വഴി നടക്കാനുംവയര്‍ നിറയ്ക്കാനും വിദ്യാഭ്യാസത്തിനുമായി പോരാട്ടം നടത്തിയ ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു നാടകവണ്ടി പുറപ്പെട്ടു കഴിഞ്ഞു. പന്തളം ചേരിക്കല്‍ ഗ്രാമത്തില്‍ നിന്നാണ് ആ യാത്ര. അടിച്ചമര്‍ത്തപ്പെട്ടവരുടെ കൈപിടിച്ചുയര്‍ത്തിയ മഹാത്മ അയ്യങ്കാളിയുടെ ജീവിതമാണ് 'പഞ്ചമി സ്മൃതി' എന്ന സമിതി അരങ്ങിലെത്തിക്കുന്നത്.2015 ഏപ്രിൽ 27 ന് പന്തളം സെൻറ്റ് തോമസ് പാരിഷ് ഹാളിൽ വെച്ച് ബഹു:സാംകാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി.ജോസഫ് സമിതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നു.മുഖ്യാതിഥികൾ ആയി ശ്രീ പുന്നല ശ്രീകുമാർ (ബഹു: കെ പി എം എസ് രക്ഷാധികാരി) ,ശ്രീ ചിറ്റയം ഗോപകുമാർ എം.എൽ.എ, ശ്രീ പി.കെ രാജൻ (ബഹു:പ്രസിഡൻറ്റ് കെ.പി.എം.എസ്) , ശ്രീ ബൈജു കലാശാല (ബഹു:ജനറൽ സെക്രട്ടറി കെ.പി.എം.എസ്),ശ്രീ പി.കെ കുമാരൻ(ദേവസ്വം ബോർഡ് അംഗം),ശ്രീ തൈക്കൂട്ടത്തിൽ സക്കീർ (ദേശിയ ന്യൂനപക്ഷ സമിതി അംഗം),ശ്രീ കെ.എൻ അച്ചുതൻ (കെ.പി.എം.എസ് പത്തനംതിട്ട ജില്ല പ്രസിഡൻറ്റ്) എന്നിവർ പങ്കെടുക്കുന്നു..
ബന്ധപ്പെടുക:
പഞ്ചമി സ്മൃതിയരങ്ങ്
കെ.പി.വൈ.എം ചേരിക്കൽ
പന്തളം,പത്തനംതിട്ട ജില്ല
ഫോൺ:
9447 264 011
8589 818 412
9744 906 777
No comments:
Post a Comment