13 November, 2017

ശ്യാംകുമാറേ, വരിക. വന്നീ കാര്‍ഡ് കൈപ്പറ്റുക.

പൂത്തോട്ട 13 നവം 2017 : പാലക്കാട്തൊളിക്കോട് പഞ്ചായത്തിലുള്ള ശ്യം കുമാര്‍ എന്തിനാണ് എറണാകുളത്ത് പൂത്തോട്ടയില്‍ വന്നതെന്നറിയില്ല. ചായക്കടയില്‍ അദ്ദേഹം മറന്നു വെച്ച തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചു വാങ്ങാനെങ്കിലും ശ്യാം കുമാര്‍ വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് ചായക്കടക്കാരന്‍ രാമേട്ടന്‍. രണ്ടുദിവസം മുന്പാണ് രാമേട്ടന് ചായക്കടയിലെ മേശക്കടിയില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് കളഞ്ഞു കിട്ടിയത്. അപ്പോള്‍ തന്നെ കാര്‍ഡ് സുഹൃത്തും കെ.പി.എം.എസ് പ്രവര്‍ത്തകനുമായ അനില്‍കുമാറിനെ ഏല്‍പ്പിച്ചു. അനില്‍ അപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേയ്ക്ക് ഷെയര്‍ ചെയ്ത്. കാര്‍ഡിന്‍റെ ഉടമ ഈ വിവരം എങ്ങനെയും അറിയും എന്ന വിശ്വാസത്തിലാണ് അനില്‍. എന്തായാലും പുലര്‍വെട്ടവും ആ ഉദ്യമത്തില്‍ പങ്കാളിയാകുന്നു. ശ്യാംകുമാറേ എത്രയും വേഗം വരിക. വന്നീ തിരച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുക.


No comments:

Post a Comment