെയും (യൂണിയന് പ്രസിഡന്റ്) മകള്‍ അഷ്ടമി -യാണ് ഒറ്റദിനം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കുരുന്ന് പോരാളി... തങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കി മാറ്റി കൊണ്ടാണ് കൂടുതലാളുകളും അഷ്ടമിയെന്ന ഈ കൊച്ചു മിടുക്കിയെ നവമാധ്യമങ്ങളിലൂടെ പ്രശസ്തയാക്കിയത്.
ഫോട്ടോ: പ്രവീണ്‍ ദിവാകര്‍-മൈനാഗപ്പള്ളി
ഫോട്ടോ: പ്രവീണ്‍ ദിവാകര്‍-മൈനാഗപ്പള്ളി
No comments:
Post a Comment