29 February, 2012

നാരായണ പണിക്കര്‍ക്ക് കെ.പി.എം.എസ്സിന്റെ സ്നേഹാദരങ്ങള്‍...


കേരളത്തില്‍ സാമുദായിക രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമായ പി.കെ.നാരായണ പണിക്കരുടെ ദേഹവിയോഗത്തില്‍  പുന്നല ശ്രീകുമാര്‍ (കെ.പി.എം.എസ് രക്ഷാധികാരി ),  പി.കെ.രാജന്‍ (കെ.പി.എം.എസ് പ്രസിഡണ്ട്‌), ബൈജു കലാശാല (ജനറല്‍ സെക്രട്ടറി ), ആര്‍ പ്രസന്നന്‍ (ഖജാന്‍ജി ), ശാന്ത ഗോപാലന്‍ (കെ.പി.എം.എഫ് ജനറല്‍ സെക്രട്ടറി ), സി സി ബാബു (കെ.പി.വൈ.എം ജനറല്‍ സെക്രട്ടറി), എ സനീഷ് കുമാര്‍ (കെ പി വൈ എം പ്രസിടന്റ്റ്) എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.


പി.കെ നാരായണപ്പണിക്കര്‍
സാമുദായിക നീതിക്കുവേണ്ടി പൊരുതിയ നേതാവ്
മന്നത്ത് പദ്മനാഭനുശേഷം ഏറ്റവും കൂടുതല്‍കാലം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് നാരായണ പണിക്കര്‍. മന്നത്തു പത്മനാഭനെപ്പോലെ വക്കീല്‍ ജോലി ഉപേക്ഷിച്ചാണ് പണിക്കരും സമുദായ സേവനത്തിനിറങ്ങയത്., കിടങ്ങൂര്‍ ഗോപാലകൃഷ്ണപ്പിള്ള 1983 ല്‍ സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായി നിയമിതനായതിനെ തുടര്‍ന്നായിരുന്നു നിയമപണ്ഡിതനും സൗമ്യനുമായിരുന്ന പണിക്കര്‍ നേതൃത്വപദവിയിലെത്തിയത്. കിടങ്ങൂര്‍ തിരിച്ചെത്തിയതോടെ സംഘടനയ്ക്കുള്ളില്‍ രൂപപ്പെട്ട അധികാര വടംവലിക്കിടെ സംഘടനയെ ഉലയാതെ നയിച്ച പണിക്കര്‍ ഓരോ മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴും കൂടുതല്‍ വിശ്വാസമാര്‍ജ്ജിച്ച് തിരഞ്ഞെടുക്കപ്പെട്ടു., 1984ല്‍ 8.50 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചുകൊണ്ടായിരുന്നു പണിക്കര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി അടക്കം നിരവധി പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. 26 കോളേജുകളില്‍ നാഷണല്‍ അക്രഡിറ്റേഷന്‍ കമ്മറ്റിയുടെ നിര്‍ദേശപ്രകാരമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 2100 ഏക്കര്‍ റബര്‍ തോട്ടം റീപ്ലാന്റ് ചെയ്തതും ഈ കാലത്താണ്. 33 വനിത ബാലസമാജങ്ങള്‍ രൂപവല്‍ക്കരിച്ച് സംഘടനയുടെ അടിത്തറ വിപുലീകരിച്ചു., മെഡിക്കല്‍ സ്വാശ്രയ മേഖലയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. കേരള രാഷ്ട്രീയ നിഘണ്ടുവില്‍ സമദൂരം എന്ന വാക്ക് സംഭാവന ചെയ്ത വ്യക്തിയാണ് പണിക്കര്‍. സംഘടനയുടെ താഴെത്തട്ടുമുതലുള്ള ഐക്യത്തിനും സാമുദായിക നീതിക്കും വേണ്ടി നിരന്തരം നടത്തിവന്ന പരിശ്രമമാണ് പണിക്കര്‍ കാലഘട്ടത്തിന്റെ സവിശേഷത.

No comments:

Post a Comment