തിരുവനന്തപുരം, 13 നവംബര്‍ 2017 : കെ.പി.വൈ.എം.സംസ്ഥാനകമ്മിറ്റി ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി.തോമസിന്‍റെ ഔദ്യോഗിക വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് വി.ശ്രീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.വഞ്ചിയൂര്‍ കോടതി വിധിയിലൂടെ പുറത്താക്കപ്പെട്ട വിമതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി കൂട്ടുനില്‍ക്കുകയാണ് ആരോപിച്ചായിരുന്നു മാര്‍ച്ച്.
മാനവീയം വീഥിയില്‍ നിന്നായിരുന്നു മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ കെ..പി.വൈ.എം. സംസ്ഥാന പ്രസിഡന്‍റ് അനില്‍ ബഞ്ചമന്‍പാറ അധ്യക്ഷനായി ജനറല്‍ സെക്രട്ടറി സുഭാഷ് കല്ലട, അനില്‍ കാരിക്കോട്, കൊണ്ടോട്ടിയില്‍ മണികണ്ഠന്‍, അനൂപ് കെ.കുട്ടപ്പന്‍, പി.കെ.ബിജു, അരുണ്‍ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment