12 November, 2017

നിയമ വ്യവസ്ഥ മാനിക്കാത്തവരുടെ സ്ഥാനം ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ : പുന്നല ശ്രീകുമാര്‍


പത്തനംതിട്ട 11 നവംബര്‍ 2017: നിയമ വ്യവസ്ഥ മാനിക്കാത്തവരുടെ സ്ഥാനം ചരിത്രത്തിൽ ചവറ്റുകുട്ടയിലാണെന്ന് കെ പി എം എസ്സ്  ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.ജലവിഭവ വകുപ്പ് മന്ത്രി  മാത്യു ടി തോമസിന്റെ തിരുവല്ല ഓഫീസിലേക്ക് കെ പി എം എസ്സ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടതി വിധിയെ മറികടന്നു കെ പി എം എസ്സ്  വിമതപക്ഷം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കരുതെന്ന് രേഖാമൂലം അറിയിച്ചിട്ടും , മന്ത്രി അത് അവഗണിച്ചു പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർ നടത്തുന്ന നിയമലംഘനങ്ങൾ സമൂഹം ഗൗരവമായി കാണേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.രാവിലെ 11 മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നിന്നും 5000 ലധികം വരുന്ന പ്രവർത്തകർ നഗരം ചുറ്റി നടത്തിയ പ്രതിഷേധപ്രകടനം  കോടതിയുടെ മുൻവശത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് രാജൻ തോട്ടപ്പുഴശേരി അധ്യക്ഷത വഹിക്കുകയും , ജില്ലാ സെക്രട്ടറി അജയ് കുമാർ മക്കപ്പുഴ സ്വാഗതം പറഞ്ഞു.സെക്രട്ടറിയേററ് അംഗം ടി. എസ്സ് .രജി കുമാർ , സുജ സതീഷ് , അനിൽ ബഞ്ചമിൻപാറ , റ്റി. കെ.ഭാസ്കരൻ  , എം.സി.രാജപ്പൻ , അനിൽ അമിക്കുളം  തുടങ്ങിയവർ പ്രകടനത്തിനെ നേതൃത്വം നല്കി.

-ടി.ജി.പ്രമോദ്, മീഡിയ


ഫോട്ടോ : മണിലാല്‍ ചവറ

No comments:

Post a Comment